ഒന്നും മനസിലാവാത്ത പൊട്ടനെ പോലെ ഞാൻ അവളോട് ചോദിച്ചു.
“ഏട്ടന് എന്താ മനസിലായത്……? “
“അത്…… നിനക്ക് എന്നെ ഇഷ്ടം ആണ് എന്നാണോ “
“അതെ…… എനിക്ക് ഇഷ്ടം ആണ് സച്ചു ഏട്ടനെ…….. “
“ശ്രുതി…. ഞാൻ നിന്നോട് പ്രധാനപെട്ട ഒരു കാര്യം ചോദിക്കാൻ നിൽക്കുകയായിരുന്നു…..?”
“എന്ത് കാര്യം…..? “
“നീയും അമ്മയും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ…….? “
“അല്ല….. എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ? “
“അത്…. നീയും അമ്മയുമായി സ്നേഹത്തിൽ ഉള്ള സംസാരം ഞാൻ ഇതുവരെ കണ്ടട്ടില്ല പിന്നെ…… “
“പിന്നെ…..? “
“അത് പിന്നെ…… (അന്ന് അമ്മയുടെ മുറിയിൽ വെച്ചു അവർ സംസാരിച്ച കാര്യങ്ങൾ ഞാൻ ശ്രുതിയോട് പറഞ്ഞു )”
“ഏട്ടന് ഒരു കാര്യം അറിയോ…….. ഞാൻ അമ്മയുടെ മക്കൾ അല്ല “
“നീ എന്താ ഈ പറയുന്നേ….? “
“അതെ ഏട്ടാ ഞാൻ അമ്മയുടെ മകൾ അല്ല ഞാൻ അമ്മയുടെ അനിയന്റെ മകൾ ആണ്, എന്റെ അച്ഛന്റെയും അമ്മയുടെയും മരണശേഷം ആണ് അമ്മ എന്നെ അവരുടെ ഒപ്പം കൊണ്ട് പോയത് പിന്നീട് ആണ് അമ്മ സച്ചു ഏട്ടന്റെ അച്ഛനെ വിവാഹം കഴിച്ചത് “
ഇതൊക്കെ എനിക്ക് പുതിയ അറിവ് ആയിരുന്നു…..അവൾ തുടർന്നു.
ആദ്യം അമ്മക്ക് എന്നെ വല്യ ഇഷ്ടം ആയിരുന്നു പക്ഷെ സച്ചു ഏട്ടന്റെ അച്ഛൻ മരിച്ച അന്ന് മുതൽ അമ്മ എന്നെ വെറുക്കാൻ തുടങ്ങി……
“അത് എന്താ…….? “
“അത് അച്ഛൻ മരിച്ച കുറച്ചു മാസങ്ങൾക്ക് ശേഷം അജയേട്ടനെ കൊണ്ട് എന്നെ കെട്ടിക്കാൻ നോക്കി അമ്മ പക്ഷെ ഏട്ടന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാൻ എതിർത്തു…… അവസാനം അജയേട്ടനുമായി എന്റെ വിവാഹം നടത്താതെ ഇരിക്കാൻ എന്റെ പേരിൽ ഉള്ള എല്ലാ സ്വത്തും അമ്മയുടെ പേരിൽ എഴുതി കൊടുത്തു അതിനു ശേഷം ആണ് രശ്മി ചേച്ചിയും ആയുള്ള കല്യാണം. പിന്നെ സച്ചു ഏട്ടന്റെ പേരിൽ ഉള്ള സ്വത്തു കൈക്കൽ ആക്കനുള്ള അവരുടെ തീരുമാനം ഞാൻ നേരത്തെ അറിഞ്ഞതാണ് അത് ഏട്ടനോട് പറയണം എന്ന് വിചാരിച്ചതും ആണ് പക്ഷെ അവരിൽ നിന്നും അത്തരത്തിൽ ഉള്ള നീക്കം പിന്നീട് ഉണ്ടായില്ല….. അത് കൊണ്ട ഞാൻ ഒന്നും പറയാതെ ഇരുന്നത് “
ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോൾ എന്റെ തലേന്ന് കിളി പാറി.
“പക്ഷെ ഇതൊന്നും അല്ല എന്നെ തളർത്തിയത് സച്ചു ഏട്ടന്റെ അവഗണന ആയിരുന്നു അതാണ് എന്നെ വിഷമിപ്പിച്ചത് “
അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി…… അവളുടെ ശബ്ദം ഇടറി….. ശരീരം വിറച്ചു…..
ഞാൻ മെല്ലെ നടന്നവളുടെ അടുത്ത് എത്തി…..
“ശ്രുതി നിനക്ക് എന്നെ ഇഷ്ടം ആണോ അല്ലകിൽ വെറുതെ പറഞ്ഞതാണോ….? “
“സച്ചു ഏട്ടന് എന്നെ ഇത് വരെ മനസിലാക്കാൻ പറ്റിയില്ലലോ “
“അതല്ല ശ്രുതി പെട്ടന്ന് നിന്നിൽ നിന്നും കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല” (എനിക്ക് മാത്രം അല്ല നിങ്ങൾക്കും ല്ലേ? )