പൊറോട്ട കഴിച്ചു വയറു നിറഞ്ഞ അവർ യാത്ര തുടർന്നു..
നീ എന്താടാ മേലനങ്ങി ഒരു പണിയും ചെയ്യാറില്ലേ ആകെ തടിച്ചു വയറൊക്കെ ചാടിയല്ലോ – അഭിലാഷ് ചോദിച്ചു
അത് പിന്നെ എന്റെ ജോലി തന്നെ ഇതല്ലേ ഇപ്പോഴും ഇരുന്നു ഡ്രൈവിംഗ് അതിന്റെയാ – ജോച്ചൻ മറുപടി പറഞ്ഞു
ഒന്ന് പോടാ ഉവ്വേ വെള്ളമടി നല്ലപോലെ നടക്കുന്നുണ്ട് അല്ലേ.
ഹേയ് അങ്ങനെ ഒന്നുമില്ല വല്ലപ്പോഴും
പോടാ മൈരേ ചാച്ചൻ വിളിച്ചപ്പോ പറഞ്ഞിരുന്നു എന്നും വൈകിട്ട് നാല് കാലിലാ എന്ന്
ആഹാ ചാച്ചൻ അപ്പൊ ഡെയിലി റിപ്പോർട്ട് തരുന്നുണ്ട് അല്ലേ
പിന്നെ ഞാൻ വിളിക്കുമ്പോ എന്നും നിന്റെ കാര്യം ചോദിക്കും
അത് പിന്നെ ആരേലും വാങ്ങി തന്നാൽ കുടിക്കും എന്നേയുള്ളു കൈക്കാശു മുടക്കി കുടിക്കാറില്ല
അപ്പൊ ചുരുക്കി പറഞ്ഞാൽ ഓസാണ് അല്ലേ
ഓസെങ്കിൽ ഓസ് നീ എന്ത് വേണേ പറഞ്ഞോ നീ കൊണ്ട് വന്ന കുപ്പി നമുക്ക് ഒന്ന് ടേസ്റ്റ് ചെയ്താലോ
ഇപ്പോഴോ വെള്ളമടിച്ചു വണ്ടി ഓടിച്ചാൽ അതിന്റെ പ്രശ്‍നം വേറെ നമുക്ക് വൈകിട്ട് കൂടാം
അതല്ലടാ ഇതൊക്കെ അടുത്ത് വച്ചിട്ട് എത്ര നേരം ആണ് പിടിച്ചു നിൽക്കുന്നത് ഈ നശിച്ച നാട്ടിലെ ജവാൻ അടിച്ചു മടുത്തെടാ ..ഏതായാലും ആഗ്രഹിച്ചു രണ്ടു പെഗ് അടിച്ചിട്ട് മതി ഇനി യാത്ര.. ജോച്ചൻ വണ്ടി ഇടവഴിയിലേക്ക് കയറ്റി നിർത്തി. ഇനി അവനോട് തർക്കിച്ചിട്ടു കാര്യം ഇല്ല എന്നറിയാവുന്ന അഭിലാഷ് വാങ്ങിയ കുപ്പിയിൽ നിന്നും ഒരെണ്ണം എടുത്തു അവനു കൊടുത്തു..
നീ വേണേൽ രണ്ടെണ്ണം അടിച്ചോ എനിക്കിപ്പോ വേണ്ട ആശുപത്രിയിൽ ചെന്നാൽ മണം കിട്ടും വെറുതെ എന്തിനാ
ഓ അമ്മായിയമ്മയെ പേടി അല്ലെ – ജോച്ചൻ കളിയാക്കി
പേടി അല്ലടാ നമ്മൾ കഴിച്ചിട്ട് ഒരു രോഗിയെ കാണാൻ ചെല്ലുന്നതു മോശമല്ലേ
ഉവ്വാ ഉവ്വേ നീ കഴിക്കുന്നില്ലങ്കിൽ കഴിക്കേണ്ട ആ മുറുക്കാൻ കടയിൽ ചെന്ന് ടച്ചിങ്‌സ് എന്തെങ്കിലും കിട്ടുമോ എന്ന് നോക്ക് അപ്പോഴേക്കും ഞാൻ ഇവനെ ഒന്ന് പരിചയപ്പെടട്ടെ -കുപ്പിയിൽ ഉമ്മ വച്ച് ജോച്ചൻ പറഞ്ഞു
മൈരേ ഞാൻ കാശു കൊടുത്തു കുപ്പി വാങ്ങുകയും വേണം നിനക്ക് ടച്ചിങ്‌സ് വാങ്ങാനും ഞാൻ തന്നെ പോകണം അല്ലേ – ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് അഭിലാഷ് അടുത്തുള്ള കടയിലേക്ക് നീങ്ങി.