അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

Posted by

അവൾ രുഗ്മിണി 6

Aval Rugmini Part 6 Author മന്ദന്‍ രാജാ

Previous parts of Aval Rugmini | Part 1 | Part 2 | Part 3 | Part 4 | Part 5

 

ജമാൽ എഴുന്നേൽക്കുന്നത് മാത്രമേ മനോജിന് കാണാനായുള്ളു , ഒരുനിമിഷം കൊണ്ടവൻ പിടലിക്ക് ചവിട്ടേറ്റ് വീണിരുന്നു . ജമാൽ അരയിൽ നിന്ന് കത്തിയൂരിയെടുക്കുന്നത് ബോധം മറയും മുൻപേ മനോജ് കണ്ടു .

“‘ അടിക്കടാ അവനെ “”‘ കത്തിയൂരി സൂര്യപ്രസാദിന് നേരെ കുതിക്കുന്ന ജമാലിനെ നോക്കി സൂര്യപ്രസാദിന്റെ പുറകിൽ വന്ന സി ഐ മഹേഷ് കൂടെയുണ്ടായിരുന്ന പോലീസുകാരോടലറി

വട്ടം പിടിച്ച പൊലീസുകാരെ കുതറിത്തെറിപ്പിച്ചു ജമാൽ സൂര്യന്റെ നേരെ കുതിച്ചു . സൂര്യന്റെ വയറ്റിലേക്ക് കത്തി ആഞ്ഞപ്പോളാണ് ജമാലിന്റെ തലയിൽ പുറകിൽ നിന്നുള്ള അടിയേറ്റത് . ചോരയൊലിപ്പിക്കുന്ന തലയുമായി ജമാൽ തിരിഞ്ഞു . കയ്യിലിരുന്ന ജാക്കിലിവറുമായി തന്നെയടിക്കാൻ വീണ്ടും ഓങ്ങുന്ന സൂര്യന്റെ ശിങ്കിടി സലീമിന്റെ വയറ്റിലേക്ക് അവൻ കത്തി കുത്തിക്കയറ്റി .

“‘അഹ് ..അമ്മെ ..”‘സലീമിന്റെ കയ്യിലിരുന്ന ജാക്കി ലിവർ താഴേക്ക് വീണു . ജമാൽ കത്തിയൂരി ഒന്നുകൂടി കുത്തി .അപ്പോഴേക്കും സി ഐ മഹേഷ് ജമാലിന്റെ പുറകിൽ നിന്ന് വട്ടം പിടിച്ചിരുന്നു . സലീമിന്റെ വൈയ്റ്റിൽ നിന്നുംകത്തിയൂരിയ ജമാൽ കൈ പുറകോട്ടാക്കി തന്നെ വട്ടം പിടിച്ചിരിക്കുന്ന ആളുടെ ഇടുപ്പിലേക്ക്‌

കുത്തിക്കയറ്റി .

“”അഹ് …”” മഹേഷ് അവനെ വിട്ടു പുറകോട്ട് വലിഞ്ഞു . അവനു നേരെ തിരിഞ്ഞ കല്ലൻ ജമാൽ താൻ കുത്തിയത് സി ഐ മഹേഷിനെ ആണെന്നറിഞ്ഞിട്ടും അക്ഷോഭ്യനായി നിന്ന് വീണ്ടും മഹേഷിന്റെ അടിവയറ്റിലേക്ക് കത്തിയിറക്കി .

“‘ കൊഴപ്പോല്ലടാ ജമാലെ … കൊഴപ്പോല്ലാ .. ആ നായിന്റെ മോൻ സൂര്യനെക്കൂടി തട്ടെടാ .. “”’ പുറകിൽ നിന്ന് ജെയ്‌മോൻ വിളിച്ചു പറഞ്ഞു

. അതിനകം ഹോസ്പിറ്റലിന്റെ അടുത്തുതന്നെയുണ്ടായിരുന്ന സ്റ്റേഷനിൽ വിവരമറിഞ്ഞു അടുത്ത വണ്ടി പോലീസും എത്തിയിരുന്നു . വീണ്ടും എത്തിയ പോലീസുകാർ എല്ലാവരും കൂടി ജമാലിനെ വളഞ്ഞപ്പോൾ രംഗം പന്തിയല്ലായെന്നു കണ്ട സൂര്യപ്രസാദ്‌ അവിടം വിട്ടു .

“‘ ആർക്കാടാ ജമാലിന്റെ ചോര വേണ്ടീത് ? “‘

കത്തിവീശി ജമാൽ അലറിയപ്പോൾ കൂടിയ പോലീസുകാരൊന്നു പകച്ചു .

“‘എറിഞ്ഞു വീഴ്ത്തടാ അവനെ “” കുത്തേറ്റുവീണുകിടന്ന സി ഐ മഹേഷ് ആക്രോശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *