അതെ ജോച്ചൻ വണ്ടിയുമായി നേരത്തെ തന്നെ വന്നു വെയിറ്റ് ചെയ്യുന്നുണ്ടാരുന്നു
…
അതേ അതേ നീ ഇതെന്തു ചോദ്യം ആണ് ചോദിക്കുന്നത് നേരെ ഹോസ്പിറ്റലിലോട്ട് തന്നെ
..
ഫുഡ് ഒന്നും സാരമില്ല അവിടെ ചെന്ന് അപ്പച്ചനെ ഒന്ന് കണ്ടാലേ സമാധാനം ആകുകയുള്ളു ( ജോച്ചനെ നോക്കി ഒന്ന് കണ്ണിറുക്കി അഭിലാഷ് പറഞ്ഞു)
…………
സാരമില്ലന്നെ കുറച്ചു നേരം പട്ടിണി ഇരിക്കുക എന്നത് അത്ര വലിയ കാര്യം ആണോ
……….
അത് ശരിയാ അവൻ പുലർച്ചെ പോന്നതല്ലേ ഒന്നും കഴിച്ചു കാണില്ല ചോദിക്കാം
….
അത് സാരമില്ല എനിക്ക് സത്യം പറഞ്ഞാൽ ഹോസ്പിറ്റലിൽ പോയി അപ്പച്ചനെ ഒന്ന് കാണാതെ വെള്ളം ഇറങ്ങില്ല പൊന്നേ
…
‘ഓക്കേ ഓക്കേ ഇവിടെ റോഡ് മുഴുവൻ ജാം ആണ് എന്തോ സമരം ആണെന്ന് തോന്നുന്നു ഇഷ്ടം പോലെ പോലീസ് നിൽപ്പുണ്ട് അപ്പൊ ശരി ഞാൻ ആശുപത്രി ചെന്നിട്ട് വിളിക്കാം ബൈ’ അഭിലാഷ് ഫോൺ കട്ട് ചെയ്തു
“ഇതെന്നാ പുളു ആണെടാ നീ അടിക്കുന്നെ ..നീ തന്നെ അല്ലെ ഇച്ചിരി മുന്നേ വിശക്കുന്നു എന്ന് പറഞ്ഞത് .ഇപ്പൊ പറയുന്നു അമ്മായിഅപ്പനെ കാണാതെ വെള്ളം ഇറങ്ങില്ല എന്ന് .. കാലിയായ ഈ റോഡ് കണ്ടിട്ട് പറയുന്നു ഭയങ്കര ട്രാഫിക് ജാം ആണെന്ന് ..എന്തോന്നെടെ ഇത്” – ജോച്ചൻ അമ്പരപ്പോടെ ചോദിച്ചു
“ഇതൊക്കെ അല്ലേ മോനെ ജീവിത സർക്കസ്.. കുടുംബ സമാധാനത്തിനായി ഇങ്ങനെ കുറച്ചു പൊടി കൈകൾ പ്രയോഗിക്കണം.. അവൾ വിളിച്ചപ്പോ ഞാൻ ഡ്യൂട്ടി ഫ്രീയിൽ നിൽക്കുവാരുന്നു..സുഖം ഇല്ലാതെ കിടക്കുന്ന അവളുടെ തന്തയെ കാണാൻ വന്ന ഞാൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി കുപ്പി വാങ്ങാൻ നിൽക്കുവാ എന്ന് പറയാൻ പറ്റുമോ അതുകൊണ്ട് കട്ട് ചെയ്തു ..പിന്നെ ജാം എന്ന് പറഞ്ഞത് നമ്മൾ സുഖമായി ശാപ്പാട് അടിച്ചു പയ്യെ ചെന്നാലും ഇനി കുഴപ്പമില്ലല്ലോ”
സമ്മതിച്ചു മച്ചു ..നീ ഒരു സംഭവം തന്നെ – ജോച്ചൻ ചിരിച്ചു കൊണ്ട് തറവാട് റെസ്റ്റോറെന്റിലേക്കു വണ്ടി പാർക്ക് ചെയ്തു..
“ഇതെന്താടാ നീ അവിടെ പട്ടിണി ആരുന്നോ” അഞ്ചാമത്തെ പൊറോട്ടക്ക് ഓർഡർ കൊടുത്ത അഭിലാഷിനെ നോക്കി ജോച്ചൻ ചോദിച്ചു
“പട്ടിണി അല്ലടാ എന്റെ ബ്രേക്‌ഫാസ്‌റ് വളരെ ഹെവി ആണ് ഈ ബോഡി സൂക്ഷിക്കാൻ ഇതൊക്കെ വേണം മോനെ”