അനസ് ചോദിച്ചു.
“സർ, അവൾക്കൊരു ബോയ്ഫ്രണ്ട് ഉണ്ട്. അവന്റെ ഒരാവശ്യത്തിന് കൊടുത്തതാ”
“ജിനു ഈ സുധിയെ കണ്ടിട്ടുണ്ടോ.?”
ഇടത്തുകാലിന്റെ മുകളിലേക്ക് വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“ഇല്ല സർ, പറഞ്ഞുകേട്ട അറിവാണ്.”
“നീന, ഫോൺ വിളിക്കുന്നതിനും മറ്റും ഹോസ്റ്റലിൽ അധിക സമയം ചിലവഴിക്കുന്നത് എവിടെയാണ്.? റൂമിലാണോ അതോ പുറത്തോ?”
ശ്രീജിത്ത് ചോദിച്ചു.
“അവളുടെയടുത്തേക്ക് ആരെങ്കിലും വന്നാൽ ഫോൺ അപ്പൊൾതന്നെ കട്ട് ചെയ്യും സർ, നീന ഹോസ്റ്റലിലെ സെക്കന്റ് ഫ്‌ളോറിൽ നിന്നുകൊണ്ട് ഫോണിൽ ഇടക്ക് സംസാരിക്കുന്നത് കാണാം”
അല്പസമയം ആലോചിച്ചു നിന്നുകൊണ്ട് ജിനു പറഞ്ഞു.
“ഓക്കെ, ജിനു. താങ്ക് യൂ.”
രഞ്ജൻ സോഫയിൽ നിന്നും എഴുന്നേറ്റു.
“സർ, എന്റെ വിവാഹമാണ് ജനുവരി 30ന്.
പുഞ്ചിരിപൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
” ആഹാ, ആശംസകൾ, എവിടെനിന്നാണ്?”
“മലപ്പുറം, തിരൂരിൽ നിന്നാണ്.”
“മ്, എന്നാൽ ശരി ഞങ്ങൾ ഇറങ്ങി. ജിനു, ആരേയും കള്ളം പറഞ്ഞുപറ്റിക്കരുത്. അത് തെറ്റാണ്. നമ്മളിൽ വിശ്വസിക്കുന്നവരുടെ ആ വിശ്വാസത്തെയാണ് അത് ചോദ്യം ചെയ്യുന്നത്
ആ പിന്നെ ജിനു എപ്പോഴും അവയിലബിളായിരിക്കണം ഞങ്ങൾ വിളിക്കും.”
“ഉവ്വ് സർ, “
അനസ് അവരുടെ നമ്പർ കുറിച്ചുവച്ചു.