അവൻ ചെകുത്താൻ 1 [അജൂട്ടൻ]

Posted by

അവൻ ചെകുത്താൻ 1

Avan Chekuthaan Part 1 | Author Ajoottan

ആദ്യമേ തന്നെ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു… പറയാൻ പറ്റാത്ത അവസ്ഥകളിലൂടെ കുറച്ചു നാൾ പോകേണ്ടി വന്നതു കൊണ്ടാണ് ഇങ്ങനെ താമസിച്ചത്… അത് കഴിഞ്ഞപ്പോൾ പിന്നെ ഞങ്ങടെ കല്യാണവും മറ്റു ചടങ്ങുകളും ഒക്കെ ആയി തിരക്കിൽ ആയി പോയി… അവസാനം നിങ്ങടെ ഒക്കെ ഓർമ്മ വന്നപ്പോൾ തുടങ്ങി വച്ച ചെകുത്താന്റെ കഥ എഴുതാൻ തന്നെ തീരുമാനിച്ചു. അങ്ങനെ എന്റെ ജീവന്റെ പാതി ആയ എന്റെ ഗാഥക്കുട്ടിയിൽ നിന്നും കഷ്ടപ്പെട്ട് അനുവാദവും വാങ്ങി… ഇനി ഈ കഥ അവസാനിപ്പിക്കാതെ വിടില്ല… തീർച്ച….

അവൻ ചെകുത്താൻ (ഭാഗം ഒന്ന്)

തെക്കൻ കേരളത്തിലെ ഒരു അതിമനോഹരമായ ഒരു ഗ്രാമം ആയിരുന്നു ആലന്തൊട് ഗ്രാമം… ഗ്രാമ മധ്യത്തിൽ ഒരു വലിയ ആലിനോട് ചേർന്ന് ഒരു തോട് ഒഴുക്കുന്ന കൊണ്ടാണ് ഈ ഗ്രാമത്തിന് ഈ പേര് കിട്ടാൻ കാരണം…. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലെ പോലെ തന്നെ ഇവിടെയും ജാതിമതഭേദമന്യേയാണ് എല്ലാരും കഴിഞ്ഞ് കൂടുന്നത്… ഇവിടത്തെ കുരുശുപള്ളി ആണ്ട് നേർച്ചക്കാണെലും തെക്കേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായാലും ഹാജി മുഹിയദ്ദീൻ ദർഗയിലെ ആണ്ട് നേർച്ചക്കായാലും ഇവിടത്തെ നാട്ടുകാർ ഒന്നടങ്കം ഒത്തുചേരും… എല്ലാവരും ഒരു പോലെ ഒത്തൊരുമയോടെ ഈ ആഘോഷങ്ങളിൽ പങ്ക് ചേരും….

ആ നാട്ടിലെ തന്നെ രണ്ട് പേരുകേട്ട തറവാടുകളിൽ ഒന്നാണ് കൊട്ടാരം വീട്ടിൽ… അവിടത്തെ ഇപ്പോഴത്തെ കാരണവർ ആണ് കൊട്ടാരം വീട്ടിൽ വർക്കി… വർക്കിയുടെ ഭാര്യ ലീനാമ്മ അവിടത്തെ തന്നെ മറ്റൊരു പേരുകേട്ട തറവാടായ മാളിയേക്കൽ തറവാട്ടിൽ നിന്നായിരുന്നു…. വർക്കി – ലീനാമ്മ ദമ്പതികളുടെ ഏക മകൻ ആണ് സാജൻ. ആ വീട്ടിൽ അവരെ കൂടാതെ വർക്കിയുടെ മരിച്ചു പോയ ഇളയ സഹോദരൻ പീറ്ററിന്റെ തളർന്നു കിടക്കുന്ന ഭാര്യ ത്രൈസ്യയും അവർടെ മകനായ ജോണും ഉണ്ട്… പിന്നെ അവിടത്തെ കാര്യസ്ഥൻ ആയ കുഞ്ഞവറാനും…  പക്ഷേ കാലം എന്ന മാന്ത്രികൻ സാജനെ ആ വീട്ടിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചു…. നാട്ടിലെ ആ സമയത്തെ പ്രധാന ഡയലോഗ് ഇതായിരുന്നു… “ എന്നാലും ഇത്രയും നല്ലവരായ വർക്കിച്ചൻ മുതലാളിയുടെയും ലീനാമ്മേടയും സന്തതി ആയിട്ടാണല്ലോ ഈ കഴുവേറി ജനിച്ചത്.”

Leave a Reply

Your email address will not be published. Required fields are marked *