ഇതേ സമയം ആര്യ ദേവിയുടെ ഫോൺ കട്ട് ചെയ്ത ശേഷം അഡ്വ രമേഷ് ചിന്തിച്ചത് തന്നെ തേടി എത്തിയ പുതിയ ഫോൺ കോളിനെ കുറിച്ച് ആയിരുന്നു .. അതും കോട്ടയത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥ .. ‘ അവർക്ക് എന്ത് കാര്യം ആയിരിക്കും എന്നോട് പറയുവാൻ ഉള്ളത് .. സമയം ഇപ്പൊൾ വൈകുന്നേരം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. കോട്ടയം കൊല്ലം പാസഞ്ചർ കൃത്യം ആറരയ്ക്ക് ചങ്ങനാശേരി എത്തും.. അതിനു മുന്നേ അവിടെ എത്തണം.പാട വരമ്പിലൂടെ അയാൾ
കൊല്ലപ്പെട്ട നെൽസൺന്റെ ഭാര്യ സുനിതയുടെ വീട്ടിലേക്ക് നടന്നു.
ഒരു കൗതുകത്തിന് വേണ്ടി മാത്രം ആയിരുന്നു എവിടെ നിന്ന് തുടങ്ങും എന്ന് അറിയാത്ത ഇൗ കേസിൽ കൊല്ലപ്പെട്ട നെൽസൺന്റെ ഭാര്യ സുനിതയുടെ മൊബൈൽ കോൾ ഹിസ്റ്ററി സൈബർ ടീം വഴി എടുത്തത്. നെൽസൺ കൊല്ലപ്പെട്ട ദിവസം പോലും അവർ നടത്തിയ മണിക്കൂറുകൾ നീണ്ട ടെലിഫോൺ സംഭാഷങ്ങൾ .. അതിൽ ഒരു നമ്പർ വണ്ടൻമേട് ടവർ ലൊക്കേഷനിൽ ഉള്ളതാണ് .. അതായത് നെൽസൺ കൊല്ലപ്പെട്ട അതേ സ്ഥലത്ത് .. ആ നമ്പർ ആകട്ടെ കഴിഞ്ഞ രണ്ടു ദിവസം ആയി സ്വിച്ച് ഓഫും ആണ്.
പ്രതി ഭാഗത്തിന്റെ വക്കീൽ ആണെന്ന് പറഞ്ഞു കൊല്ലപ്പെട്ട ആളുടെ വീട്ടിലേക്ക് ചെന്നാൽ ഒരു പക്ഷേ തന്നെ അവിടെ നിന്നും അടിച്ച് ഇറക്കും .. സമാന്തരമായി നടത്തുന്ന അന്വേഷണത്തിൽ അല്പം വേഷം കെട്ടലുകൾ ആവശ്യമാണ്.
“അമ്മാവാ .. ഇതല്ലേ .. നെൽസൺ ചേട്ടന്റെ വീട് ..”
അടുത്ത് കണ്ട ഒരു വഴിപോക്കനോട് രമേഷ് തിരക്കി.
“അതേ ..വീട് ഇത് തന്നെയാണ് .. പക്ഷേ ഇപ്പൊ ആരും ഇല്ല എന്ന് തോനുന്നു അവിടെ “
“പുള്ളീടെ ഭാര്യ സുനിത ഇല്ലെ …?”
“അവർ ആലപ്പുഴയിൽ തുണി കടയിൽ ജോലിക്ക് പോയി കാണും .. നിങ്ങള് ആരാ ..?”
“ഞാൻ കൊല്ലപ്പെട്ട നെൽസൺ ചേട്ടന്റെ ഒരു സുഹൃത്ത് ആണ് .. കാര്യങ്ങള് ഒക്കെ ഒന്ന് അന്വേഷിക്കാൻ വേണ്ടി വന്നതാണ് …”
“കൊന്ന ആളിനെ അപ്പൊ തന്നെ പിടിച്ചല്ലോ .. അയാളുടെ ചേട്ടന്റെ മോളുടെ ഭർത്താവ് തന്നെയാ കൊന്നത് .. നന്ദി ഇല്ലാത്തവൻ .. അവനെ കൊണ്ട് പോയി ജോലി മേടിച്ച് കൊടുത്തത് ഇൗ നെൽസൺ ആയിരുന്നു .. ഇൗ വന്ന കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല എന്ന് ഇപ്പൊ മനസ്സിലായി … “
പിന്നെയും അനൂപിനെ എന്തൊക്കെയോ പറഞ്ഞു പ്രാകി കൊണ്ട് ആ വഴി പോക്കൻ മുന്നോട്ട് നടന്നു.
രമേഷ് വാച്ചിലേക്ക് നോക്കി .. മൂന്നര കഴിഞ്ഞിരിക്കുന്നു. ഇത്രയും വന്ന സ്ഥിതിയ്ക്ക് അൽപ്പ നേരം ഇരുന്നിട്ട് പോകാം സുനിത വരുമോ എന്ന് നോക്കാം .. സിറ്റ് ഔട്ടിൽ ഒരു മൂലയ്ക്ക് ആയി കിടന്നിരുന്ന കസേരയിൽ അയാൾ ഇരുപ്പ് ഉറപ്പിച്ചു.
ഇതേ സമയം .. എസ് കെ ടെക്സ്റ്റൈൽസിലെ ജോലി തിരക്കിനിടയിൽ ആണ് സുനിതയെ തമിഴൻ മാനേജർ വിളിപ്പിക്കുന്നത്.
മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ എതിരെ എത്തിയ റോസ്സി മാഡം സുനിതയുടെ താഴ്ത്തി ഉടുത്ത സാരിയിലൂടെ പുറത്തേക്ക് തെളിഞ്ഞു നിന്ന ഇരു നിറമുള്ള വയർ മടക്കുകളിൽ ചെറുതായി നുള്ളി കൊണ്ട് ചോദിച്ചു ,
“എന്താടോ സുനിതെ .. എന്നെ സ്റ്റാഫ് ഇൻ ചാർജിൽ നിന്നും മാറ്റി നിന്നെ ആക്കാൻ തമിഴന് വല്ല ഉദ്ദേശ്യവും ഉണ്ടോ ..?”
“ഒന്നു ചുമ്മാതിരി മാഡം ..അങ്ങനെ നിങ്ങളുടെ പോസ്റ്റ് അടിച്ചു മാറ്റുവാൻ ആയിരുന്നു എങ്കിൽ മാഡത്തേക്കാൾ എക്സ്പീരിയൻസ് ഉള്ള എനിക്ക് എപ്പഴെ ആകാമായിരുന്നു .. ഇവിടെ തൊലി ഗുണം നോക്കി അല്ലേ ജോലി കയറ്റം …”
സുനിത വിട്ട് കൊടുത്തില്ല.