ശ്രീഹരി ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കൈയിലിരുന്ന കല്യാണ ലെറ്റർ അനുപമ അവന്റെ നേരെ നീട്ടി.
ലെറ്റർ വാങ്ങാനായി ഹരി കൈ നീട്ടിയപ്പോൾ അവൾ പറഞ്ഞു.
“ഒന്ന് എഴുന്നേറ്റു നിന്ന് വാങ്ങ്, ഞാൻ ആദ്യം സാറിനാണ് ലെറ്റർ തരുന്നത്.”
ഹരി കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു ചിരിയോടെ ലെറ്റർ വാങ്ങി.
“കല്യാണത്തിന് ഇനിയും 3 മാസം ഉണ്ടല്ലോ. ഇപ്പോഴേ കല്യാണം വിളിച്ചു തുടങ്ങിയോ?”
“ഏയ്.. വിളിച്ചു തുടങ്ങിട്ടൊന്നും ഇല്ല. ലെറ്റർ നേരത്തെ അടിച്ചു വാങ്ങി..”
ഒരു നിമിഷത്തേക്ക് നിശ്ശബ്ദതയായ ശേഷം ഹരിയുടെ മുഖത്ത് നിന്നും നോട്ടം മാറ്റിയിട്ട് അവൾ പറഞ്ഞു.
“എന്റെ ശരീരം ആദ്യം അനുഭവിച്ച ആൾക്ക് തന്നെ ആദ്യം കല്യാണ ലെറ്റർ കൊടുക്കണമെന്ന് ഒരു ആഗ്രഹം.. അതുകൊണ്ടു തന്നതാ.”
അവളുടെ സ്വരത്തിൽ ഒരു ഇടർച്ച ഉള്ളതായി അവനു തോന്നി.
“അനു…”
“ഏയ്.. സാറിനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എല്ലാം എന്റെ സമ്മതത്തോടു കൂടി തന്നെ ആയിരുന്നല്ലോ, ഒരിക്കലും സാർ എന്നെ ഒന്നിനും നിര്ബന്ധിച്ചിട്ടില്ല.”
അവനും ഓർത്തു.
ശരിയാണ്.. ഒരിക്കലും ഒരു ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ അവളെ ഒന്നിനും നിർബന്ധിച്ചിട്ടില്ല.
“ഞാൻ 2 മാസം കൂടിയേ എവിടെ ജോലിക്കു കാണുള്ളൂ, പിന്നെ കല്യാണത്തിന്റെ തിരക്കായിരിക്കും, അത് കഴിഞ്ഞാൽ കെട്ടിയോന്റെ ഒപ്പം അങ്ങ് ദുബായിലേക്ക് പറക്കും.. ഇപ്പോഴേ പുതിയ ഒരാളെ തപ്പി തുടങ്ങിക്കോ.”
അതും ശരിയാണ്.. ഇപ്പോഴേ ഒരാളെ ഒപ്പിച്ചാലേ അനു പോകുന്നതിനു മുൻപ് കൂടെ നിർത്തി എല്ലാം പഠിപ്പിച്ചെടുക്കാൻ പറ്റുള്ളൂ.
കാബിനു പുറത്തേക്കു നടക്കുകയായിരുന്ന അനുപമ തിരിഞ്ഞു നിന്ന് പറഞ്ഞു.
“അതെ.. വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയെങ്കിലും വേണം കണ്ടുപിടിക്കാൻ. അല്ലെങ്കിൽ സാറിന്റെ നല്ല ഇമേജ് വെള്ളത്തിലാകും.”
അവൾ പുഞ്ചിരിയോടെ കാബിനു പുറത്തേക്കു നടന്നു. അവൾ പറഞ്ഞതിന്റെ അർദ്ധം മനസിലായ ഹരിയുടെ മുഖത്തും ഒരു പുഞ്ചിരി പടർന്നു.
അനുപമയെ പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ ഇനി കിട്ടുകയെന്നു പറഞ്ഞാൽ പ്രയാസം തന്നെയാണ്. ബിസിനസ് മീറ്റിങ്ങുകൾക്കായി ബാംഗളൂർ, മുംബൈ, ഡൽഹി അങ്ങനെ പല ഇടങ്ങളിലായി പോകാറുള്ളപോൾ കൂടെ അനുപമയെയും കൂട്ടാറുണ്ട്.. അവിടെങ്ങളിലെല്ലാം ബിസിനസ്