രാത്രി രണ്ടുമണി ആയപ്പോള്‍ ഞാന്‍ ഉണര്‍ന്നു… അതൊരു ശീലമാണ് എനിക്ക്. കുഞ്ഞായിരുന്നപ്പോള്‍ രാത്രി കിടന്നു മുള്ളുമായിരുന്നു… അമ്മവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് അതിന്റെ പേരില്‍ അമ്മായിയുടെ കൈയില്‍ നിന്നും ഞാന്‍ ഒരുപാട് തല്ലുകൊണ്ടിട്ടുണ്ട്…
ഈ സംഭവങ്ങള്‍ അറിഞ്ഞ് ഒരിക്കല്‍ അച്ഛന്‍ വന്നപ്പോള്‍ എനിക്കൊരു അലാറം അടിക്കുന്ന വാച്ച് കൊണ്ടുവന്നു തന്നു.. അതില്‍ രണ്ടു മണിക്ക് അലാറം വച്ചിട്ട് ഞാന്‍ കിടക്കും.. വാച്ച് കൈയില്‍ കെട്ടിയിരുന്നകൊണ്ട് അലാറം അടിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോയി മൂത്രം ഒഴിച്ചിട്ടു വന്നു കിടക്കുമായിരുന്നു.. പിന്നെ അത് ശീലമായി.. ഇപ്പോഴും രാത്രി രണ്ടു മണിക്ക് മുന്പ് ഞാന്‍ ഉറങ്ങിയതാണെങ്കില്‍ രണ്ടു മണിക്ക് ഉണര്‍ന്ന് മൂത്രമൊഴിച്ചിട്ടേ കിടക്കൂ..
പതിവ് പോലെ ബാത്രൂമില്‍ കയറി മൂത്രമൊഴിച്ചിട്ടു ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആദി ഒരു പുതപ്പെടുത്ത് പുതച്ചിട്ടുണ്ടായിരുന്നു… ഞാനും അവള്‍ക്കടുത്ത് കിടന്നപ്പോള്‍ അവള്‍ എന്നെയും പുതപ്പിച്ചശേഷം പഴയപോലെ എന്നെ കെട്ടിപ്പിടിച്ചു കിടന്നു… പിന്നെ എനിക്ക് ഉറക്കം വന്നില്ല… മനസ്സില്‍ ആയിരം ചോദ്യങ്ങള്‍ അവശേഷിക്കുന്നു… അതിനുള്ള ഉത്തരങ്ങള്‍ എനിക്ക് അറിയാമെങ്കിലും..
“…ദേവേട്ടാ…??”
“…ഉം.. നീ ഇതുവരെ ഉറങ്ങിയില്ലേ…???”
“…ദേവേട്ടന്‍ എണീറ്റപ്പോ ഞാനും അറിയാതെ എണീറ്റ്‌പോയി…”
“….ഉം… ഇനിയും ഉറക്കം കളയണ്ടാ… ഉറങ്ങിക്കോ…??” ഞാന്‍ അവളുടെ മുതുകില്‍ പതുക്കെ തലോടി.
“…നമ്മള്‍ അവസാനമായി എന്നാ കണ്ടതെന്ന്‍ ദേവേട്ടന് ഓര്‍മ്മയുണ്ടോ..??”
“…ഉം… ഉണ്ട്… മീനുവിന്റെ കല്യാണത്തിന്റെ അന്ന്… എന്ത്യേ..??” അവള്‍ മുഖമുയര്‍ത്തി എന്റെ മുഖത്തേയ്ക്ക് നോക്കി.
“…ദേവേട്ടന്‍ എന്താ മീനുചേച്ചിയെ പിന്നെ സ്നേഹിക്കാതിരുന്നത്…?? എന്നോട് വഴക്കിട്ട ശേഷം ദേവേട്ടന്‍ മീനുചേച്ചിയെ സ്നേഹിക്കൂന്നാ ഞാന്‍ കരുതിയേ..”
…ഹ്ഹും… ഞാന്‍ ചിരിച്ചു..
“…എന്താ ചിരിക്കണേ…?? ചേച്ചിക്ക് ദേവേട്ടനെ ഇഷ്ടായിരുന്നൂന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ… അതുകൊണ്ട് ചോദിച്ചതാ…”
“…കൊള്ളാം… അവളുടെ സ്നേഹം എന്നെ അറിയിക്കാതെ അവളെ ചതിച്ച ആള് തന്നെ ഇത് പറയണം…”
“… ഓ…!! ഞാന്‍ ചോദിച്ചൂന്നെ ഉള്ളൂ…”
“… ആദീ… മീനുവിനെ സ്നേഹിക്കാനും, അവളുടെ സ്നേഹം അനുഭവിക്കാനുമുള്ള എന്ത് യോഗ്യതയാ എനിക്കുള്ളത്…?? അവളെപ്പോലുള്ള പെണ്ണുങ്ങള്‍ ലക്ഷത്തില്‍ ഒന്നേ കാണൂ… നീ ഓര്‍ത്ത് നോക്കിയേ… സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി നീ അവളെ ചതിച്ച് എന്നെ സ്വന്തമാക്കിയപ്പോഴും യാതൊരു പരാതിയുമില്ലാതെ അവള്‍ നിന്നെ വാവയെപ്പോലെ തന്നെ കണ്ട് സ്നേഹിച്ചു… മോഹിച്ച പുരുഷന്‍ കണ്‍മുന്‍പില്‍ ഉണ്ടായിട്ടും അവനെ സഹോദരനായി കാണുന്നു… വലിയ മനസ്സുള്ളവര്‍ക്കേ അങ്ങനെയൊക്കെ പറ്റൂ…”