“ഹോ ഇതായിരുന്നോ കാര്യം ഞാന്‍ അങ്ങ് പേടിച്ചു പോയി…നിന്നോട് ഞാന്‍ പറഞ്ഞയല്ലേ ആരേ വേണേലും കല്യാണം കഴിച്ചോളാന്‍….അതൊക്കെ നിന്‍റെ ഇഷ്ട്ടവ..പിന്നെ ബിസിനെസ്..നീ എന്തിനാ പുതിയത് തുടങ്ങുനെ നമ്മുടെ ബിസിനെസില്‍ ഏത വേണ്ടെന്നു വച്ച നീ ഏറ്റെടുത്തു നടത്തിക്കോ..എടാ ആ കുട്ടന്‍ എങ്ങാനും തിരിച്ചു വന്നാലോ “
“ഹേ അവന്‍ ഇനി വരാനൊന്നും പോകുന്നില്ല ചേച്ചി”
“അതെങ്ങന നിനക്ക് ഉറപ്പു പറയാന്‍ കഴിയുന്നെ,,,ഡാ നീ ഇനി അവനെ തട്ടിയോ”
“ഒന്ന് പോ ചേച്ചി”
“അല്ല പ്രേമം തലക്കു പിടിചാല്ക് ആളുകള്‍ എന്തൊക്കെ ചെയ്യുന്നു പറയാന്‍ പറ്റുല്ല”
“ഇല്ല ചേച്ചി ഞാന്‍ ഒന്നും ചെയ്തില്ല..പക്ഷെ അവന്‍ ഇനി വരുല അതെന്‍റെ ഉറപ്പാണ്”
“നീ ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ ഒരു കാരണം വേണമല്ലോ….അവനെ ആളുകള്‍ അവസാനമായി കണ്ടതു ശിവന്‍റെ കൂടെ ആണ് …പിന്നെ ശിവനേം അവനെ ആരും കണ്ടിട്ടില്ല…എന്താടാ എന്നോട് പറയാന്‍ പറ്റാത്ത വല്ല രഹസ്യവും ഉണ്ടോ നിനക്ക്”
“പിന്നെ ഒന്ന് പോയെ…നിങ്ങളോട് പറയാന്‍ പറ്റാത്ത എന്താ ഉള്ളെ…ഞാന്‍ പറയാം..കുറെ ഉണ്ട്..ഇപ്പോള്‍ അല്ല പിന്നീട്”
“ശെരി…എന്നിട്ട് എവിടെ നിന്‍റെ അനിത കുട്ടി”
“പറമ്പിലുണ്ട്”
“പറമ്പിലോ…എന്‍റെ വിനുന്റെ പെണ്ണോ…നാണമില്ലലോട….ശാന്തേ..എടി ശാന്തേ”
ആലീസ് അത് പറഞ്ഞുകൊണ്ട് വാതിലിലേക്ക് നോക്കി ഉറക്കെ വിളിച്ചു..
ശാന്ത ശരവേഗത്തില്‍ ഓടി വന്നു..
“ടി നമ്മുടെ അനിതയെ ഇനി പറമ്പില്‍ ഒന്നും പണിയെടുക്കാന്‍ വിടണ്ട …ഇവിടെ അകത്തു എന്തേലും ചെറിയ ജോലികള്‍ കൊടുത്താല്‍ മതി..പിന്നെ അധികം കഷ്ട്ടപ്പെടുത്തരുത് കേട്ടോ “
“ഉവ്”
“ഹാ എന്നാല്‍ പൊക്കോ..ഹാ അവളോട് ഒന്നിങ്ങു വരാന്‍ പറ “
ശാന്ത ഒന്നും മന്സില്കാതെ വിനുവിനെ നോക്കികൊണ്ട് പുറത്തേക്ക് പോയി..
“ചേച്ചി”
വിനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു