പക്ഷെ അവളുടെ സൈഡ് ഇൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തത് എന്റെ മനസിനെ ഇടയ്ക്ക് ഇടയ്ക്ക് അശ്വസ്തമാക്കി ,,
അങ്ങനെ ഒന്നും രണ്ടു മൂന്നും ഒരാഴ്ച കഴിഞ്ഞു ,
അവളുടെ ഒരു വിവരഹവും ഇല്ല ,, ആ അപ്പോൾ എന്റെ തോന്നൽ ഒക്കെ വെറുതെ ആയിരുന്നു ,, അവൾക്ക് എന്നോട് ഒരു മണ്ണാങ്കട്ടയും ഇല്ലായിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു ,,, അങ്ങനെ പതിനൊന്നാം നാളിൽ
അവളുടെ കാൾ എന്റെ നമ്പറിൽ വന്നു ,, എന്റെ നമ്പർ അവൾ എങ്ങനെയോ ഒപ്പിച്ചു ,, അവളെ നമ്പർ എന്റെ പെണ്ണിന്റെ മൊബൈൽ ൽ നിന്നും എടുത്ത് ഞാൻ സേവ് ചെയ്തിരുന്നു ,,ഞാൻ കാൾ അറ്റൻഡ് ചെയ്തു ,, അപ്പുറത്തു സൈഡ് നിന്ന് ,, ഫഹദ് ,, ഈ മോന്ത് ഇരുപത്തി ഒന്നിന് നീ ഫ്രീ ഉണ്ടോ ,, എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ,, എനിക്ക് മാത്രമല്ല ,, വേറേം ഒന്നോ രണ്ടു ആൾ ഉണ്ടാവും ,, എന്റെ അടി മുതൽ മുടി വരെ വിറച്ചു ,, ഇടറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു ,,എന്താ എന്താ കാര്യം ? ആർക്ക് എന്ത് സംസാരിക്കാൻ ,, നീ ആരോട് പറഞ്ഞത് ,,, അപ്പോൾ എന്റെ അവസാനം അടുത്തല്ലേ ,, ഇനി എന്തിനു വരുന്നത് ,, നീ എല്ലാരോടും പറഞ്ഞു കഴിഞ്ഞില്ലേ ,, ഞാൻ വരുന്നില്ല …
അവൾ പറഞ്ഞു ,,, എല്ലാവരടൊന്നും ഇപ്പോൾ പറഞ്ഞിട്ടില്ല ,, പക്ഷെ നീ വന്നില്ലെങ്കിൽ പറയും ,, നീ വന്നു ഈ പ്രശ്നം തീർത്തു പോയാൽ ഇപ്പോൾ അറിഞ്ഞവർ അല്ലാതെ വേറെ ആൾ അറിയാതെ നോക്കാൻ ശ്രമിക്കാം ,,, .. ഞാൻ ചോദിച്ചു ..വേറെ ആൾക്കാർ ആരാ ,,, എളാമ്മയും എളയപ്പയും ആണോ ? അവൾ പറഞ്ഞു അവരല്ല ,, അന്ന് അവർ ഉമ്മാന്റെ (എന്റെ എളയമ്മന്റെ ) കസിന്റെ മോളുടെ കല്യാണത്തിന് പോകും ,, ഞാൻ ചോദിച്ചു ,,എവിടെ ,,, അപ്പോൾ അവൾ പറഞ്ഞ സ്ഥലം ഞാൻ ഉള്ള നാടിന്റെ അടുത്താണ് ,, മെഹ്‌റൂഫാ ഉള്ള എളയമ്മയുടെ വീട് പത്തു നാൽപത് കി/മി ദൂരെയാണല്ലോ ഇവർ മാത്രമാണ് ഇത്ര ദൂരമുള്ളത് മറ്റു എല്ലാവരും ഒരു പത്തിരുപത് കി/മി അടുത്ത് തന്നെയാണ് ,, പക്ഷെ ഇങ്ങനെ ഒരു കല്യാണം ഉള്ളത് എനിക്കറിയില്ലായിരുന്നു ,,, ഞാൻ ഹ്മ്മ് എന്ന് മൂളി ,, എന്നാൽ ശെരി എന്ന് പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു ,, ഞാൻ ജീവിതത്തിൽ അന്നോളം അനുഭവിക്കാത്ത ടെൻഷൻ ഞാൻ അപ്പോൾ അനുഭവിച്ചു ,, അവിടെ നിന്നുരുകി ,,, എങ്കിലും എന്റെ സ്വാഭാവത്തിൽ എന്റെ ടെൻഷൻ ഞാൻ ആരെയും അറിയിച്ചില്ല ,, ഞാൻ എന്റെ ഉമ്മയോട് ചോദിച്ചു …ഇങ്ങനെ ഇങ്ങനെ ഇരുപത്തി ഒന്നിന് കല്യാണം ഉണ്ടോ എന്ന് .. ഉമ്മ പറഞ്ഞു ആ ഉണ്ട് ,, നീ വരുന്നില്ലേ എന്ന്.. ഞാൻ പറഞ്ഞു ഞാൻ ഒന്നും വരുന്നില്ല .. അവളെ വേണമെങ്കിൽ വിളിച്ചോണ് .. ഉമ്മ പറഞ്ഞു … അവളെ വിളിക്കാൻ നിന്റെ പെര്മിസ്സഷൻ വേണോ എനിക്ക് ,, നീ പിന്നെ കുടുമ്പത്തിന്റെ വാതിൽക്കൽ പോകില്ല എന്ന് നേര്ച്ച നേർന്നവനല്ലേ ,,, ഞാൻ ഉം എന് മൂളി നടന്നു ,,നീങ്ങി ..