അതിൻറെ തയ്യാറെടുപ്പുകൾ ഇപ്പോൾ തുടങ്ങിക്കഴിഞ്ഞു. ലക്ഷ്മി അവളെ ചൊടിപ്പിക്കാന് ഇടയ്ക്കു പറയും. ഇപ്പോളത്തെ പഠിത്തം കഴിഞ്ഞാൽ നിന്നെ കെട്ടിച്ചു വിടും എന്ന്. അതുകേള്കുമ്പോൾ എന്റെ അടുത്ത് വന്നു ഒരു ചിണുങ്ങൾ ഉണ്ട് അവൾക്കു. അപ്പോൾ ലക്ഷ്മി വീണ്ടും പറയും ഇപ്പോളും കൊച്ചു കുട്ടിയെന്ന വിചാരം എന്ന്. ഇതൊക്കെയാണേലും ഞങ്ങടെ രണ്ടാളുടെയും പൊന്നോമനയാ ഞങ്ങടെ നന്ദുട്ടി എന്ന് ഞങൾ വിളിക്കുന്ന നന്ദിനി.
“ആഹാ! ഫോട്ടോയും നോക്കി ഇരിപ്പാണോ”. “ആ ടി വീ ടെ റീമോർട് ഒന്ന് തന്നെ ഡോക്ടറേ”. സോഫയിൽ എന്‍റെ അടുത്ത് വന്നിരുന്നു നന്ദുട്ടി ചോദിച്ചു.
“ആഹാ എണിറ്റു വന്നോ. നിനക്കു പഠിക്കാൻ ഒന്നും ഇല്ലേ”. ഞാൻ മോളോട് ചോദിച്ചു.
“ഇല്ലെന്നേ. ആ റീമോർട് ഒന്ന് തന്നേ” അവളുടെ മറുപടി.
“ഞാൻ ഒന്ന് ന്യൂസ് കണ്ടോട്ടെ മോളെ”. എന്ന് പറഞ്ഞു ഞാൻ ചാനൽ പിന്നെയും മാറ്റികൊണ്ടിരുന്നു.
“അതിനു പപ്പാ ടി വി ഓണാക്കി, ഫോട്ടോയിൽ നോക്കി സ്വപ്നം കാണുവല്ലായിരുന്നോ’. അവൾ ലേശം ചൊടിചു.
“പോയെ നന്ദുട്ടി. അടുക്കളയിൽ പോയി അമ്മയെ സഹായിക്കും”. ഞാൻ ഇപ്പോൾ റിമോട്ട് തരുന്നില്ല.
വെറുതെയെകിലും അവളുമായി വഴക്കിടാൻ ഒരു രസമാ. ഇടക്ക് ആ പതിവ് എനിക്കുള്ളതാ. എപ്പോഴത്തെയും പോലെ ഒടുവിൽ അവൾക്കു വഴങ്ങി കൊടുക്കണം എന്ന് എനിക്കറിയാം. അവൾ എന്‍റെ കയ്യിൽ നിന്നും റീമോർട് തട്ടിപ്പറിക്കാൻ ശ്രെമിച്ചു. ഞാൻ പെട്ടന്ന് തന്നെ അത് എന്റെ വലത്തേകൈയിലേക്കു മാറ്റി ഉയർത്തിപ്പിടിച്ചു . അവൾ എന്‍റെ ദേഹത്ത് ചാഞ്ഞു പിന്നെയും റീമോർട് കൈക്കൽ ആക്കാൻ ശ്രെമിച്ചു. ഞാൻ അത് പിന്നെയും അവളിൽ നിന്നും മാറ്റി പിടിച്ചു.