ദേവരാഗം 8
Devaraagam Part 8 Author ദേവന്‍
Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 |
ഡയാനയുടെ വീട്ടില്‍ നിന്നും തിരിക്കുമ്പോള്‍ എട്ടര കഴിഞ്ഞിരുന്നു… അവളുടെ ഭര്‍ത്താവ് ജോണിച്ചായന്‍ റിയലെസ്റ്റേറ്റ് ബിസ്സിനസ്സില്‍ ഞങ്ങളുടെ പാര്‍ട്ണറാണ് … വളരെ നാളുകള്‍ക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തില്‍ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല… സംസാരിച്ചു തുടങ്ങിയാല്‍ സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും വാചാലാകുന്ന ജോണിച്ചായന്റെ സംസാരം നമ്മളില്‍ ഒട്ടും മടുപ്പ് തോന്നിപ്പിക്കില്ല അത്ര രസകരമാണ്..
കാര്‍ പറയിക്കുന്നിന്റെ അടുത്ത് എത്തിയപ്പോള്‍ മാത്രമാണ് ആദിയുടെ മെസ്സേജിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്… വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വായിക്കുന്ന അവളുടെ ആദ്യത്തെ സന്ദേശം… തിരിച്ചുവന്നിട്ട് കാണാം എന്ന് അവള്‍ക്ക് വാക്ക് കൊടുത്തതാണ്… ആ ധൈര്യത്തിലാവണം എനിക്കവള്‍ മെസ്സേജ് അയച്ചത്.. പക്ഷേ അവളെ അഭിമുഖീകരിക്കാന്‍ ഒരു മടി.. തിരിച്ചറിയാനാകാത്ത എന്തോ ഒന്ന്‍ എന്നെ പുറകോട്ടു വലിക്കുന്നു… ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നു…
കാറ് കുന്നിന്റെ മുകളിലേയ്ക്ക് ഓടിച്ചു കയറ്റി… വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ ടാങ്ക് ഈ പറയിക്കുന്നിന്റെ മുകളിലാണ്… ടാങ്കിന്റെ അടുത്തേക്കുള്ള വഴി തീരുന്നിടത്ത് ഞാന്‍ കാര്‍ നിര്‍ത്തിയിറങ്ങി… കാറിന്റെ വിശാലമായ ബോണറ്റില്‍ കയറി വിന്‍ഡ്ഷീല്ഡില്‍ ചാരിക്കിടന്നു…
പറയിക്കുന്നില്‍ ആള്‍ത്താമസം ഇല്ല ചുറ്റും തേക്കിന്‍തോട്ടമാണ്… അതുകൊണ്ട് ഏകാന്തമായ സ്ഥലം… മനസ്സൊന്നു തണുപ്പിക്കാന്‍ ഇത്രയും നല്ല സ്ഥലം ഈ നാട്ടില്‍ വേറെയില്ല… പൌര്‍ണ്ണമി നിലാവില്‍ മന്ദമാരുതന്റെ കുളിരേറ്റ് കിടക്കുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗമാണ്…
ഈ കുന്ന്‍ കാണുമ്പോള്‍ ഓര്‍മ്മവരുന്ന ചിലരുണ്ട്..