ഒരാള്‍ എന്റെ അച്ഛമ്മയാണ്… കുഞ്ഞിലേ അച്ഛമ്മ മടിയിലിരുത്തി പറഞ്ഞു തരാറുള്ള കഥയിലെ, കഷണ്ടില്‍ കൊമ്പ് മുളച്ച വൃദ്ധനെയാണ്…. ആ വൃദ്ധന്റെ കഷണ്ടിത്തലപോലെയാണ് പറയിക്കുന്ന്‍… മുക്കാല്‍ ഭാഗത്തോളം തേക്ക് വളര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ മുകള്‍ഭാഗം മൊട്ടയാണ്.. അതില്‍ കോണ്‍ക്രീറ്റ് കാലുകളില്‍ നില്‍ക്കുന്ന വാട്ടര്‍ടാങ്ക് കൂടിയാകുമ്പോള്‍ വൃദ്ധന്റെ കഷണ്ടിത്തലയില്‍ മുളച്ച കൊമ്പ് പോലെ തോന്നും…
രണ്ടാമത്തെയാള്‍ കളരിക്കന്‍ എന്ന് വിളിക്കുന്ന രതീഷാണ്… ആള്‍ എന്റെ വലിക്കമ്പനി ആയിരുന്നു.. പണ്ട് വീട്ടുകാര്‍ കാണാതെ സിഗരറ്റ് വലിക്കാന്‍ ഞങ്ങള്‍ വന്നിരുന്നത് ഈ കുന്നിന്റെ മുകളിലായിരുന്നു… അവന്റെ അഭിപ്രായത്തില്‍ ഞങ്ങളുടെ നാട് ഒറ്റമുലയുള്ള ഒരു പെണ്ണും… മലര്‍ന്നു കിടക്കുന്ന അവളുടെ നെഞ്ചിലെ ഒറ്റമുല പറയിക്കുന്നുമാണ്… ഈ ഗ്രാമത്തിനു മുഴുവന്‍ കുടിക്കാനുള്ള അമൃതം നിറഞ്ഞ അവളുടെ മുലയിലെ വലിയ ഞെട്ടാണ് ഈ വാട്ടര്‍ ടാങ്ക് എന്നവന്‍ പറയുമായിരുന്നു…. എന്നിട്ട് അവന്‍ നീട്ടി പാടും..
“…പറയീ നിന്റെ ഒറ്റമുലയുടെ ഞെട്ടിന്‍ചോട്ടില്‍ മലര്‍ന്നു കിടന്നു ഞാനെന്‍ ആത്മാവിനെ പുകകൊള്ളിക്കട്ടെ…”
ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു… മനസ്സൊന്നു തണുത്തു.. ഞാന്‍ പതുക്കെ ഒരു സിഗരറ്റിനു തീ പകര്‍ന്നു… കാറിന്റെ മുകളില്‍ നിന്നിറങ്ങി കുന്നിന്‍മുകളിലെ വിരിഞ്ഞ പാറയില്‍ മലര്‍ന്നു കിടന്ന് ഞാന്‍ ആത്മാവിനെ പുകച്ചു…
മനസ്സ് കൈപ്പിടിയില്‍ ഒതുങ്ങി… കല്യാണം കഴിയുന്ന വരെ മറ്റ് ടെന്‍ഷനുകള്‍ ഒന്നും വേണ്ട… ആദിയെ വിളിച്ച് പിന്നീട് സംസാരിക്കാം എന്ന് പറയാം… കത്തിത്തീര്‍ന്ന സിഗരറ്റ് കുത്തിക്കെടുത്തി ഞാന്‍ കാറില്‍ കയറി.. ഫോണെടുത്ത് ആദിയെ വിളിച്ചു…
എന്റെ കോള്‍ പ്രതീക്ഷിച്ചിരുന്നപോലെ രണ്ടാമത്തെ റിംഗില്‍ അവള്‍ ഫോണെടുത്തു..