The Shadows 12 [വിനു വിനീഷ്]

Posted by

“ശരീരം വേദനിക്കുന്നത് നല്ല സുഖമുള്ള കാര്യമല്ല മിസ്റ്റർ ലൂക്ക. ചോദിക്കുന്നതിനുള്ള ഉത്തരങ്ങൾ മണിമണിയായി പറഞ്ഞാൽ പിന്നെ നിങ്ങൾക്കും ബുദ്ധിമുട്ടില്ലാ, ഞങ്ങൾക്കും ബുദ്ധിമുട്ടില്ലാ. പറയ്, ആരാ നിനക്ക് ഹോസ്റ്റലിനുള്ളിലേക്ക് കടക്കാനുള്ള സൗകര്യം ചെയ്തുതന്നത്.?”

“അറിയില്ല..! ”
ലൂക്ക ശിരസ് താഴ്ത്തി പറഞ്ഞു.

“സാറേ, ഇയാൾ ഇടിമേടിക്കാൻ തന്നെ തീരുമാനിച്ചതാ.”
അനസ് തിരിഞ്ഞുനിന്ന് രഞ്ജനോടായി പറഞ്ഞു.

“നീ ചോദിക്ക്,.”

അനസ് അയാളുടെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ട് മുടിയിഴകളെ പിടിച്ചുവലിച്ചു. വേദനകൊണ്ട് അയാൾ പുളഞ്ഞു. ശേഷം ശിരസിനെ താഴേക്കുപിടിച്ച് പുറത്ത് ആഞ്ഞിടിച്ചപ്പോൾ രക്തം വായയിൽകൂടി ഒഴുകാൻ തുടങ്ങി.

“അനസേ മതി..”
രഞ്ജൻ വിളിച്ചുപറഞ്ഞു.

“പറയ് ലൂക്ക, ആരാണ് നിങ്ങളെ അവിടേക്ക് കടക്കാൻ സഹായിച്ചത്.?
പറഞ്ഞില്ലെങ്കിൽ നിങ്ങൾ ഇനിയും വേദന തിന്നേണ്ടിവരും. അതുവേണോ?”

“ഞാൻ പറയാം.., ഞാൻ പറയാം.”
ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു.
രഞ്ജൻ അനസിനെ ഒന്നുനോക്കി.
“നീന ഡായമണ്ട്‌സ് മറിച്ചു കൊടുക്കുന്ന കാര്യം മനസിലാക്കിയ ബോസ് എന്നോടുപറഞ്ഞ പ്രകാരമാണ് ഞാൻ അന്ന് ഹോസ്റ്റലിലേക്ക് പോയത്.
നീനയെ കൊല്ലാനുള്ള പ്ലാൻ ഇല്ലായിരുന്നു മുൻപ്. പക്ഷെ മിനിസ്റ്റർ പോളച്ചന്റെ പേരക്കുട്ടിയാണെന്നു ഞാൻ പറഞ്ഞപ്പോഴാണ് അയാൾക്കുള്ള ഒരു താക്കീതാണ് അവളുടെ മരണമെന്ന് ബോസ്സ് എന്നോട് പറഞ്ഞത്.

“മിനിസ്റ്ററും, ക്രിസ്റ്റീഫറും തമ്മിലുള്ള ബന്ധം.?”
രഞ്ജൻ ചോദിച്ചു.

“ആറു വർഷങ്ങൾക്കുമുമ്പ് പാലക്കാടുനിന്ന് എക്സൈസ് എട്ടുകോടിയുടെ ചന്ദനതൈലം പിടിച്ചിരുന്നു. അന്നത്തെ ഏറ്റുമുട്ടലിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പണമെറിഞ്ഞിട്ടും വഴങ്ങാത്ത അന്നത്തെ ഉദ്യോഗസ്ഥർ ബോസിനെ അറസ്റ്റ് ചെയ്തു. കേസിൽനിന്നും ഒഴിവാക്കിത്തരാൻ
അന്ന് മിനിസ്റ്ററുടെ മുൻപിൽ ഒരുപാട് കൈനീട്ടി നടന്നില്ല. പക്ഷെ മറ്റുസ്വാധീനം ഉപയോഗിച്ച് ബോസ്സ് ശിക്ഷ വെട്ടിക്കുറച്ചു. അങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *