മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.മൂക്കത്താണ് ശുണ്ഠി. എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്നു.കൊച്ചിയിലെ ഏതു മുക്കിലും മൂലയിലും കാണാവുന്ന ഒരു ന്യൂ ജനറേഷൻ പയ്യൻ എന്ന് അഭിയെ വിശേഷിപ്പിച്ചാൽ തെറ്റില്ല.സിനിമകളിൽ കാണിക്കുന്നപോലെ കൊച്ചിയിൽ ഫ്രീക്കന്മാരും കഞ്ചൻമാരും മാത്രമല്ല,ഇവിടെ കൂടുതലും അഭിയെപോലെയുള്ള മിഡിൽ ക്ലാസ് ചെങ്ങായിമാരാണ് .പോക്കറ്റിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും കയ്യിലൊരു സ്മാർട്ഫോണും കൂടെ കുറെ ചങ്കുകളുമായി ലുലുവിലും ഒബ്‌റോണിലുമൊക്കെ സെൽഫികളെടുത്തു കറങ്ങി നടക്കുന്ന ഒരു സാധാ കൊച്ചിക്കാരൻ.ഫക്രുവും ഭാസിയുമാണ് അഭിയുടെ ചങ്ക്‌സ് .സ്കൂൾകാലം തൊട്ട് ഒരുമിച്ച് പഠിച്ചവർ .ഫക്രുവിന് സ്വന്തമായി ഒരു വർക്ക് ഷോപ്പുണ്ട് .ഈ ഗ്യാങ്ങിന്റെ സ്ഥിരം താവളം.ഭാസി അച്ഛനെ ബേക്കറിയിൽ സഹായിക്കുന്നു അവൻറ്റെ കുഞ്ഞിപ്പെങ്ങൾ അനു പ്ലസ്ടുവിൽ പഠിക്കുന്നു.സിനിമയാണ് മൂപ്പത്തിയാർക്ക് ഇഷ്ടവിനോദം.പഠിക്കുന്ന പുസ്തകത്തിനടയിൽ സിനിമ മാസിക വെച്ച് വായിക്കുക .ആരും കാണാതെ ഐറ്റം സോങ് കാണുക തുടങ്ങിയ കൊച്ചു കൊച്ചു കുറുമ്പുകൾ കൈമുതലായുണ്ട് .വല്യ തട്ടലും മുട്ടലും ഇല്ലാതെ ഒരോളത്തിലങ്ങു ജീവിതം മുന്നോട്ടു പോകുമ്പോഴാണ് രഘു നന്ദിനിയെ വീണ്ടും കാണാനിടയായത്.
ഒരു സദാചാര പോലീസിന്റെ മൂക്കിടിച്ചു ചമ്മന്തിയാക്കിയ രഘുവിന്റെ വീഡിയോ ഇന്ന് വാട്സ്ആപ്പിൽ വൈറലാണ്. സമൂഹത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആശംസകൾ വരുന്നു.പക്ഷെ രഘുവിന് പതിവുപോലെ .ട്രാഫിക്കിലേക്ക് തട്ടുകിട്ടി .ഇതൊന്നും പുത്തരിയല്ലാത്ത രഘു ഓർഡറും വാങ്ങി ബാറിൽ കയറി രണ്ടെണ്ണം വീശി വീട്ടിപോയി. നാളെ മുതൽ പാലാരിവട്ടത് പൊരിവെയിലത്താണ് പണി.
സമയം 11 . പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് ഇന്ന് ഡ്യൂട്ടി.
“നോ പാർക്കിംഗ് ബോർഡിൻറെ ചുവട്ടിൽ തന്നെ പാർക്ക് ചെയ്യണം നാറിക്ക്”
രഘു പിറുപിറുത്തു .
ഒരു പെറ്റിയടിച്ചു വൈപ്പറിനിടയിൽ തള്ളിക്കയറ്റാൻ തുടങ്ങുമ്പോ പുറകിൽ നിന്നൊരു ശബ്ദം
“എക്സ്ക്യൂസ്മീ “