ഞാൻ രതി 4 [സിമോണ]

Posted by

ഞാൻ രതി 4

Njan Rathi Part 4 | Author : Simona | Previous Part

“………ദേ…
അവിടെ പോയി ഒറ്റക്കിരിക്കുമ്പോ നീ ഞങ്ങൾ പറഞ്ഞതൊന്ന് നന്നായിആലോചിക്ക്…
ആരായാലും ഞങ്ങൾക്ക് സമ്മതമാണ്…
നിനക്കിഷ്ടപ്പെടുന്നത്, അതിനി ആരായാലും…
എന്നാലും ഇങ്ങനെ ഒറ്റയ്ക്ക് നീ ജീവിക്കുന്നത് കാണുമ്പോ…”
രാവിലെ എടുപിടീന്ന് കുളികഴിഞ്ഞ്, വാർ ഫുട്ട് ബേസിൽ ഡൈനിങ് ടേബിളിൽ വന്നിരുന്ന്, രമണി സ്‌പെഷ്യൽ അപ്പവും മുട്ടക്കറിയും തട്ടിവിടുമ്പോൾ, മമ്മ കസേര വലിച്ചിട്ട് അരികിൽ വന്നിരുന്നു…

“………എന്റെ പൊന്നു ചങ്ങാതീ..
ഞാൻ പറഞ്ഞില്ലേ നോക്കാം ന്ന്..”
രമണിച്ചേച്ചിയെനോക്കി ഒന്ന് കണ്ണിറുക്കി ഞാൻ മമ്മയെ ആശ്വസിപ്പിച്ചു…

“………എന്നെ നോക്കി കണ്ണിറുക്കീട്ട് കാര്യോന്നുല്ല്യ…..
ഞാൻ ഒന്ന് കെട്ടിയതാ..
രതിക്കുഞ്ഞ് നല്ല കൊള്ളാവുന്ന ആമ്പിള്ളേരെ നോക്കി ഇപ്പൊ കാണിച്ചപോലെ ഒന്ന് കാണിച്ചു നോക്കിക്കേ..
നൂറെണ്ണം പിന്നാലെ വരും…

എന്റെ അമ്പ്രാളെ…
ഈ കൊച്ചിന് നല്ല പെട കിട്ടാത്തതിന്റെ കുറുമ്പാണ്…
അല്ലാണ്ട് ഇത്രേം നല്ലൊരു സുന്ദരിപ്പെണ്ണിന് വേറെ ആളെ കിട്ടാഞ്ഞിട്ടാണോ???”
രമണിച്ചേച്ചി, അപ്പച്ചട്ടി അടുപ്പത്തുനിന്ന് താഴേക്കിറക്കിവെച്ച്, മമ്മയോട് പറഞ്ഞുകൊണ്ട് ഞങ്ങൾക്കരികിലേക്കു വന്നു..

ഒരു സപ്പോർട്ടിനുവേണ്ടി മൂപ്പത്ത്യാരെ കണ്ണിറുക്കാൻ പോയ എന്നെ പൂശണം…
ഞാൻ ചേച്ചിയെ നോക്കി കണ്ണുരുട്ടി..

“………ദേ.. അമ്പ്രാളെ…
എന്നെ കണ്ണുരുട്ടി കാണിക്കുന്നു…”

Leave a Reply

Your email address will not be published.