“… നീയെന്താ ഇവിടെത്തന്നെ നിന്നു കളഞ്ഞത്… അകത്ത് കയറി ഇരിക്കാമായിരുന്നില്ലേ…??”
“… തനിച്ച് അകത്തിരിക്കാന്‍ എനിക്ക് പേടി തോന്നി അതാ ഞാന്‍ പുറത്തിരുന്നത്…”
“…ഉം… വാ…”
ഞാന്‍ അവളുടെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി വാതില്‍ തുറന്നു… സിറ്റൌട്ടില്‍ നിന്നും കയറി ചെല്ലുന്നത് വലിയ ഹാളിലേയ്ക്കാണ്… ഹാളിന്റെ നാല് ഭാഗത്ത് നിന്നും ഒരു സ്റ്റെപ്പിറങ്ങിയാല്‍ തളംപോലെയുള്ള ഭാഗത്തെയ്ക്കിറങ്ങാന്‍ കഴിയുന്ന രീതിയിലാണ് ഹാള്‍… ആ തളത്തിന്റെ നടുക്ക് ചെറിയ ഒരു ഫൌണ്ടനും, ചുറ്റും ഫുള്‍കവര്‍സെറ്റികളും… ഈ ഹാളില്‍ നിന്ന് തന്നെ മുകളിലേയ്ക്കുള്ള സ്റ്റെയറിന് അടുത്തുകൂടിയുള്ള ഇടനാഴി കടന്നാല്‍ ഒരു നടുമുറ്റത്തിനു ചുറ്റും മുറികളുള്ള മറ്റൊരു ഭാഗം.. അവിടം കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയാല്‍ വിശാലമായ ഒരു പൂളാണ്.. അങ്ങനെ പഴയ എട്ടുകെട്ടിന്റെ ഒരാധുനിക വേര്‍ഷനാണ് നാലായിരം സ്ക്വയര്‍ ഫീറ്റിലുള്ള വിശാലമായ ഗസ്റ്റ്ഹൌസ്..
ഞാന്‍ ലൈറ്റിട്ട് തളത്തിലേയ്ക്കിറങ്ങിയതും ആദി എന്നെ പുറകില്‍ നിന്നും പുണര്‍ന്നു. അവളുടെ നെഞ്ചിലെ മാര്‍ദ്ധവം എന്റെ പുറത്ത് അമര്‍ന്നു ഞെരിഞ്ഞു..
“ … ദേവേട്ടാ… എന്നോടിപ്പോഴും ദേഷ്യമാണല്ലേ…??” എന്റെ മുതുകില്‍ മുഖമര്‍ത്തി അവള്‍ പരിഭവിച്ചു.
“… ഇല്ല ആദീ.. എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല…” എന്റെ വയറില്‍ ചുറ്റിയ അവളുടെ മൃദുലമായ കൈകളില്‍ തഴുകി ഞാന്‍ അവളെ സമാധാനിപ്പിച്ചു.
“…പിന്നെന്തിനാ എന്നോട് രാവിലെ അങ്ങനൊക്കെ പറഞ്ഞേ…??”
“…അത്…!! നീ എന്റെ അടുത്ത് വന്നു കിടന്നപ്പോള്‍ പിള്ളേര് ആരെങ്കിലുമാവും എന്നാ ഞാന്‍ കരുതിയത്… പെട്ടന്ന്‍ നീയാണെന്ന് അറിഞ്ഞതിന്റെ ഷോക്കില്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു… നീ അത് മറന്നേരെ..”
“…ഉം…”