സീതായനം [Mani Kuttan]

Posted by

ബൈക്ക് സ്റ്റാർട്ടു ചെയ്ത് ഗേറ്റിനു പുറത്തെത്തിച്ചു, അവനോട് കയറാൻ പറഞ്ഞു. നോക്കുമ്പോൾ അവൻ രാധേച്ചിയുടെ വീട്ടിലേക്ക് നോക്കിനിൽപ്പാണ് “ടാ കോപ്പേ വന്ന് കയറടാ..”
“പൊന്നുമോനെ എന്നാ മൊതലാടാ ആ സാധനം”.
“ടാ അതു വിട്ടുപിടി അവരെനിക്ക് ചേച്ചിയെ പോലെയാ..”
“പോടാ മൈരേ ചേച്ചിയെ പോലെയല്ലേ സ്വന്തം ചേച്ചിയൊന്നുമല്ലല്ലോ. നീ ഈ സെൻ്റിമെൻസും പറഞ്ഞിരിക്കാതെ ചുമ്മാ ഒന്നു മുട്ടി നോക്കടെ..”
“ദേ.. മിണ്ടാതിരുന്നില്ലേ നീ ഒറ്റക്കു പോയാ മതി..”
എന്തായാലും പിന്നീടവൻ ഒന്നും പറഞ്ഞില്ല.
കാരണം ഈ പോക്കു വെറുതേയല്ല. അവൻ്റെ ലൗവറെ കാണാനാണ്, വൺ സൈഡാണ് എങ്കിലും ചുമ്മാ നേരം പോക്കൊന്നുമല്ല പുള്ളി കട്ടക്കാണ് എന്നാണ് അവൻ്റെ വാക്കുകളിൽ നിന്നും മനസിലായത് , അമൃത എന്നോ മറ്റോ ആണു പേര് എല്ലാ ഞായറാഴ്ചകളിലും അവളുടെ വീടിനടുത്തു തന്നെയുള്ള അമ്പലത്തിലേക്കു വരാറുണ്ട് അവിടേക്കാണ് ഈ പോകുന്നത്‌. കാര്യം ഭയങ്കര ധൈര്യശാലിയൊക്കെ ആണെങ്കിലും ഇതേ വരെ അവളോടു സ്നേഹം തുറന്നു പറയാൻ അവന് കഴിഞ്ഞിട്ടില്ല.

കവലയിലെത്തി രധേച്ചിയുടെ ചിട്ടി
പൈസയും കൊടുത്ത് ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു.
ബൈക്ക് അമ്പലത്തിനടുത്തു വച്ച് ഞങ്ങൾ ആലിൻ ചുവട്ടിലേക്ക് നടന്നു അവൾ വരാൻ സമയമായിട്ടില്ല
“ടാ.. ദേ നോക്ക്”
ഒരു വെള്ള ദാവണിയും ചുവപ്പ് ബ്ലാസുമണിഞ്ഞ് കൂടെയുള്ള ആൺക്കുട്ടിയുടെ കൈയ്യും പിടിച്ച് അവൾ നടന്നു വരുന്നു.മൊത്തത്തിൽ ഒരു പൂത്തുലഞ്ഞ വസന്തം ചുമ്മാതല്ല പഹയൻ വീണത്. ഞാൻ നോക്കുമ്പോൾ ഒരുത്തനവിടെ എൻ്റെ പുറകിൽ കയ്യും കാലും വിറച്ച് നിൽപ്പുണ്ട് .
“ടാ മര്യാദക്ക് ഇന്നു നീ ഇഷ്ട്ടം പറഞ്ഞോണം, ഇല്ലേ നീ ഈ കാര്യത്തിന് ഇനി മേലാൽ എന്നെ വിളിക്കരുത്”.
“ഏയ്…. ഇന്നു ശരിയാവില്ല പിന്നെ പറയാം”
“എന്തു ശരിയാവില്ല ഇന്നെന്താ കുഴപ്പം”?
“ഇന്നു ഞായറാഴ്ചയല്ലേ”.
“മൈ… കോപ്പ് അമ്പലനടയായിപ്പോയി ഇല്ലേ ഞാനെന്തേലും പറഞ്ഞേനേ ,ദേ നീ കളിക്കാൻ നിൽക്കാതെ പോയി പറയടാ..”
“പ്ലീസ് ടാ പിന്നെ പറയാം”
അവൾ ഞങ്ങളെ ഒന്നു തിരിഞ്ഞു നോക്കി ക്കൊണ്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറി .
ഞാൻ അവിടെയുള്ള കൽപടവിൽ ഇരുന്നു എൻ്റെ അടുത്തായി അവനും, ഏതാനും മിനിറ്റുകൾക്കു ശേഷം അവർ പുറത്തിറങ്ങി. നോക്കുമ്പോൾ ആ പയ്യനോട് അവൾ എന്തോ പറയുന്നു, അവൻ വേഗത്തിൽ നടന്നു പോയി.
അതിനു ശേഷം അവൾ ഞങ്ങൾക്കു നേരെ നടന്നടുത്തു ഞങ്ങൾ ഒന്ന് അന്താളിച്ചു, എൻ്റെ പുറകിൽ നിന്നവൻ ഒന്നുകൂടി പതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *