വയനാട്ടിൽ നിന്നും ചുരമിറങ്ങുമ്പോൾ വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു.
അടിവാരതെത്തിയപ്പോൾ ഓരോ ചായ കുടിച്ച് അവർ കൊച്ചിയിലേക്കു യാത്രതിരിച്ചു.
“അക്സ, ജിനു, അതുല്യ. ഇവരിൽ നിന്നും കിട്ടിയ മൊഴി ഒന്ന് വിലയിരുത്തിയലോ?”
കാറിലിരുന്ന് രഞ്ജൻ അതുപറഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന് ശ്രീജിത്ത് കേസ് ഫയൽ മറിച്ചു.
“സർ, ഈ ജിനുവിനെ വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്.”
ശ്രീജിത്ത് പറഞ്ഞപ്പോൾ അനസും അതേ അഭിപ്രായം പറഞ്ഞു.
“തുടർന്നുള്ള അന്വേഷണത്തിൽ ജിനു വരുന്നുണ്ടോ എന്നുനോക്കാം.” രഞ്ജൻ തന്റെ മീശയെ ഒന്നുതടവികൊണ്ടു പറഞ്ഞു.
“സർ അക്സ പറഞ്ഞ ഒരുകാര്യം ശ്രദ്ധിച്ചിരുന്നോ? നീന ഫോണിൽ ഡയമണ്ടിന്റെ കാര്യങ്ങൾ സംസാരിക്കാറുണ്ടന്ന്. സർ, എന്റെ ഒരു സംശയമാണ്. രഹസ്യമായി കീ സൂക്ഷിക്കണമെങ്കിൽ നിനക്ക് ആ ബിസ്നെസുമായി എന്തെങ്കിലും ബന്ധം.”
“അതെന്താ ശ്രീ, അങ്ങനെ സംശയിക്കാൻ കാരണമെന്തെങ്കിലും.?”
രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ, ഒരുവർഷം മുൻപ് ഞാൻ കസ്റ്റംസിലായിരുന്നു. അന്ന് തൃശ്ശൂരിലെ തെയ്യാല ടെക്സ്റ്റൈൽസിൽ ഒരു റൈയ്ഡ് നടത്തി. അന്ന് ഇതുപോലെ ഒരു ചെറിയ കീ കിട്ടിയിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ അയാളുടെ കൈയിൽ ഒരു ചെപ്പ് ഉണ്ടെന്നും അതിന്റെ കീ ആണെന്നും അറിയാൻ കഴിഞ്ഞു. പരിശോധന തുടങ്ങി വൈകാതെ ഒരുകോടിയോളം വിലവരുന്ന രതനങ്ങൾ ആ ചെപ്പിൽനിന്നും കിട്ടി. സോ, നീനയുടെ കേസ് എടുക്കുമ്പോൾ ഇതുപോലെ എന്തോ..”
ശ്രീജിത്ത് പറഞ്ഞവസാനിപ്പിച്ചു.
“യെസ്, അവളുടെ വീട്ടിലെ റൂമൊന്നു പരിശോധിക്കണം.”
രഞ്ജൻ പറഞ്ഞു.
“സർ,”
അനസ് ഗിയർമാറ്റി കാറിന്റെ വേഗതകൂട്ടി.
അന്തിച്ചോപ്പ് പതിയെ നഗരങ്ങളെ വിഴുങ്ങാൻ തുടങ്ങി. തെരുവുവിളക്കുകൾ വഴിയോരങ്ങളിൽ തെളിഞ്ഞു.
×××××××××××××