“സച്ചു ഏട്ടാ…. നിക്ക്…. വിശക്കുന്നു….”
എന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ദേ…. പെണ്ണെ…. കൊഞ്ചല്ലേ……. “
അവൾ എന്റെ ഇരു ചെവികളും വലിച്ചു കൊണ്ടിരിക്കുന്നു.
“വേണ്ട പെണ്ണെ….. വേദന എടുക്കുന്നു…… ഇനിയും അങ്ങനെ ചെയ്‌താൽ ഉണ്ടല്ലോ “
“ചെയ്‌താൽ…….. ഉം…? “
എന്റെ മുക്കിന് തുമ്പ് പിടിച്ചു വലിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.
“കാണിച്ചു തരാട്ടാ… “
ഞാൻ എന്റെ അധരങ്ങൾ അവളുടെ ചുവന്ന തുടുത്ത ചുണ്ടിൽ മുട്ടിച്ചു…. അവളെ എന്റെ മേൽച്ചുണ്ടിൽ ചുംബിച്ചു…. ഞാൻ അവളുടെ കീഴ്ച്ചുണ്ട് ചപ്പിവലിച്ചു… വീണ്ടും ഒരു അഗാധമായി ചുംബനത്തിൽ ഞങ്ങൾ ഇരുവരും ലയിച്ചു ചേർന്നു…..
ആ അധരപാനത്തിന്റെ മന്ത്രികതയിൽ ലയിച്ചു പോയ അവളെ ഞാൻ ഉണർത്തിയത് ഒരു കടി കൊടുത്തായിരുന്നു….. അവളുടെ കീഴ്ചുണ്ടിൽ ഒരു കടി…..
“അമ്മേ…… “
എന്നെ തള്ളിമാറ്റി കൊണ്ട് അവൾ അമ്മേ എന്ന് അലറി…….
ബെഡിൽ നിന്നും ചാടി എഴുനേറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്നു കീഴ്ച്ചുണ്ട് വലിച്ചു കൊണ്ട് അവൾ പരിശോധിച്ച് മുറിവ് വല്ലതും പറ്റിയട്ടുണ്ടോ എന്ന്…..
അതാ ആ ചുവന്ന ചുണ്ടിൽ ഒരു ചെറിയ ചോര പൊട്ട്….. പെട്ടന്ന് അവൾ എന്നെ തിരിഞ്ഞു നോക്കി.
അപ്പോഴും ഞാൻ അവളെ നോക്കി ഒരു കുസൃതി ചിരിയും ചിരിച്ചു ബെഡിൽ കിടക്കുകയായിരുന്നു.
അവൾ തിരിഞ്ഞു നോക്കി കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു…… ഞാൻ ഡ്രസ്സ് മാറി ഒരു മുണ്ടും ഉടുത്തു ചെന്നു നോക്കിയപ്പോൾ അവൾ അടുക്കളയിൽ പത്രത്തിൽ എന്തോ വെച്ചു അടുപ്പിൽ കത്തിക്കുകയാണ്.
ഞാൻ ശബ്ദം ഉണ്ടാകാതെ അവളുടെ പിന്നിൽ ചെന്നു അവളുടെ അരയിലൂടെ കൈ ചുറ്റി എനിക്ക് അഭിമുഖമായി അവളെ നിർത്തി. പക്ഷെ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.
ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി……. അവളുടെ കരിനീല മിഴികൾ കണ്ണുനീർ അണിഞ്ഞിരിക്കുന്ന…..
“ന്റെ….. പെണ്ണ്…… എന്നോട് പിണക്കം ആണോ? “
“ന്തിനാ…. ന്നെ.. വേദനിപ്പിച്ചത് “
“അത് എനിക്ക് ഈ കുറുമ്പിയെ അത്രക്കും ഇഷ്ടം ഉള്ളതുകൊണ്ട്. “
ഞാൻ അവളുടെ ചുണ്ടിൽ ഒന്ന് മുത്തി……..
“ഇനി എന്റെ പൊന്നിനെ ഞാൻ വേദനിപ്പിക്കില്ലട്ടോ “
അവൾ ചിരിച്ചു കൊണ്ട് എന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ അവളുടെ അധരങ്ങൾ അമർത്തി ചുംബിച്ചു.
അതെ ഇങ്ങനെ നിന്നാൽ പട്ടിണി ആവുട്ടോ…… ഏട്ടൻ അപ്പുറത്ത് പോയി ഇരുന്നോ… ഞാൻ വേഗം എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം എന്നിട്ട് വന്നു വിളിക്കാം.