പലപ്പോഴും പിടിവിട്ടു പോയിരുന്ന എന്നെ സ്വന്തം പഠിത്തംപോലും മറന്ന് എന്റെ കൂടെ വന്നു നിന്ന് നോക്കിയിരുന്നത് മുത്തായിരുന്നു… ഓരോ വീക്കെന്റിലും അവള്‍ എന്നെക്കാണാന്‍ കോഴിക്കോട് വരുമായിരുന്നു… അല്ലാത്തപ്പോള്‍ എന്നെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും … അങ്ങനെ അവള്‍ എന്നെ നോക്കിയതിന്റെ ഫലമാ ഇന്ന് കാണുന്ന ഈ ഞാന്‍..”
“…നിനക്കറിയോ…?? നിന്നെ ജീവനായി കരുതിയിരുന്ന എനിക്ക് നിന്നെ സ്നേഹിച്ച് കൊതിമാറിയിരുന്നില്ല… നീ എന്നെ ചതിക്കുകയായിരുന്നു എന്നറിയാമായിരുന്നിട്ടും പിന്നെയും നിന്റെ കൂടെ ഒരു ജീവിതം ഞാന്‍ മോഹിച്ചിരുന്നു… അതുകൊണ്ട് കണ്‍മുന്‍പില്‍ കണ്ട ചതി മറക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചുനോക്കി… പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോളെല്ലാം മനസ്സില്‍ തെളിയുന്നത് കുളക്കടവില്‍ വരുണിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നിന്റെ ചിത്രമായിരുന്നു…” പറയുന്തോറും എന്റെ മുഖം വലിഞ്ഞു മുറുകി.
“….പിന്നെ എന്തിനായിരുന്നു ഇന്ന്‍ ഇങ്ങനെയൊക്കെ… എല്ലാം എന്നോട് പറയാരുന്നില്ലേ ദേവേട്ടാ…???” എന്റെ മുഖം കൈക്കുമ്പിളില്‍ എടുത്ത് അവള്‍ കരഞ്ഞു.
“… നീ ചോദിച്ചില്ലേ ഒരവസരം… ഇതായിരുന്നു ആ അവസരമായിരുന്നു… നിനക്കല്ല… എനിക്ക് തന്നെ… ഇത്രയൊക്കെ സംഭവിച്ചിട്ടും നിന്റെ കൂടെ ഒരു ജീവിതം എന്തിനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നെനിക്ക് അറിയണമായിരുന്നു…”
“…ഇന്ന് ഞാന്‍ അതറിഞ്ഞു… ഇങ്ങനെ നിന്നെ കൊതി തീരുവോളം അനുഭവിക്കുന്ന ഒരു രാത്രി മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്… ഇപ്പോള്‍ എന്റെ മനസ്സില്‍ നിന്നോട് ഇന്നലെവരെ ഉണ്ടായിരുന്ന ആ കൊതി ഇല്ല… ഇനി ഒരിക്കലും നിന്നെ സ്നേഹിക്കാനും വിശ്വസിക്കാനു എനിക്ക് കഴിയില്ല…”
“…ദേവേട്ടാ…??? ഇല്ല… ഞാന്‍ സമ്മതിക്കില്ല… ദേവേട്ടന് എന്നെ വെറുക്കാന്‍ കഴിയില്ല… ഇല്ലാ… പറ ദേവേട്ടാ… എന്നെ സ്നേഹിക്കുന്നൂന്ന് പറ… പറ ദേവട്ടാ… പറാ… എന്നെ കല്യാണം കഴിക്കാന്നു പറ…” എന്റെ കഴുത്തില്‍ പിടിച്ച് ഉലച്ചുകൊണ്ട് അവള്‍ പുലമ്പിക്കരഞ്ഞു.
“… നീ ഇനി എത്രത്തോളം ചങ്കുപൊട്ടിക്കരഞ്ഞാലും ഞാന്‍ അനുഭവിച്ചതിന്റെ പലിശപോലും ആവുന്നില്ല അതൊന്നും… ഇപ്പോള്‍ സ്വബോധത്തോടെ ഞാന്‍ നിന്റെ മുന്‍പില്‍ നില്‍ക്കുന്നകൊണ്ട് മാത്രമാണ് നീ എന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നത്.. ഒരുപക്ഷേ മുത്ത് ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഭ്രാന്താശുപത്രിയുടെ സെല്ലില്‍ നിന്റെ പേര് വിളിച്ചലറുന്ന ഒരു മുഴുഭ്രാന്തനായി നീ എന്നെ കണ്ടേനെ… അതുകൊണ്ട് ഇനിയും ഒരു പരീക്ഷണവസ്തുവാകാന്‍ ഞാന്‍ തയ്യാറല്ല..”
“….അയ്യോ… ദേവേട്ടാ… ഞാന്‍… ഞാന്‍… എന്ത് വേണന്നു പറ… എനിക്ക്… അയ്യോ… എനിക്ക്… എന്റെ… എന്റെ… ദേവട്ടാ…” അവള്‍ എന്റെ നെഞ്ചിലേയ്ക്ക് കുഴഞ്ഞുവീണു. ആ തണുപ്പിലും ആദി വിയര്‍ത്തു കുളിച്ചു.
ഞാന്‍ അവളെ എടുത്ത് ബാത്രൂമില്‍ കൊണ്ടുപോയി മുഖം കഴുകിച്ചു… കുറച്ചു വെള്ളം കുടിപ്പിച്ചു… വീണ്ടും കൊണ്ടുവന്നു കട്ടിലില്‍ കിടത്തി… പിന്നെ എഴുന്നേറ്റ്പോയി ഹാളില്‍ ഊരിയിട്ടിരുന്ന എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ട് തിരിച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു… അവള്‍ കാലുകള്‍ മടക്കി മുഖം മുട്ടിലമര്‍ത്തി ഇരുന്നു കരയുന്നു.