“… പിന്നെ സഖാവ് മാധവന്റെ മോള്‍ക്ക് ത്യാഗം എന്തെന്ന് ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ലല്ലോ… എസ്.എഫ്.ഐ.യുടെ കോളേജ് യൂണിയന്‍ ചെയര്‍മാനും… യുവാക്കളുടെ സാധുജനസാന്ത്വന പരിപാടിയായ ഒലീവ് കെയറിന്റെ സ്ഥാപകയും ഒക്കെയായ അവള്‍ക്ക് ചേരുന്നത് എന്നെപ്പോലെ ഒരു ബൂര്‍ഷ്വാ അല്ല… അതിനു സതീഷിനെപ്പോലെ ഒരു തീപ്പൊരി സഖാവ് തന്നെയാ നല്ലത്… അവളെ മനസ്സിലാക്കാനും അവളുടെ ലക്ഷ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും പറ്റിയ ആള് സതീഷ് തന്നെയാ… അതുകൊണ്ടാണല്ലോ മാധവേട്ടന്‍ ഇങ്ങനെ ഒരാലോചന കൊണ്ടുവന്നപ്പോള്‍ അവള്‍ കണ്ണുംപൂട്ടി സമ്മതിച്ചത്…”
“… അവളെ കിട്ടാത്തതില്‍ എനിക്ക് വിഷമമൊന്നും ഇല്ല… നീ പറഞ്ഞപോലെ ഒരിക്കല്‍ ഞാന്‍ ചിന്തിച്ചതാണ്.. പിന്നെ ആലോചിച്ചു നോക്കിയപ്പോള്‍ എന്റെ കൂടെ അവള്‍ നടന്നപ്പോഴും അവളുടെ സ്നേഹം മനസ്സിലാക്കാതെ പോയ എനിക്ക്.., നീ എന്നെ ചതിച്ചപ്പോള്‍ ഒരു പകരക്കാരിയായി അവളെ എന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാനുള്ള എന്ത് അര്‍ഹതയാടീ ഉള്ളത്…”
“… ദേവേട്ടാ… അപ്പോ പിന്നീട് ദേവേട്ടന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പെണ്ണുണ്ടായിട്ടില്ലേ…??”
“….ഇല്ല…”
“… ഞാന്‍… ഞാന്‍… എന്ത് പാപിയാണ് ഈശ്വരാ… എന്നെ ഇത്രയധികം സ്നേഹിച്ചിരുന്ന ദേവേട്ടനെ ഞാന്‍…” അവള്‍ എന്റെ നെഞ്ചില്‍ മുഖംപൊത്തിക്കരയാന്‍ തുടങ്ങി.
“…ആദീ… നീ ഇപ്പോഴും കരുതുന്നത് ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു എന്നാ അല്ലേ…??”
“…ഉം….”
“…ഹ ഹ ഹ…” ഞാന്‍ ഉറക്കെ ചിരിച്ചു…
“….ദേവേട്ടാ….??”
“…ഡീ… അന്നത്തെ സംഭവങ്ങള്‍ ശേഷം എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് നിനക്കറിയില്ല… അതിനു ശേഷം നീ എന്നെ കാണുന്നത് ഞാന്‍ എം.ബി.എ. ചെയ്യാന്‍ തുടങ്ങിയ ശേഷമാണ്.. പക്ഷേ അത്രയും കാലത്തിനിടയ്ക്ക് ഞാന്‍ അനുഭവിച്ചു തീര്‍ത്ത വേദന എത്രത്തോളമായിരുന്നെന്ന് നീ എന്നല്ല ആരും അറിഞ്ഞിട്ടില്ല.. എന്റെ അടുത്ത ചില ഫ്രണ്ട്സിനും എന്റെ മുത്തിനും മാത്രമേ ഇന്നും എന്റെ ആ ജീവിതത്തെക്കുറിച്ച് അറിയൂ…”
“… മോനൂട്ടന്‍ പോയതിന്റെ വേദനയില്‍ നീറി കഴിഞ്ഞിരുന്ന എന്നെ നീകൂടി ചതിച്ചപ്പോള്‍ എന്റെ അവസ്ഥ എന്തായിരിക്കും എന്ന്‍ നീ ചിന്തിച്ചിട്ടുണ്ടോ…?? നിന്നെ മറക്കാന്‍ ശ്രമിച്ച് തോറ്റ് മാനസികനില തെറ്റിപ്പോകുമായിരുന്ന എന്നെ, ഒരമ്മകുഞ്ഞിനെ മാറോടടക്കി സംരക്ഷിക്കുന്നപോലെ സൂക്ഷിച്ചിരുന്നത് എന്റെ മുത്തായിരുന്നു…