മൃഗം 27 [Master]

Posted by

“അതെ..അര്‍ജ്ജുന്റെ സഹോദരി അഞ്ജനയെ നടുറോഡില്‍ വച്ചു തല്ലിക്കൊണ്ട് അവന്‍ തുടങ്ങിയ പണി, ഇന്ന് നമ്മളെ തുറുങ്കില്‍ അടയ്ക്കാന്‍ പാകത്തില്‍ വളര്‍ന്നു വലുതായിരിക്കുന്നു. കബീര്‍ പിന്നെ..ആദ്യം പോകേണ്ടത് അവനാണ്..വാസു..ഇനി അവന്‍ വേണ്ട….” സ്റ്റാന്‍ലി പക കത്തുന്ന കണ്ണുകളോടെ പറഞ്ഞു.
“ഒരു ആക്രമണത്തിലൂടെ അവനെ തോല്‍പ്പിക്കുക പറ്റില്ല..ചതി..നമുക്ക് നേരിട്ട് ഇടപെടാന്‍ പറ്റാത്തത് കൊണ്ട് ചതിയിലൂടെ അവനെ വീഴ്ത്തണം..” സ്റ്റാന്‍ലി ഇരുവരെയും നോക്കി.
“അതിനു പറ്റിയ ആള്‍ മാഞ്ചിയം ആണ്..അവനെ വിളിക്കാം..എന്താ?” മാലിക്ക് ചോദിച്ചു.
“യെസ്..അവനെ വിളി..” അര്‍ജ്ജുന്‍ പറഞ്ഞു.
———————–
“വാസൂ..ഇത് ഡോക്ടര്‍ നാരായണന്റെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക് ആണ്. നിന്റെ മുറിവ് വച്ചുകെട്ടാന്‍ മാത്രമല്ല ഇങ്ങോട്ട് കൊണ്ടുവന്നത്. വാ..ഒരാളെ കാണിക്കാം”
പൌലോസ് മുറിവ് വച്ചുകെട്ടിയ വാസുവിനെ ഉള്ളിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ നാരായണന്‍ പൌലോസിന്റെ അടുത്ത സുഹൃത്താണ്. സര്‍ക്കാര്‍ ഡോക്ടര്‍. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഹോമിയോ ഡോക്ടര്‍ ആണ്. അതിനു വേണ്ടി ഉണ്ടാക്കിയ, വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ഡോക്ടറും വൈകുന്നേരങ്ങളില്‍ രോഗികളെ കാണാറുണ്ട്. അത്യാവശ്യം കിടത്തി ചികിത്സിക്കാന്‍ നാലഞ്ചു ബെഡ്ഡും അവിടെ ഉണ്ട്. സാധാരണ ആരെയും അങ്ങനെ കിടത്തി ചികിത്സ ഇല്ല. അഥവാ ഉണ്ടെങ്കിലും രാവിലെ മുതല്‍ വൈകിട്ട് വരെ മാത്രമേ അവിടെ കിടത്തൂ.
“വാ..” പൌലോസ് ഒരു മുറി തുറന്ന് ഉള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. അവിടെ കട്ടിലില്‍ കൈകാലുകളില്‍ മുറിവ് വച്ചുകെട്ടിയ നിലയില്‍ ഷാജി കിടപ്പുണ്ടായിരുന്നു. പൌലൊസിനെയും വാസുവിനെയും കണ്ടപ്പോള്‍ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *