അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Posted by

പതിനഞ്ചു കൊല്ലം ഗൾഫിൽ പോയി സമ്പാദിച്ച ശേഷം തിരിച്ചു വന്നതാണ്. തലമുറകളായി ഉണ്ടാക്കി വച്ച സമ്പത്തും മകൻ ഗൾഫിൽ കിടന്നു സമ്പാദിച്ചതും എല്ലാം നാട്ടുകാർ കയ്യിട്ടു വാരാതെ ഇരിക്കാൻ ജോസഫ് ചേട്ടന്റെ പിതാവ് കാര്യപ്രാപ്തി ഉള്ള മേരിയെ അയാൾക്ക്‌ കെട്ടിച്ചു കൊടുക്കുകയായിരുന്നു.. ഉള്ള കാശ് എങ്ങനെ പൊലിപ്പിക്കണം എന്നറിയാവുന്ന മേരി  തന്നെ അമ്മായിയപ്പൻ ഏൽപ്പിച്ച ജോലി ആത്മാർത്ഥമായി ചെയ്തു.. ജോസഫും മേരിയും നടന്നു പോകുന്നത് കണ്ടു ആനയും പാപ്പാനും വരുന്നു എന്ന് കമന്റ് അടിച്ച സ്ഥലത്തെ പ്രഥാന ചട്ടമ്പിയായ ലോറി ഡ്രൈവർ വേണുവിനെ അവന്റെ തന്നെ ലോറിയിൽ താങ്ങി നിർത്തി അടി നാഭിക്കിട്ടു മേരി ചവിട്ടിയതിൽ പിന്നെ മേരിയുടെ യുഗം ആയിരുന്നു. പണം പലിശക്ക് കൊടുത്തും ചിട്ടി നടത്തിയും മേരി നന്നായി സമ്പാദിച്ചു. അതിനിടയിൽ എങ്ങനെയോ ദീപ എന്ന ഒരു മകൾ ഉണ്ടായി എന്നതാണ് യാഥാർഥ്യം ..

വന്ന വഴിക്കു എന്തോ വലിച്ചു കയറ്റിയ ലക്ഷണം ഉണ്ടല്ലോ – മേരിയുടെ ചോദ്യം കേട്ട് അഭിലാഷ് ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു

ഇല്ല അതെന്താ അമ്മേ –

അല്ല രണ്ടാമതും മൂന്നാമതും ചോറ് വാങ്ങി കഴിക്കാറുള്ള നീ ഇന്ന് രണ്ടാമത് തന്നെ വളരെ കുറച്ചു വാങ്ങി കഴിക്കുന്നത് കണ്ടു ചോദിച്ചതാ  

 

ഹേ ഇല്ല അപ്പച്ചന് ഇങ്ങനെ കിടക്കുന്നതു കണ്ടിട്ട് ഉള്ള ഒരു മൂഡ് ഓഫ്. കഴിച്ചു എങ്കിൽ കഴിച്ചു എന്ന് പറയാൻ ഞാൻ എന്തിനു പേടിക്കണം   (കള്ളത്തരം കണ്ടുപിടിക്കാനുള്ള മേരിയുടെ നോട്ടത്തെ അവഗണിച്ചു അഭിലാഷ് പറഞ്ഞു)

മ്മ്മ്  – നീട്ടിയ ഒരു മൂളലിൽ മേരി എല്ലാം ഒതുക്കി

രണ്ടു പേരും ഭക്ഷണം കഴിഞ്ഞു റൂമിലേക്ക് തന്നെ പോയി സന്ധ്യ ആയപ്പോഴേക്കും വൈകിട്ട് കിടക്കുന്ന കാര്യത്തെ കുറിച്ച് ആലോചനയായി.ഒരാൾക്ക് മാത്രമേ ബൈ സ്റ്റാൻഡർ ആയി നില്ക്കാൻ അനുവാദം ഉള്ളൂ. വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഇരുപതു കിലോമീറ്റര് ദൂരം ഉണ്ട് ..മേരിയോട് വീട്ടിൽ  പോയി ഒന്ന് കുളിച്ചു ഉറങ്ങി നാളെ വന്നാൽ മതി എന്ന് പറഞ്ഞിട്ട് അവര് സമ്മതിച്ചില്ല യാത്ര കഴിഞ്ഞു വന്ന അഭിലാഷിനോട് വീട്ടിൽ പോയിട്ട് നാളെ വന്നാൽ മതി എന്ന് പറഞ്ഞു. ഗത്യന്തരം ഇല്ലാത്ത ഭാവത്തിൽ അഭിലാഷ് സമ്മതിച്ചു ജോച്ചനെ വിളിച്ചു.

ഹലോ എടാ  ജോച്ചാ നീ എവിടെയാ

ഹലോ നിന്റെ അമ്മായിഅപ്പനെ സ്നേഹിച്ചു കഴിഞ്ഞോ

കഴിഞ്ഞു നീ ഇപ്പൊ എവിടെയാ

എടാ ഞാൻ ഇപ്പൊ ഇവിടെ സ്റ്റാൻഡിൽ ഉണ്ട് ഒരു കോട്ടയം റെയിൽവേ സ്റ്റേഷൻ ഓട്ടം ഉണ്ട്

ഓക്കേ എന്നാൽ നീ പൊക്കോ ഞാൻ വേറൊരു വണ്ടി പിടിച്ചു വീട്ടിലോട്ടു പൊക്കോളാം

Leave a Reply

Your email address will not be published. Required fields are marked *