ദേവരാഗം 8 [ദേവന്‍]

Posted by

നേരം വെളുത്ത് ഞാന്‍ ഉണരുമ്പോഴും ആദി അതേ ഇരുപ്പ് തുടരുകയാണ്.. ബാത്രൂമില്‍ പോയി മുഖം കഴുകി, മൂത്രം ഒഴിച്ച ശേഷം ഞാന്‍ പുറത്തിറങ്ങി..

“… ഞാന്‍ പോവുന്നു…” അതും പറഞ്ഞ് ഞാന്‍ പോവാനിറങ്ങി.

“…ഞാനും ഇറങ്ങുവാ ദേവേട്ടാ…” അതും പറഞ്ഞ് കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ് അവള്‍ ബാത്രൂമില്‍ കയറി.. ഞാന്‍ അവളുടെ ക്യാമറ എടുത്ത് ഇന്നലെ എടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം ഡിലീറ്റ് ചെയ്തു… പിന്നെ പുറത്തിറങ്ങി കാറിനടുത്ത് പോയി നിന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്നലെ ഊരിയെറിഞ്ഞ ഡ്രെസ്സുകളെല്ലാം പെറുക്കി എടുത്തുകൊണ്ട് ആദി വന്നു.. വേഷം ആ നൈറ്റ്ഗൌണ്‍ തന്നെ അതിന്റെ അടിയില്‍ പലാസോയും ഇട്ടിട്ടുണ്ട്… ഞാന്‍ വാതില്‍ പൂട്ടി താക്കോല്‍ അവള്‍ക്ക് തന്നെ കൊടുത്തിട്ട് കാറിനടുത്തെയ്ക്ക് നടന്നപ്പോള്‍ അവള്‍ പറഞ്ഞു.

“… ദേവേട്ടന്‍ ഒരിക്കലും എന്നെ കല്യാണം കഴിക്കില്ലെന്ന് എനിക്കറിയാം.. പക്ഷേ ഒന്ന് മനസ്സിലാക്കിക്കോ… എന്റെ ജീവിതത്തില്‍ ഞാന്‍ ദേവേട്ടനെ മാത്രമേ ഭര്‍ത്താവിന്റെയും കാമുകന്റെയും സ്ഥാനത്ത് കണ്ടിട്ടുള്ളൂ…”

എന്റെ മുഖത്ത് പുച്ഛം.

“…വിശ്വസിക്കില്ലെന്ന് അറിയാം… വരുണ്‍ എനിക്ക് നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു.. ഒരു കൂട്ടുകാരന്റെ ബൈക്കില്‍ യാത്രചെയ്തു എന്ന് കരുതി അത് പ്രേമമാണ് എന്ന്‍ ദേവേട്ടന്‍ കരുതി… ഗീതു അവനെ ചതിച്ചപ്പോള്‍ ഞാന്‍  അവന്    ഒരാശ്വാസമായിരുന്നു… അത്രമാത്രം… പലപ്പോഴും അതിരുവിട്ട ചില തമാശകള്‍ പറയുമായിരുന്നെങ്കിലും അവനെന്നെ മറ്റൊരു കണ്ണോടെയാണ് കണ്ടിരുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയത് ആ ഉത്സവത്തിന് വന്നപ്പോള്‍ മാത്രമാണ്… അന്ന്‍ ഞാന്‍ അനുഭവിച്ച മാനസ്സികാവസ്ഥ ദേവേട്ടന് മനസ്സിലാവില്ല… അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു… എന്നോടൊന്നു തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞാണ് അവന്‍ ആ കുളക്കടവില്‍ വന്നത്… പെട്ടന്ന് അവന്‍ എന്നെ കയറിപ്പിടിച്ചപ്പോള്‍ ഞാന്‍ പകച്ചു പോയി… എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ഒച്ച പുറത്തേയ്ക്ക് കേള്‍ക്കാതിരിക്കാന്‍ അവനെ അനുനയിപ്പിക്കുകയേ എനിക്ക് നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ… അല്ലാതെ ഞാന്‍ ഒച്ചവച്ച് ആളെക്കൂട്ടിയാല്‍ നാണം കെടുന്നത് ഞാന്‍ തന്നെ ആയിരുന്നിരിക്കും… ഞാന്‍ വിളിച്ചിട്ടാണ് അവന്‍ വന്നതെന്ന് പറഞ്ഞാല്‍ പിന്നെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്‍പില്‍ എന്റെ സ്ഥാനം എന്തായിരിക്കുമെന്ന് ദേവേട്ടന്‍ ആലോചിച്ചു നോക്കിയേ..??”

“…അവനെ എങ്ങനെയെങ്കിലും ഒന്ന്‍ പറഞ്ഞുവിടണമായിരുന്നു അതിനു അവന്‍ എന്നെ പിടിച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല… മദ്യപിച്ചു വെളിവില്ലാതിരുന്ന അവനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ പ്രശ്നമാവുകയെ ഉണ്ടായിരുന്നുള്ളൂ… അവസാനം അവന്‍ എന്നോട് മാപ്പ് പറഞ്ഞു കാലു പിടിച്ചതുകൊണ്ടാ അവനെന്റെ വീട് കാണണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്… അവിടെ വച്ച് ദേവേട്ടന്‍ കരുതുന്നപോലെ ഒന്നും നടന്നിട്ടില്ല… പിന്നെ ഞങ്ങള്‍ വീട്ടില്‍ ചെന്ന പുറകെ ദേവേട്ടനും വന്നല്ലോ… എല്ലാം ദേവട്ടനോട് പിറ്റേന്ന് തുറന്നു പറയണം എന്ന് കരുതി ഇരുന്നപ്പോഴാ അവന്‍ ആശുപത്രിയിലാണ് എന്നറിയുന്നത്… അവിടെച്ചെന്നപ്പോള്‍ ദേവട്ടന്‍ എല്ലാം അറിഞ്ഞൂന്ന്‍ അറിഞ്ഞപ്പോ പിന്നെ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലാരുന്നു… അല്ലാതെ ദേവേട്ടനെ ഞാന്‍ ചതിച്ചിട്ടില്ല…” അവള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു നിര്‍ത്തി.

“…ഇതൊക്കെ ഞാന്‍ വിശ്വസിക്കണം അല്ലേ ആദീ… കൊള്ളാം…”

Leave a Reply

Your email address will not be published. Required fields are marked *