തന്റെ ഉമ്മയോട് കൊടുത്ത വാക്ക് പാലിച്ചു ഷഹനാസ് സേട്ട് നോട് പ്രതികാരം ചെയ്ത നിർവൃതിയിൽ അവളും ഹാപ്പി ആയിരുന്നു. ഗോവയിൽ തന്റെ കയ്യാളെ വിളിച്ചു ഷഹനാസ് മുംബൈക്ക് ഉള്ള ക്രൂസ് ഷിപ്പിൽ എനിക്കും അവൾക്കും സേഫ് ആയി യാത്ര ചെയ്യാൻ ഉള്ള എല്ലാ കാര്യങ്ങളും സെറ്റ് ആക്കി.
കടും മേടും മലയും താണ്ടി ഞാനും ഷഹനാസും ഗോവയിലേക്ക് ലക്ഷ്യം വെച്ച് കാർ ഓടിച്ചു, മനസ്സിൽ അപ്പോഴും ജാൻവി എന്ന എന്റെ ജീവന്റെ ജീവൻ ഒരു വേദന ആയി അവശേഷിച്ചു……….. ഞാൻ എന്റെ കയ്യിൽ ഉള്ള തോക്ക് റീലോഡ് ചെയ്തു, മലൈകയുടെ വാക്കുകൾ ഞാൻ ഓർത്തു “ ഒരിക്കൽ ഇറങ്ങിയാൽ പിന്നെ തിരിച്ചു കയറാൻ ബുദ്ധിമുട്ട് ഉള്ളത് ആണ് അണ്ടർ വേൾഡ്” യെസ് ഞാൻ അറിയാതെ ഞാൻ ആ ലോകത്തിന്റെ ഭാഗം ആയി കഴിഞ്ഞിരുന്നു.
ഇനി, ഷിഫാസ് ന്റെ കളി മുംബൈയിൽ……. TO BE CONTINUE……………..