സീതായനം [Mani Kuttan]

Posted by

“അതിനു മാത്രം എന്തു പ്രശ്നമാ രാധേച്ചിക്കുള്ളത്? ഇത്രയും കാലം രാധേച്ചി എന്തിനാ ഇതും സഹിച്ചു നിൽക്കുന്നത്”? ഞാൻ സംശയങ്ങളുടെ കെട്ടഴിച്ചു.
“പ്രശ്നം എനിക്കല്ല അങ്ങേർക്കു തന്നെയാ
അയാൾ ഒരു ഷണ്ഡനാ “രാധേച്ചി കിതച്ചു കൊണ്ട് പറഞ്ഞു,”കല്യാണം കഴിഞ്ഞ് ഒരിക്കൽ പോലും ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല.
കല്യാണത്തിനു മുൻപേ അങ്ങേർക്ക് അതറിയാമായിരിക്കും അതുകൊണ്ടാ മൂന്നു പെൺമക്കൾ മാത്രമുള്ള അഷ്ട്ടിക്കു വകയില്ലാത്ത എൻ്റെ കുടുംബത്തിൽ വന്ന്
സ്വർണവും പണവും ഇങ്ങോട്ടു തന്ന് സംബന്ധം നടത്തിയത്, ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു പതിയെ ശരിയാവും എന്ന് ഞാനും വിചാരിച്ചു.അധികം വൈകാതെ രണ്ടാമത്തെ സഹോദരിയുടെ കല്യാണവും നടത്തിയത് അയാളു തന്നെ മുൻകൈ എടുത്താണ്. അവസാനം ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞി കാലു കാണാൻ വേണ്ടി യാചിച്ചപ്പോൾ അയാൾക്ക് കുട്ടികളോട് താൽപര്യമില്ല എന്നു പറഞ്ഞു” . പറയുന്നതിനിടയിൽ വികാര വിക്ഷോഭങ്ങൾ കൊണ്ട് രാധേച്ചി വിറക്കുന്നണ്ടായിരുന്നു
എൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല വളരെ സ്നേഹത്തോടെയും , സഹകരണത്തോടെയും എല്ലാവരുടെയും കണ്ണിൽ ഉത്തമ കുടുംബനാഥനായിരുന്ന ദിവാകരേട്ടൻറെ ഉള്ളിൽ ഇങ്ങിനെ ഒരു മൃഗം ഒളിഞ്ഞു കടക്കുന്നുണ്ടായിരുന്നു എന്നത് വിശ്വസിക്കാനാവാത്ത കാര്യം തന്നെയാണ്.
രാധേച്ചി തുടർന്നു
“ഒടുവിൽ എൻ്റെ നിരന്തരമായ ശല്യം കാരണം ആ സത്യം അയാൾ തുറന്നു പറഞ്ഞു . പട്ടാളത്തിൽ വെച്ചു നടന്ന ഒരു അപകടത്തിൽ അയാളുടെ ലൈംഗിക ശേഷി നഷ്ട്ടപെട്ടതും അതിനോടൊപ്പം ഒരു കുഞ്ഞിനെ നൽകാനുള്ള കഴിവ് അയാൾക്കില്ലാതായെന്നും ആകെ തകർന്നു പോയി ഞാൻ കഷ്ട്ടപാടുകളിൽ നിന്നും കരകയറ്റാൻ വന്ന ദൈവം എന്നു ഞാൻ വിശ്വസിച്ചിരുന്ന ആൾ തന്നെ എന്നെ വഞ്ചിച്ചിരിക്കുന്നു
അതും എൻ്റെ സ്ത്രീത്വത്തിന് അടിവരയിട്ടു കൊണ്ട് ,

Leave a Reply

Your email address will not be published. Required fields are marked *