“..ആദീ… നീ കരുതുന്നത് ഇപ്പോള്‍ ഇങ്ങനെ നമ്മള്‍ ഒരുമിച്ച് കഴിയുമ്പോള്‍ ഉള്ള സ്നേഹവും അടുപ്പവും എന്നും ഉണ്ടാവുമെന്നാണ്… പക്ഷെ അതങ്ങനെയല്ല… സ്നേഹമല്ല വിശ്വാസം… ഏതൊരാള്‍ക്കും ഒരുപാട് സ്നേഹിച്ചിരുന്ന ആള്‍ തന്നെ ചതിച്ചിട്ടു പോയി എന്നറിയുമ്പോഴും അയാളെ വെറുക്കാന്‍ കഴിയാത്ത ഒരു മനസ്സുണ്ടാകും… എത്രകാലം കഴിഞ്ഞാലും അയാള്‍ക്കൊപ്പം അനുഭവിച്ച ആ സുന്ദരനാളുകള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിക്കുന്നുണ്ടാവും… അത് അയാളോടുള്ള വിശ്വാസം കൊണ്ടല്ല… സ്നേഹം കൊണ്ടാണ്..”
“…ഇപ്പോള്‍ ഞാന്‍ നിനക്ക് തരുന്ന സ്നേഹമാണ് നിനക്ക് വേണ്ടതെങ്കില്‍ നമുക്ക് വേറെ വേറെ കല്യാണം കഴിക്കാം എന്നിട്ട് വല്ലപ്പോഴും ആരും അറിയാതെ ഇതുപോലെ ഒരുമിക്കാം… അതാവുമ്പോള്‍ വിശ്വാസത്തിന്റെ പ്രശ്നം വരുന്നില്ല…”
“…ഞാന്‍ അത്രയ്ക്ക് ചീത്തപെണ്ണാണ് എന്നാണോ ദേവേട്ടന്‍ കരുതിയത്…??” അവള്‍ അരിശത്തോടെ എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റ് കസേരയില്‍ താഴേക്ക് കാലുകളിട്ട് എനിക്ക് പുറം തിരിഞ്ഞിരുന്നു.
“… അങ്ങനെ നീ ചീത്തയാണെങ്കില്‍ അതേ തെറ്റ് ചെയ്ത ഞാനും ചീത്തയല്ലേ…??? ഞാന്‍ അതൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…”
“…ആദീ ഞാന്‍ ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് എന്റെ ഭാര്യയായി വരുന്ന പെണ്ണിനെ ശ്രീമംഗലത്തെ അടുക്കളയില്‍ തളച്ചിടാനല്ല.. എന്നെപ്പോലെ അവളുടെ സ്വപനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒത്ത ഒരു ജീവിതം അവള്‍ക്കും ഉണ്ടാവണം… നീ ഒരു കോളേജ് പ്രോഫസറല്ലേ…??? നീ എന്റെ ഭാര്യയായാലും ആ ജോലി നീ തുടരണം എന്നാ എന്റെ ആഗ്രഹം…”
“…പക്ഷേ…!! അങ്ങനെ നീയും ഞാനും ജോലിക്കു പോകുമ്പോള്‍ നമ്മള്‍ പുറത്ത് വച്ച് പലരേയും പരിചയപ്പെടും.. അതില്‍ ആണും പെണ്ണും ഉണ്ടാവും… അവരോടോക്കെയുള്ള നമ്മുടെ ബന്ധത്തെ ഞാനോ നീയോ തെറ്റിദ്ധരിക്കാതിരിക്കണം എങ്കില്‍ നമുക്കിടയില്‍ പരസ്പ്പരം വിശ്വാസം വേണം.. ഇനി അതുണ്ടാവില്ല ആദീ..”
“…ഒരിക്കല്‍ നീ ചെയ്ത ചതി ഓര്‍ത്താണ് എനിക്ക് നിന്നെ വിശ്വാസമില്ലാത്തതെങ്കില്‍… അതെ ചതിയുടെ പേരില്‍ നിന്റെ സൌഹൃദങ്ങളെപ്പോലും ഞാന്‍ തെറ്റായ കണ്ണുകൊണ്ടായിരിക്കും കാണുക എന്ന ചിന്തയും, നിന്നോടുള്ള ദേഷ്യത്തിന് ഞാന്‍ മറ്റു വല്ല പെണ്ണുങ്ങളെയും തേടിപ്പോയാലോ എന്ന ആശങ്കയും കൊണ്ടാവും നിനക്ക് എന്നെ വിശ്വാസമില്ലാതെയാവുക… അങ്ങനെ വരുമ്പോള്‍ പലതും തുറന്നു സംസാരിക്കാന്‍ നിനക്ക് മടിയാവും… ഞാന്‍ തെറ്റിദ്ധരിക്കുമോ എന്ന പേടികൊണ്ട്… അങ്ങനെ വിശ്വാസമില്ലാതെ ഒരുമിച്ച് ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്…”
പിന്നെയും അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് തണുത്ത് തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയും എടുത്തുകൊണ്ട് അകത്തേയ്ക്ക് നടന്നു. ഞങ്ങള്‍ ആദ്യം കിടന്ന മുറിയില്‍ പോയികിടന്നു.. പുതപ്പിന് പകരം അവളെ എന്റെ ദേഹത്തേയ്ക്ക് കമത്തി കിടത്തി ഞാന്‍ കണ്ണടച്ചു കിടന്നു.. അങ്ങനെ ഞങ്ങള്‍ ഉറങ്ങി..