ബോഡിഗാർഡ് 5 [ഫഹദ് സലാം]

Posted by

ബോഡിഗാർഡ് 5

Bodyguard Part 5 bY Fahad Salam | Previous Part

 

വിദേശത്തു വെച്ച് നടന്ന ഒരപകടത്തിൽ പരിക്കേറ്റ എനിക്ക് മാസങ്ങൾ നീണ്ട വിശ്രമത്തിലേക് കടക്കേണ്ടി വന്നു.. അത് കൊണ്ടായിരുന്നു കഥയുടെ പുതിയ ഭാഗങ്ങൾ എഴുതാൻ പറ്റാതിരുന്നത്.. എനിക്ക് കൂടുതൽ എഴുതാൻ ഇപ്പോഴും പറ്റില്ല.. കൂടുതൽ സ്‌ട്രെയിൻ കൊടുത്ത് എഴുതേണ്ട കഥായാണിത്.. കുറച്ചു കൂടി കഴിഞ്ഞാൽ മാത്രമേ പഴയ പോലെ എഴുതാൻ പറ്റു.. കൂടുതൽ പേജുകൾ പ്രതീക്ഷിക്കരുത്.. കൈ ഇപ്പോഴും ഒരുപാട് ശെരിയാകാൻ ഉണ്ട്.. ഈ ഭാഗം ഞാൻ രണ്ടോ മൂന്നോ ഭാഗങ്ങൾ ആയിട്ടാകും എഴുതുക.. ഈ ഭാഗത്തിൽ യഥാർത്ഥ ജീവിതത്തിലെ ആളുകൾ കഥാപാത്രങ്ങൾ ആയി വരുന്നുണ്ട്.. അവരെ ആരെയും ഇതിൽ മോശമായി ചിത്രീകരിച്ചിട്ടില്ല.. എന്റെ കഥയെ ഇപ്പോഴും ഇഷ്ടപ്പെടുകയും അന്വേഷിക്കുകയും ചെയ്യന്ന ഒരുപാട് പേരുണ്ട്.. സ്മിത മേഡം, കിച്ചു ബ്രോ, രാജാവ്, സിമോണ മേഡം, ചങ്ക് കബാലി, ജോസഫ് ബ്രോ, വിൻജോ ബ്രോ, അസുരൻ ബ്രോ, അനു, ആൽബി, സഞ്ജു സേന അങ്ങിനെ ഒരുപാട് പേർ.. അവരോടുള്ള നന്ദിയും കടപ്പാടും ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു… അവസ്ഥ അതായിരുന്നു കഥ വൈകാൻ കാരണം അല്ലാതെ കലിപ്പനടിയോ പറ്റിപനോ അല്ല.. എഴുത്തിൽ ഇപ്പളും ആ പഴയ ഫ്ലോ കിട്ടുന്നില്ല.. അത് കൊണ്ട് പഴയ രീതിയിൽ ഞാൻ എഴുതാൻ പരമാവധി നോക്കിയിട്ടുണ്ട്..

ബോഡിഗാർഡ് അഞ്ചാം ഭാഗം,,

കുഞ്ഞേ ഓപറേഷനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് കാലം പിറകോട്ടു പോകണം..

ബാബുവേട്ടൻ മെല്ലെ കസേരയിൽ നിന്നും എഴുന്നേറ്റു..

സാം ബാബുവേട്ടന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു..

കുഞ്ഞേ ഞാൻ ആദ്യമായി ആർമിയിൽ ചേർന്ന സമയം.. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ സർക്കാർ ഭരിക്കുന്ന സമയം.. ആ സമയത്താണ് എനിക്ക് മേഡത്തിന്റെ(ഇന്ദിര ഗാന്ധി) പേർസണൽ ബോഡിഗാഡ് ആയി എനിക്ക് പുതിയ ജോലി കിട്ടിയത്.. ഷാർപ് ഷൂട്ടിങ്ങിൽ ഉള്ള എന്റെ കഴിവും പിന്നെ മലയാളി എന്നുള്ള പരിഗണയും..

മലയാളി എന്നുള്ള പരിഗണനയോ..? അതെങ്ങനെ
സാം ചോദിച്ചു

അന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി മലയാളിയായ ശ്രീ വയലാർ രവി ആയിരുന്നു.. ഇന്ത്യൻ ക്യാബിനറ്റിലെ മൂന്നാമനായ അദ്ദേഹത്തിന് മലയാളികളോടുള്ള പ്രത്യേക താല്പര്യമാകാം.. പ്രധാനമന്ത്രിയുടെ പേർസണൽ ടീമിൽ എന്നെയും ഉൾപ്പെടുത്തിയത്.. ബാബുവേട്ടൻ പറഞ്ഞു..

അന്ന് ഡൽഹിയിലെ സഫ്ദർജംഗ് റോഡിലെ ഒന്നാം വസതിയിൽ ആയിരുന്നു ഇന്ദിര ഗാന്ധി താമസിച്ചിരുന്നത്.. തൊട്ടടുത്ത അക്ബർ റോഡിൽ ആയിരുന്നു ഓഫീസ് മറ്റും ഉള്ളത്.. അന്ന് ഞങ്ങൾക്ക് വീട്ടിലെ സുരക്ഷ ഇല്ലായിരുന്നു.. വീട്ടിൽ അന്ന് ഡൽഹി പോലീസിന് ആയിരുന്നു സുരക്ഷ ചുമതല.. ഡൽഹി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ടീം തന്നെ ഉണ്ടായിരുന്നു.. അതിനു ശേഷം 1981ൽ ആണ് കേന്ദ്ര ഇന്റലിജിൻസ് ബ്യുറോയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉണ്ടായത്.. ഈ പുതിയ സ്പെഷ്യൽ ഫോഴ്‌സിലേക് ആയിരുന്നു എന്റെ നിയമനം.. അല്ല എന്റെ ജീവിതത്തിലെ ഗതി നിർണ്ണയിച്ച സർക്കാർ തീരുമാനം..

ബാബുവേട്ടൻ തന്റെ കയ്യിലുള്ള മദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു.. അടുത്ത മദ്യം ഒഴിക്കാൻ തുടങ്ങുമ്പോൾ സാം ബാബുവേട്ടനെ തടഞ്ഞു

മതി ചേട്ടാ.. ഇപ്പൊ തന്നെ കൂടുതൽ ആണ്.. സാം പറഞ്ഞു..

കുഞ്ഞേ പഴയ കാലങ്ങൾ ഓർത്തെടുക്കാൻ എനിക്ക് മദ്യം വേണം ഇന്നലെ ഒരു ഗുമ്മ് ഉണ്ടാകു..

Leave a Reply

Your email address will not be published. Required fields are marked *