കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]

Posted by

കോട്ടയം കൊല്ലം പാസഞ്ചർ 12 

Kottayam Kollam Passenger Part 12 bY മനോജ് ഉർവശി

Click here to read previous Parts

 

“എന്താടാ നിന്റെ പേര്… ?”

“വിനീത് …”

” നിന്റെയൊ … ?”

“ഇക്ബാൽ “

“ഇനി നിന്നോട് പ്രതേകം ചോദിക്കണം ആയിരിക്കും … പേര് പറയടാ …”

“ദേവസ്യ ..”

“വിനീത് , ഇക്ബാൽ , ദേവസ്യ … മത മൈത്രി ആണല്ലോ ടാ .. മൂന്നു ചേട്ടന്മാരും വാ .. ജീപ്പിൽ സിഐ സാർ ഇരിപ്പുണ്ട് ..”

സബ് ഇൻസ്പെക്ടർ ജോണി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവേയ്‌സിന്റെ അടുത്ത് പറഞ്ഞു.

“എന്തിനാ സാറേ ഞങ്ങളെ സിഐ സാർ കാണുന്നത് “

കൂട്ടത്തിൽ തല നരച്ച ദേവസ്യ ചോദിച്ചു.

“നിന്റെ കുഞ്ഞമ്മയ്ക്ക്‌ ഒരു കല്യാണ ആലോചന ..”

ജോണിയുടെ മറുപടി പരുക്കൻ ആയിരുന്നു.

“തല നരച്ച ആൾ അല്ലേ സാറേ .. സാറിന്റെ അപ്പന്റെ പ്രായം ഇല്ലെ .. മര്യാദയ്ക്ക് സംസാരിച്ചു കൂടെ “

ഡ്രൈവർ വിനീത് ചോദിച്ചു.

“ആഹാ … നീ ആരെടാ എന്നെ മര്യാദ പഠിപ്പിക്കാൻ ?”

വിനീതിന്റെ കോളറിൽ പിടിച്ചു കൊണ്ടായിരുന്നു ജോണിയുടെ മറുപടി.

“ഹേ .. വിട് സാറേ .. നമ്മൾ രണ്ടു കൂട്ടരും ഇടുന്നത് കാക്കി തന്നെയാ “

ജോണിയെ തടഞ്ഞു കൊണ്ട് ഇക്ബാൽ പറഞ്ഞു.

എന്തോ പന്തികേട് മണത്തിട്ട്‌ എന്നോണം ഓട്ടോ ഡ്രൈവെയ്സ് എല്ലാരും കൂടി ഒന്നിച്ച് ജോണിയ്ക്ക്‌ ചുറ്റും കൂടുന്നത് ജീപ്പിൽ ഇരുന്നു കൊണ്ട് സിഐ അശോക് കാണുന്നുണ്ടായിരുന്നു.

ജീപ്പിൽ നിന്നും ഇറങ്ങി അവർക്ക് അടുത്തേക്ക് ചെന്നു കൊണ്ട് അശോക് ചോദിച്ചു ,

“എന്താ ഇവിടെ പ്രശ്നം ?”

“പ്രശ്നം ഒന്നും ഇല്ല സാറേ .. പോലീസ് ആണെന്ന് കരുതി എന്ത് പോക്രി തരവും കാണിക്കാമെന്ന് കരുതണ്ട “

ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.

ജോണിയെ അൽപ്പം ഒന്ന് മാറ്റി നിർത്തി അശോക് പറഞ്ഞു ,

“എടോ .. തന്നോട് രണ്ടു മൂന്നു ആട്ടോക്കാരെ മര്യാദയ്ക്ക് പോയി വിളിച്ചു കൊണ്ട് വരാൻ അല്ലേ ഞാൻ പറഞ്ഞത് .. താൻ ഇത് എന്ത് പണിയാ കാണിച്ചത് ?”

“അല്ല സാറേ അവന്മർക്ക് വല്ലാത്ത കടിയാണ് .. ഞാൻ തീർത്തു കൊടുക്കാം “

ദേഷ്യത്തോടെ ജോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *