ആൻസി 1 [ബിലാൽ]

Posted by

ആൻസി 1

Ancy | Author : Bilal

 

”ഈ പെണ്ണിത് എവിടെ പോയ് കിടക്കുവാ , എത്ര നേരായി ഫോൺ കിടന്നു അടിക്കുന്നു ”

മകളെയും ചീത്ത പറഞ്ഞുകൊണ്ട് മോളി മുറിയിലേക്ക് കയറിയപ്പോളേക്കും ബാത്‌റൂമിൽ നിന്നും ഓടി ഇറങ്ങി വന്നു ഫോൺ എടുത്തു ആൻസി .

മാളിയേക്കൽ ചാക്കോയുടെയും മോളിയുടെയും ഒറ്റമോളാണ് ആൻസി , ടൗണിൽ തുണിക്കട ഉണ്ട് ചാക്കോക്ക് , സാമ്പത്തികമായി വലിയ തെറ്റില്ലാത്ത കുടുംബമാണ് .

ഫോൺ വച്ചതിനു ശേഷം സന്തോഷത്തോടെ ഓടി വന്നു മോളിയെ കെട്ടിപ്പിടിച്ചു അവൾ പറഞ്ഞു , ”അമ്മേ എന്റെ വിസ്സ ഓക്കേ ആയി , ഒരാഴ്ചക്കകം പോകണം , ടിക്കറ്റ് ഒക്കെ  അവർ ബുക്ക് ചെയ്തു തരും ”.
ഒറ്റ മകൾ തങ്ങളെ വിട്ടു ദൂരേക്ക് പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും ,അവളുടെ ഇഷ്ടം , അതായിരുന്നു അവർക്ക് വലുത് . പുത്തൻപുരക്കൽ സൈമന്റെ മകൻ അലക്സ് ആയിട്ട് ആൻസി ഇഷ്ടത്തിൽ ആണ് എന്ന് അറിഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തിൽ കവിഞ്ഞു വേറെ ഒരു അഭിപ്രയം അവർക്ക് ഇല്ലയിരുന്നു . പെണ്ണ് ചോദിച്ചു ചെന്ന ചാക്കോയോട് സൈമൺ പറഞ്ഞത് ,”തന്റെ 3 മക്കളിൽ മൂത്തവനും കുടുംബവും ഐർലൻഡിൽ സെറ്റൽഡ്‌ ആണ്‌  , രണ്ടാമത്തെ മോളും കുടുംബവും  ഓസ്‌ട്രേലിയിൽ സെറ്റൽഡ് ആണ് , അതുകൊണ്ട് തന്നെ മൂന്നാമത്തവനും പുറത്തു ജോലി ഉള്ള പെണ്ണിനെ ആണ്  നോക്കുന്നത് , അവൻ ഇപ്പോൾ നാട്ടിൽ ജോലി ഒന്നും ഇല്ലാതെ നടക്കുവാണേലും ദൈവം സഹായിച്ചു കാശിനു ഒരു കുറവും ഇല്ല , മകൾക്ക് പുറത്തു ജോലി ഉണ്ടേൽ കല്യാണം നടത്താം ” എന്നാണ് .

അങ്ങനെ ആണ് ആൻസി ക്യാനഡാക്കു സ്റ്റുഡന്റ് വിസ്സക്ക് അപ്ലൈ ചെയ്തത് .അലക്സ് നു  കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ട് അവനു   നേരിട്ട് അപ്ലൈ ചെയ്തു പോകാൻ പറ്റില്ല , അതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് . അവൾക്കും പോകാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിലും അലക്സ് നെ കെട്ടാൻ വേണ്ടി മാത്രം ആണ് അവൾ പോകാൻ തീരുമാനിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *