എനിക്ക് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ പറ്റുന്നില്ല.. ഒരു പക്ഷെ ഉള്ളിലെ വേദന പുറത്തേക്കു വന്നാൽ എനിക്ക് അത് കാണാനുള്ള ത്രാണി ഇല്ലായിരുന്നു…
മേഡത്തിന്റെ മരണ ശേഷം ഇന്ത്യൻ രാഷ്ട്രീയം ഒരു നിർണ്ണായക പ്രതിസന്ധിയിലേക്ക് വഴുതി വീഴാൻ തുടങ്ങിയത്.. സ്വന്തം രാജ്യം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകുന്നത് കാണാൻ പറ്റാതെ ആണ് പാർട്ടിക്കാരുടെയും വ്യക്തിപരമായി എന്നോട് കൂടിയും ആലോജിച്ചു വ്യക്തിപരമായി തനിക്കേറ്റ സ്വന്തം അമ്മയുടെ നഷ്ട്ടം അതിജീവിച്ചു ഭാരതത്തിന്റെ ഭരണ നിർവഹണം ഏറ്റെടുത്തത്.. എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച തീരുമാനം ആയിരുന്നു അത്.. എന്നെ അദ്ദേഹം അദ്ദേഹത്തിന്റെ പേർസണൽ സെക്യൂരിറ്റി ചീഫ് ആയി നിയമിച്ചു.. കൂടാതെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയും.. ഞങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം അവിടെ തുടങ്ങുകയായി.. 1984 തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തമായ നേതൃത്വം കൊടുത്തു കൊണ്ട് 400ൽ അതികം സീറ്റുകൾ അദ്ദേഹം നേടി.. അദ്ദേഹത്തിന്റെ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പാർലമെന്റിൽ അദ്ദേഹം നേടി.. നാലിൽ മൂന്ന് ഭൂരിപക്ഷം.. അന്ന് പാർട്ടി ഓഫീസിൽ നിന്നും ഇറങ്ങിയ അദ്ദേഹം നേരെ വന്നത് എന്റെ അടുത്തേക് ആയിരുന്നു.. എന്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു… “ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്കു വേണ്ടി നമുക്ക് ഒന്നിച്ചു പോരാടാം..”
തുടരും………….