വെപ്പ് പല്ലിന്റെ ആളും നേഴ്സും എല്ലാവരും കൂടി സാധാരണ പ്രവർത്തന സമയം ആകാഞ്ഞ് കൂടി ക്ലിനിക്കിൽ നല്ല തിരക്കാണ്!
ജോബിൻ റീനയുടെ ക്യാബിനിലേയ്ക്ക് ചെന്നതും റീന പറഞ്ഞു…
“നിനക്കു കോളജി പോകേണ്ടകൊണ്ടാ വെളുപ്പിനേ ആക്കിയേ…
ഇപ്പോൾ ഈ ഇട്ടതു ടെമ്പററി ക്യാപ്പാ!
തിങ്കളാഴ്ച വൈകുന്നേരവിങ്ങു വരണം സെറാമിക്ക് ക്യാപ്പിട്ടു ഫിക്സു ചെയ്യണം”
“അപ്പ തിങ്കളാഴ്ചേം പണിയറിയാവുന്ന ആണുങ്ങൾ ഇവിടെ വരണമെന്ന് അർത്ഥം!”
ജോബിൻ ചിരിയോടെ പറഞ്ഞപ്പോൾ റീന കണ്ണുരുട്ടി..
“പോടാ! അതിനിനി സർജനൊന്നും വേണ്ട ഞാമ്മതി!”
ജോബിൻ പോക്കറ്റിലേയ്ക്ക് കൈ ഇട്ടപ്പോൾ റീന തടഞ്ഞു….
“വേണ്ട.. പൈസയെടുക്കണ്ട! ഒരു പല്ലിനു മൂവായിരത്തഞ്ഞൂറു മൊടക്കീട്ടു നിനക്കിനി അറ്റാക്കൊന്നും വരണ്ട!
ആകെയൊരാൺതരി ഒള്ളതാ ജോർജ്ജേട്ടനോടു ഞാനെന്നാ സമാധാനമ്പറയും?”
ചിരിച്ച് പോക്കറ്റിൽ നിന്ന് പണം എടുത്ത് എണ്ണിക്കൊണ്ട്ജോബിൻ പറഞ്ഞു…
“വേണ്ടാന്റീ പെയിന്റുവിപ്പന പോലെതന്നെ ആന്റിക്കു നക്കാപ്പിച്ച കമ്മീഷനല്ലേ കിട്ടൂ?
ഇതിപ്പ ഞാന്തന്നില്ലേ ഇന്നത്തെ കച്ചോടത്തിന്റെ ലാഭേ തീർന്നില്ലേ?
ഈ പല്ലുതേപ്പിച്ചു വേണ്ടേ ഈയാഴ്ചത്തെ റേഷൻവാങ്ങാൻ?”
“പിന്നേ… അതുവേണം!
വീട്ടിലപ്പച്ചനു കാഴ്ച പോയേപ്പിന്നെ അമ്മച്ചീം ഫുൾടൈമാ മുറീലാ!
ഒരൊറ്റ ഹോംനേഴ്സിനെ നിർത്തില്ല ഇഷ്ടപ്പെടാതമ്മച്ചി പറപറപ്പിക്കും!
അടുക്കളേലും ആളൊണ്ട്! പിന്നെ ഞാനൊറ്റക്കെങ്ങനാ നേരം വൈകിക്കുന്നേ..?
അപ്പച്ചനെല്ലാരേന്തെരക്കും!
ആ ജോർജ്ജൂട്ടീടെ ചെക്കനെന്ത്യേടീ അവന്റെ വെറ്റകൃഷിയൊക്കെ എങ്ങനാ മെച്ചാണോ എന്നൊക്കെ ഇടക്കിടെ തെരക്കും!”
റീന ഇത് പറഞ്ഞപ്പോൾ ജോബിൻ അതിശയിച്ചു…
“കർത്താവേ! അപ്പച്ചന് എന്നെയൊക്കെ അറിയാവോ..?”
“പിന്നറിയാണ്ട്?
നീ വല്യ യാക്കോബക്കാരനായി അപ്പച്ചന്റെയൊക്കെ ശത്രുവായതു അപ്പച്ചനറിയില്ലല്ലോ!