ദേവരാഗം 8 [ദേവന്‍]

Posted by

“… ദേവട്ടാ… അത്…. ഞാന്‍… വേണന്നു കരുതി ചെയ്തതല്ല…. ദേവേട്ടന് അറിയോ… എല്ലാരും ഉണ്ടായിട്ടും ദേവേട്ടന്റെ കാര്യത്തില്‍ മാത്രം എന്നെ ആരും സഹായിച്ചില്ല… എല്ലാം അറിഞ്ഞപ്പോള്‍ എന്റെ അടുത്ത കൂട്ടുകാര്‍പോലും എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്… എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലാരുന്നു …. അങ്ങനെ പറ്റിപ്പോയതാ…” അവളുടെ കണ്ണ് നിറഞ്ഞ് തുള്ളികള്‍ എന്റെ കഴുത്തില്‍ വീണു.

“…അതിന് നമ്മടെ കല്യാണം വീട്ടുകാരൊക്കെ തീരുമാനിച്ചു വച്ചേക്കുവല്ലേ…?? പിന്നെ എന്തിനാരുന്നു ഇങ്ങനെ ഒരു നാടകം…”

“… ഹും.. കല്യാണം…!!! ദേവേട്ടനോട് അവരൊക്കെ ഈ കാര്യം ചോദിക്കുന്ന വരെയല്ലേ ആ സ്വപ്നത്തിനു ആയുസ്സ് ഉണ്ടാവൂ… ദേവേട്ടന്‍ എന്നെ വേണ്ടാ എന്ന് പറഞ്ഞാല്‍ അതിന്റെ കാരണം പോലും ചോദിക്കാതെ എല്ലാവരും ദേവേട്ടനെ അനുസരിക്കുവേ ഉള്ളൂ…”

“….അതിനു നമ്മുടെ ഒരു വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ സമ്മതിക്കും എന്നാണോ നീ കരുതിയത്…??”

“.. അയ്യോ… ദേവട്ടാ … എന്റെ പൊന്നേ… അങ്ങനെയൊന്നും ഞാന്‍ കരുതീല്ല…”

അവള്‍ തിരിഞ്ഞു കിടന്ന് എന്റെ കവിളില്‍ ചുംബിച്ചു.. പിന്നെ കവിളില്‍ കവിളുരുമ്മി കിടന്നു.

“….എനിക്കെന്റെ ദേവേട്ടനെ വേണം… എന്റെ പ്രാണന്‍ പോണവരെ ഈ കാല്‍ക്കീഴില്‍ ഒരു പട്ടിയെപ്പോലെ ഞാന്‍ കിടന്നോളാം.. എന്നെ ഉപേക്ഷിക്കല്ലേ ദേവട്ടാ…”

“…ആദീ… ഞാനിവിടെ വന്ന് നിന്റെ വിഷമം കണ്ടപ്പോള്‍ എല്ലാം മറന്ന് നിന്നെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചതായിരുന്നു… പക്ഷേ… നീ വീണ്ടും എന്നെ ചതിക്കുകയല്ലേ ചെയ്തത്. ഇനിയും നിന്നെ വിശ്വസിച്ച് ഒരു വിഡ്ഢിയാവാന്‍ ഞാന്‍ തയ്യാറല്ല..” ഞാന്‍ എഴുന്നേറ്റിരുന്നു.. അവളും എഴുന്നേറ്റ് എന്റെ തോളില്‍ തലചായ്ച്ചിരുന്നു.

“….എനിക്ക് ഒരവസം തന്നൂടേ ദേവേട്ടാ…..??”  അവള്‍ കെഞ്ചി.

“…ആദീ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാത്രിയില്‍ ഒരുമിച്ചിരിക്കുന്നതിന്റെ തീവ്രത ഇനി നമ്മള്‍ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിക്കഴിയുമ്പോള്‍ ഉണ്ടാവില്ല… ഇപ്പോള്‍ നിന്നെ വിശ്വസിക്കാന്‍ കഴിയില്ല എന്നറപ്പുള്ളപ്പോഴും നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നപോലെ നീ എന്റെ ഭാര്യയായാല്‍ കഴിയണം എന്നില്ല… അത് നിനക്ക് ഇപ്പോള്‍ മനസ്സിലാവില്ല…”

“…. ഞാന്‍ ദേവേട്ടന്‍ ആഗ്രഹിക്കുന്നപോലെ ജീവിച്ചോളാം… എന്നെ ദേവേട്ടന് അറിയാവുന്നതല്ലേ…??” കുറച്ചു നേരത്തേയ്ക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല. എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഇവളെ കെട്ടാം എന്ന് സമ്മതിക്കുന്ന വരെ പഴയപല്ലവികള്‍ ഇവള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും..

“… ദേവേട്ടന്‍ ഉറങ്ങിയോ…???”

“…ഇല്ല…”

“…പിന്നെന്താ ഒന്നും മിണ്ടാത്തേ…???”

Leave a Reply

Your email address will not be published. Required fields are marked *