അവൾ എന്നെ പെട്ടന്ന് കെട്ടിപിടിച്ചു….. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു….
“എനിക്ക് ഇഷ്ടം ആണ് ഏട്ടനെ…. ഒരുപാട്….. “
അവൾ എന്റെ മാറിൽ ചാരി നിന്നു കൊണ്ട് പറഞ്ഞു. അവളുടെ വാക്കുകൾ ചെന്നു പതിച്ചത് എന്റെ ഹൃദയത്തിൽ ആണ്.
“ഏട്ടാ…..”
ഇത്രയും നേരം എന്റെ മാറിൽ ചേർന്ന് നിന്നവൾ തല ഉയർത്തി വിളിച്ചു.
“ഉം….. “
“ഏട്ടൻ ഇവിടെ വെച്ച് അല്ലാതെ എന്നെ വേറെ എവിടെ എങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ……? “
“വേറെ എവിടെ വെച്ചു കാണാൻ…..? “
“ഇതാ ഞാൻ പറഞ്ഞത് സച്ചു ഏട്ടന് ഇതുവരെയും എന്നെ മനസിലാക്കാൻ സാധിച്ചില്ലലോ എന്ന്….? “
“നീ എന്താ ശ്രുതി പറഞ്ഞുവരുന്നത് “
“സച്ചു ഏട്ടാ ഏട്ടന് ഒരു അനിലിനേം ശ്യാമയേം ഓർമ്മയുണ്ടോ സച്ചു ഏട്ടന്റെ ചെറിയമ്മാമയുടെ വീടിന്റെ അടുത്ത് താമസിച്ചവർ ഒരു 11 വർഷങ്ങൾ മുൻപ് “
“അഹ് അറിയാം….. അവർ ആരാ….? “
“എന്റെ അച്ഛനും അമ്മയും ആണ് “
“മീനു……. “
“ഇപ്പോൾ എങ്കിലും എന്നെ മനസിലായല്ലോ…. അതെ ഞാൻ സച്ചു ഏട്ടന്റെ മീനുട്ടി ആണ് …… “
ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.
ഒരു ചെറിയ ഫ്ലാഷ് ബാക്ക്……
മീനു അഥവാ ശ്രുതി അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് എന്റെ 12ആം വയസിൽ ആയിരുന്നു. എന്റെ കളികൂട്ടുകാരി….. ഞങ്ങൾ തമ്മിൽ അത്രക്കും കൂട്ടായിരുന്നു. ഒരുദിവസം കുളക്കടവിൽ വെച്ചു എന്റെ അധരങ്ങൾ അവളുടെ കുഞ്ഞ് കവിളിൽ പതിപ്പിച്ചു കൊണ്ട് എന്റെ പ്രണയം അവൾക്ക് മുന്നിൽ തുറന്ന് കാട്ടി. പിന്നീട് സ്കൂളിൽ പോകുമ്പോഴും കളിക്കുമ്പോഴും എട്ടും പൊട്ടും തിരിയാത്ത ഞങ്ങൾ ഞങ്ങളുടെ ചെറിയ പ്രണയ സ്വപ്‌നങ്ങൾ നെയ്തിടുത്തു. പക്ഷെ ജോലി സ്ഥലം മാറ്റം ലഭിച്ച അവളുടെ അച്ഛൻ അവളെയും അമ്മേയെയും കൊണ്ട് വീട് മാറി പോയി.ഒരുപാട് വേദന സഹിച്ചു ഞങ്ങൾ ഇരുവരും. ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് കഴിയുന്നത് പോലെ ഞാൻ അനേഷിച്ചു പക്ഷെ ഫലം വിപരീതമായിരുന്നു.
ഇപ്പോൾ ഇതാ 11 വർഷങ്ങൾക്ക് ശേഷം ദൈവം അവളെ എന്റെ മുന്നിൽ എത്തിച്ചു.
………………………..
“മീനുട്ടി….. ഞാൻ….. എനിക്ക്… എനിക്ക് നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ലാലോ. “
എന്റെ ഇരുമിഴികളും നിറഞ്ഞു ഒഴുകി. ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു നിറഞ്ഞൊഴുകുന്ന അവളുടെ പേടമാൻ കണ്ണുകളിൽ മുത്തമിട്ടു.
“സാരില്ല…. ഏട്ടാ…… ഞാനും പറഞ്ഞില്ലല്ലോ…… ഇങ്ങനെ ഒരു ഒത്തുചേരൽ ആവും ദൈവത്തിന്റെ തീരുമാനം. എനിക്ക് എന്റെ ഏട്ടനെ തിരിച്ചു കിട്ടിയില്ലേ……