വെളുത്ത് മെലിഞ്ഞ പ്രകൃതം. ഷോൾഡറിൽ നിന്നും അല്പം താഴെവരെ മുടി അഴിഞ്ഞുകിടക്കുന്നു.
രഞ്ജൻ അവളെ അടിമുടിയൊന്നുനോക്കി.
“ജിനു, അല്ലെ?”
“അതെ സർ.”
“ജിനു, എവിടെയാ വർക്ക് ചെയ്യുന്നേ?”
“സർ, ഞാൻ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.”
“ഓക്കെ, ഞങ്ങൾ
അതുല്യയേയും, അക്സയെയും കണ്ടിട്ടാണ് വരുന്നത്.
ഇനി ജിനുവിന്റെ ഉത്തരങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്.”
അനസ് അതുപറഞ്ഞപ്പോൾ
അവൾ മൂന്നുപേരെയും മാറിമാറി നോക്കി.
ശ്രീജിത്ത് നീനയുടെ ചെരിപ്പോടുകൂടിയ പ്ലാസ്റ്റീക്ക് കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു. കൂടെ രണ്ടുതാക്കോലുകളും.
“സീ, ജിനു. നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് കിട്ടിയ മൂന്നു തെളിവുകളിൽ രണ്ടെണ്ണമാണ് ഇത്. ഈ കീ. ഇത് ഏതിന്റെയാണെന്ന് അറിയാമോ?”
“സർ അവളുടെ കൈയ്യിൽ ഒരുബോക്‌സ് ഉണ്ടായിരുന്നു. ചിലപ്പോൾ അതിന്റെയായിരിക്കും. ഞാൻ കണ്ടിട്ടുണ്ട് അവളത് തുറക്കുന്നത്. “
“മ്, ഇന്നലെ അതുല്യ വിളിച്ചിരുന്നോ?”
രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ രാവിലെ വിളിച്ചിരുന്നു.
“പിന്നെ വിളിച്ചില്ലേ.?