അടിമയുടെ ഉടമ 4 [കിച്ചു✍️]

Posted by

അടിമയുടെ ഉടമ 4

Adimayude Udama Part 4 Author [കിച്ചു✍️]

Previous Parts click here

 

രു പൂവ് പറിച്ചെടുത്തു ഞെരിച്ചു കളഞ്ഞ ലാഘവത്തിൽ തന്റെ ചാരിത്ര്യം, നശിപ്പിച്ചെറിഞ്ഞ ശ്രീഹരിയെ… പുഴയുടെ കയങ്ങൾക്കു വിട്ടു കൊടുക്കാതെ രക്ഷിച്ച ശേഷം, തേതി രണ്ടാമതും പുഴ നീന്തി കടന്നു ഇക്കരെയെത്തി പുഴയോരത്തെ പാറയിൽ തളർന്നിരുന്നു.

നീണ്ടു നിന്ന കഠിനമായ അധ്വാനവും ശാരീരിക പീഢനവും കരുത്തയാണെങ്കിലും ആ കാട്ടുപെണ്ണിനെ തളർത്തി കളഞ്ഞിരുന്നു… ഇതിനു മുൻപൊരിക്കലും തന്നെ കണ്ടിട്ട് പോലുമില്ലാത്ത ആ മനുഷ്യന് തന്നോടുള്ള ശത്രുത, എത്ര ആലോചിച്ചിട്ടും തേതിക്കു പിടികിട്ടിയില്ല…

പടിഞ്ഞാറു സൂര്യൻ താണു തുടങ്ങുന്നു… ഇരുൾ പടരാൻ ഇനിയധികം നേരമില്ല, കോരനും ചിരുതയും ഇപ്പോൾ എത്തും പാറക്കിടയിൽ ഒളിച്ചു വെച്ചിരുന്ന മേൽമുണ്ടെടുത്തു മാറിനു മേലെ പുതച്ചു അവൾ കുടിയുടെ നേരെ കാലുകൾ കവച്ചു വേച്ചു വേച്ചു നടന്നു…

കോരനും ചിരുതയും വന്നപ്പോൾ കുടിയുടെ വടക്കായി പാറപ്പുറത്തു കാൽമുട്ടിന് മേലെ തലവെച്ചു കുത്തിയിരിക്കുന്ന തേതിയേ ആണ് കണ്ടത്… സാധാരണ വരുമ്പോൾ അവളെടുത്തു തരാറുള്ള കട്ടൻ പോലും അന്നവർക്കു കിട്ടിയില്ല…

തേവൻ പോയതിന്റെ വിഷമത്തിലാവും തേതി ഇരിക്കുന്നത് എന്നാണ് കോരൻ കരുതിയത്. ആടിന് പോലും തീറ്റ കൊടുക്കാതെ കുത്തിയിരുന്ന മകളോടുള്ള ദേഷ്യം വാക്കുകളായി കോരന്റെ വായിൽ നിന്നും പുറത്തേക്കു വന്നു.

“വേലിപ്പത്തലിനു മുതുകു പൊളിക്കാത്തതിന്റെ കേടാണവൾക്കു… ഈ മിണ്ടാപ്രാണികൾക്കൂടെ ഒരിറ്റു വെള്ളം വെച്ചുകൊടുത്തില്ല ശവം. അവളെ ഇന്ന് ഞാൻ…”

അപ്പോളേക്കും ആവി പറക്കുന്ന കട്ടനുമായി എത്തിയ ചിരുത കോരനെ തടഞ്ഞു.

“എന്തിനാ ഈ കിടന്നു കയറു പൊട്ടിക്കുന്നേ ഈ കാപ്പി കിട്ടാഞ്ഞിട്ടല്ലേ..? ഇന്നാ ഇതങ്ങോട്ട് ഊതി കുടിക്ക്… ഞാൻ പോയി നോക്കാം അവളെ…”

കോരനെ പറഞ്ഞടക്കി തേതിയുടെ മുന്നിലെത്തിയ ചിരുതക്കു ഒറ്റ നോട്ടത്തിൽ കാര്യം മനസ്സിലായി…

Leave a Reply

Your email address will not be published. Required fields are marked *