ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]

Posted by

പേടിച്ചു നിസ്സഹായ ആയി നിൽക്കുന്ന ബീഗത്തിന്റെ അടുത്തേക്ക് തോക്കുമായി ആൽബർട്ട് വന്നു, ബീഗത്തിനെ ഗൺ പോയിന്റിൽ നിർത്തി, ആൽബർട്ട് അവന്റെ തോക്കിന്റെ കാഞ്ചി വലിക്കാൻ നോക്കിയതും, ഞാൻ എന്റെ അരയിൽ നിന്നും ഷഹനാസ് ഗിഫ്റ്റ് ആയി തന്ന തോക്ക് എടുത്തു ആൽബർട്ട് നു നേരെ ചൂണ്ടി, പെട്ടെന്ന് അത് കണ്ടു മലൈകയും അവളുടെ ടീമും തോക്ക് എന്റെ നേരെയും ചൂണ്ടി. പ്രശ്നം വഷളാകും എന്ന് കണ്ടു ഷഹനാസ് അവളുടെ ഗൺ എടുത്തു സാഹിബിന്റെ നേരെ പോയിന്റ് ചെയ്തു. മൊത്തത്തിൽ അവിടെ ഉണ്ടായിരുന്നു എല്ലാവരും ഗൺ പോയിന്റിൽ ആയി. (വിക്രം വേദ BGM) ആരെങ്കിലും ഒന്ന് കാഞ്ചി വലിച്ചാൽ എല്ലാവരും തീരും.
ഞാൻ : – ഒന്നുകിൽ നമ്മൾ എല്ലാവരും ഇവിടെ തീരും അല്ലെങ്കിൽ, നമ്മൾ ഒരുമിച്ചു പിരിയും….. ഏതു വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
മലൈക : – ഷിഫാസ്, വെറുതെ ഇതിൽ തല ഇടേണ്ട. ഞാൻ എന്റെ മോളെ ഓർത്തിട്ട് ആണ് നിന്നോട് അല്പം ദയ കാണിച്ചത്.
ഞാൻ : – നിങ്ങൾ ആരാണ്, ചുമ്മാ പേടിപ്പിക്കല്ലേ. ഞാൻ ഇവിടെ ബീഗവും ആയി വന്നിട്ടുണ്ട് എങ്കിൽ അവരെ തിരികെ കൊണ്ട് പോവാനും എനിക്ക് അറിയാം, ഇനി അങ്ങനെ അല്ലെങ്കിൽ നമ്മൾ എല്ലാവരും ഇവിടെ തീരും.
സാഹിബ്‌ : – ഷഹനാസ്, അവനെ രക്ഷിക്കാൻ നീ വെറുതെ മണ്ടത്തരം കാണിക്കരുത്, നിനക്ക് അറിയാലോ ഇതിന്റെ പരിണിത ഫലം?
ഷഹനാസ് : – ഇത് തന്നെ അല്ലായിരുന്നോ നേരത്തെ നിങ്ങളോട് സേട്ട് പറഞ്ഞത്?
ഞാൻ : – ചിന്തിക്കാൻ സമയം ഇല്ല, എന്തു വേണം എന്ന് വേഗം തീരുമാനിക്ക്.
എല്ലാവരും അൽപ നേരം ആലോചിച്ചു, പിന്നെ മലൈക തോക്ക് താഴ്ത്തി, പിന്നെ ആൽബർട്ട് പിന്നെ ഷഹനാസ്, പിന്നെ മലൈകയുടെ ടീം അതുകഴിഞ്ഞു ഞാൻ ബീഗത്തിനോട് വേഗം കാറിൽ കയറാൻ പറഞ്ഞു ഞാനും ഷഹനാസും അവരെ തോക്ക് ഉപയോഗിച്ച് കവർ ചെയ്തു കാറിലേക്ക് പോവുന്നു. സാഹിബും മലൈകയും ആൽബെർട്ടും എല്ലാം നോക്കി നിന്നു. പെട്ടന്ന് എല്ലാം തകിടം മറിച്ചു കൊണ്ട് ജാൻവി ഓടി ഫ്രെമിലേക്ക് വന്നു, അത് കണ്ടു ഞാനും ഷഹനാസും ഒരു നിമിഷം പതറി. ഈ ടൈം കൃത്യമായി മുതലെടുത്തു ആൽബർട്ട് ഷൂട്ട് ചെയ്തു പിന്നെ അവന്റെ ടീമും. ജാൻവിയെ കണ്ട മലൈക തടയാൻ ശ്രമിച്ചെങ്കിലും ഷൂട്ട്‌ ഔട്ട്‌ തുടങ്ങി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *