അടിമുടി

Posted by

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചു തുപ്പാനും വയ്യെന്ന നില. ഇതൊരു മഹാഭാഗ്യമാണെന്ന് ചിലർ, നമുക്കു അവിടെ ചെന്നാൽ ഒരു വിലയും കാണില്ലെന്ന് മറ്റു ചിലർ.. ആലോചന തുടർന്നു… സ്വപ്‌നം കാണാൻ പോലും കിട്ടാത്ത ബന്ധം വിട്ട് കളയണ്ട എന്ന അഭിപ്രായത്തിന് മുൻ തൂക്കം കിട്ടി.. ഇനീ പെണ്ണിന്റെ അഭിപ്രായത്തിന് വിടാമെന്ന് ഉറച്ചു..

“ഈ ആലോചനയെ പറ്റി മോളെന്ത് പറയുന്നു “അമ്മ ചോദിച്ചു.

“ഞാൻ മാത്രമല്ല, കുടുംബവും രക്ഷപെടില്ലേ അമ്മേ… “

പിന്നെ അധികം ആലോചിച്ചില്ല, സമ്മതം അറിയിച്ചു.

“പെണ്ണിന്റെ ആഭരണവും ഡ്രെസ്സും ഒക്കെ 10ദിവസത്തിൽ ഇവിടെ എത്തും, ബ്ലൗസ് ഒരെണ്ണം ഇന്ന് അളവിന് തരണം, പിന്നെ ബ്രായുടെയും പാന്റീസിന്റെയും അളവും പറയണം.. 10നാൾ കഴിഞ്ഞു ഒരു മുഹൂർതം ഉണ്ട്, ഗുരുവായൂർ വച്ചു നടത്താം. ചെറുക്കന് രണ്ടാഴ്ച്ച കഴിഞ്ഞാൽ പോകണം “അവർ പറഞ്ഞു.

പോകാൻ നേരം അമ്മ ഒരു പാക്കറ്റ് കൊടുത്തിട്ട് പറഞ്ഞു, “ബ്ലൗസ് ഇതിലുണ്ട്, ബ്രാ 35b, പാന്റീസ് 36”.കേട്ടവർക് പെണ്ണിന്റെ ശരീരം സംബന്ധിച്ച ധാരണ കിട്ടി കാണും…

കല്യാണം കേമമായി നടന്നു. ചെക്കന്റെ വീട്ടിലേക് ചെന്നു. വീട് കണ്ടപ്പോഴേ ദീപ അമ്പരന്നു, ഇതെന്താ കൊച്ചി രാജാവിന്റെ കൊട്ടാരമോ?. .. വേറൊരു കാര്യവും ശ്രദ്ധിച്ചു, പെങ്ങന്മാരും മമ്മിയും എല്ലാം സ്ലീവ്‌ലെസ് ആണ്, മാത്രവുമല്ല, ഒന്നുകിൽ ബോയ്‌ കട്ട് അല്ലെങ്കിൽ ബോബ് ചെയ്‍തത്..

രാത്രി 9മണി വരെയും ആളും ബഹളവും ആയിരുന്നു. വന്ന് പോയതൊക്കെ കൂടിയ ആൾക്കാർ…

ആളൊഴിഞ്ഞു ഒറ്റയ്ക്കു ഞാൻ റൂമിൽ ഇരിക്കുമ്പോൾ മമ്മി കേറി വന്നു, ദീപ ആദരവോടെ എണീറ്റു.

“ഇരിക്ക് കുട്ടി, ഞാൻ ചില കാര്യങ്ങൾ പറയാൻ വന്നതാണ്, “ആമുഖമായി മമ്മി പറഞ്ഞു.. “ഇന്ന് മുതൽ നീ പഴയ നാട്ടുംപുറത്തുകാരി ദീപ അല്ല, ദീപാ റാം ആണ്. അതിന് അനുസരിച്ചു നീ മാറണം… ഈ പഴഞ്ചൻ ലുക് മാറണം. നീ ഞങ്ങൾ ആരെക്കാളും സുന്ദരി ആണ്. അടിമുടി മാറണം. ദീപയ്ക് മനസിലാവുന്നോ… നീ ദീപ അല്ല, ഞങ്ങളുടെ ദീപം ആവണം.. “

അമ്പരപ്പ് മാറിയില്ലെങ്കിലും ദീപ പറഞ്ഞു, “മമ്മി പറയുംപോലെ “

Leave a Reply

Your email address will not be published. Required fields are marked *