കൈകള്‍ രണ്ടു കൂട്ടി തിരുമി അതിലേക്കു നിശ്വാസം ഊതികൊണ്ട് തണുത്തു കൊച്ചി പിടിച്ചു കൊണ്ട് വിനു പതിയെ ആ മുറിയുടെ ജനലിന്റെ അരികിലേക്ക് നടന്നു…ജനാലയില്‍ ഒരു സാരി കൊണ്ടുള്ള കര്‍ട്ടന്‍ മാത്രമേ ഉള്ളു..അങ്ങനെ തന്നെ അവിടെ ഉള്ള മിക്ക വീട്ടിലും…ബംഗ്ലാവില്‍ മാത്രമേ വലിയ ചില്ലിന്റെ ജനാലകള്‍ ഉള്ളു…അവന്‍ ഓര്‍ത്തു…
പതിയെ കര്‍ട്ടന്‍ മാറ്റുമ്പോള്‍ പക്ഷെ അവന്‍റെ നെഞ്ച് പടപട എന്നിടിക്കുകയായിരുന്നു…ആരെങ്കിലും കാണുമോ എന്നവന്‍ വീണ്ടും ചുറ്റില്‍ നോക്കി..ഇല്ല ആരുമില്ല..അത്രയും തണുപ്പിലും പക്ഷെ ഇപ്പോള്‍ ശരീരം മുഴുവന്‍ ഇത്രയും ചൂട് പടരാന്‍ കാരണം ഭയം മാത്രമാണ് എന്നവനു മനസിലായി…
അകത്തു നീല ലാമ്പ് പോലെ എന്തോ കത്തി നില്‍ക്കുന്നുണ്ട്…ചിലപ്പോള്‍ കുഞ്ഞു രാത്രി എണീറ്റ് പേടിക്കാതിരിക്കാന്‍ വേണ്ടി കത്തിച്ചു വച്ചതായിരിക്കും….അവന്‍ കര്‍ട്ടന്‍ അല്‍പ്പം കൂടി മാറ്റിക്കൊണ്ട് നോക്കി…അവന്‍റെ കണ്ണുകളില്‍ സന്തോഷം പൂത്തുലഞ്ഞു …ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു…ആ ചെറു വെളിച്ചം തന്നെ ധാരാളമായിരുന്നു വിനുവിന് പൂക്കള്‍ ഉള്ള നൈറ്റിയും ഇട്ടു കിടക്കുന്ന തന്‍റെ അനിതയെ കണ്‍ കുളിര്‍ക്കെ കാണാന്‍…അവന്‍ തല ചരിച്ചു വച്ചുകൊണ്ട് അനിതയെ നോക്കി…ചരിഞ്ഞാണ് അവള്‍ കിടക്കുന്നത്…കുഞ്ഞിനെ ഒരു കൈ കൊണ്ട് കെട്ടിപിടിച്ചിട്ടുണ്ട്..നാല് വയസായോ അവളുടെ കുഞ്ഞിനു ..ഹേ അത്രയും ആയി കാണില്ല…രണ്ടു മൂന്ന് കാണില്ലേ ..ഹാ അത്രയും ഉണ്ടാകും…ഈ പാതിരാത്രി നീ കുഞ്ഞിന്‍റെ വയസന്വേഷിക്കാന്‍ വന്നയാണോ…അവന്‍റെ മനസു അവനെ ശാസിച്ചു …
അവന്‍ വീണ്ടും അനിതയെ നോക്കി…ശ്വാസം പതിയെ ഒരേ താളത്തില്‍ വലിച്ചു കൊണ്ട് ഒരു ചെറിയ കുഞ്ഞിന്‍റെ മുഖഭാവത്തോടെ കിടക്കുന്ന അനിത…അവളുടെ നാസിക വിടരുന്നത് കണ്ടപ്പോള്‍ അവനു മനസില്‍ പുഞ്ചിരി വിടര്‍ന്നു…കാലില്‍ നിന്നും അല്‍പ്പം കയറിയാണ് നൈറ്റി കിടക്കുന്നത്..ഒരു കാലിനു മുകളില്‍ മറ്റൊരു കാല്‍ വച്ചു കിടക്കുന്ന അവളുടെ കാല്‍ പാദങ്ങള്‍ സുന്ദരമായിരുന്നു…
വെട്ടിയൊതുക്കിയ നഖങ്ങളും നേര്‍ത്ത രോമങ്ങളും അവന്‍റെ മനസില്‍ പ്രണയം നിറച്ചു…ചരിഞ്ഞു കിടക്കുന്ന അവളുടെ ഇടുപ്പില്‍ അവന്‍റെ കണ്ണുടക്കി…അവന്‍ അത് ആസ്വദിച്ചു നോക്കി…ഓരോ ശ്വസത്തിനോപ്പവും ചെറുതായി ഉയര്‍ന്നു പൊങ്ങുന്ന ആ ഇടുപ്പെല്ലില്‍ തല വച്ചു കിടക്കാന്‍ അവനു നല്ലപ്പോലെ ആഗ്രഹം തോന്നി…അവളിപ്പോള്‍ എന്തായിരിക്കും സ്വപനം കാണുന്നുണ്ടായിരിക്കുക…തന്നെയ്യാകുമോ …വിനുവിന്‍റെ ചിന്തകള്‍ കാട് കയറി..
കഴിഞ്ഞ ദിവസം ആലീസ് ചേച്ചിയുടെ കൂടെ പോയി കണ്ട മോഹന്‍ലാലിന്‍റെ സിനിമയില്‍ പ്രണയം വരുമ്പോള്‍ എല്ലാം പാട്ടുകള്‍ ആണ് …ഇപ്പോള്‍ അനിതയുമോത്തു ഒരു പാട്ട് പാടിയാലോ…ഈ തേയില കാടിന് ഇടയിലൂടെ അങ്ങകലെ ഉള്ള ചെറു മലകളുടെ അടിവാരത്തിലൂടെ പുഴുയുടെ ഓളങ്ങള്‍ പിടിച്ചു ആടി പാടി നടന്നാലോ..