സീതായനം [Mani Kuttan]

Posted by

തോട്ടിൽ കുമാരേട്ടൻ ചൂണ്ടയിടുന്നുണ്ട്.
“കുമാരേട്ടാ ഇന്നലെ വരാന്നു പറഞ്ഞിട്ടു വന്നില്ലല്ലോ”?
“ഇന്നെന്തായാലും വരാം മനുക്കുട്ടാ. ആകെ 3 തെങ്ങല്ലേ ഉള്ളൂ അപുറത്തെ രാധേച്ചീം പറഞ്ഞിട്ട്ണ്ട്”. വായിലെ മുറുക്കാൻ നീട്ടി തുപ്പി കറ പുരണ്ട മുൻവശത്തെ പല്ലുകൾ മൊത്തം കാണിച്ച് ചിരിച്ചു കൊണ്ട് കുമാരേട്ടൻ പറഞ്ഞു.
“ഹാ.. ഇന്നും വന്നില്ലേ കൂവ്വപായസത്തി തേങ്ങ ഇടാണ്ട് ഉണ്ടാക്കേണ്ടി വരും”.
പറഞ്ഞു ഞാൻ തടി പാലത്തിലേക്ക് കയറി
കുമാരേട്ടൻ ചിരിച്ചു.

തടിപ്പാലം കടന്ന് പാടവരമ്പിലൂടെ കുളക്കടവിലെത്തി ഇട്ടിരുന്ന ഡ്രസഴിച്ചു തോർത്ത് ചുറ്റി കുളത്തിലേക്കെടുത്തു ചാടി.
നല്ല വെയിലായിരുന്നെങ്കിലും വെള്ളത്തിനു നല്ലതണുപ്പാണ്, ഒന്നു മുങ്ങി നിവർന്നു.
“ഉണ്ണ്യേട്ടാ..”
“ആരാ അത്”? ഒരു സ്റ്റെപ്പ് കയറി ചുററും നോക്കി.
“ഹ . ആരാദ് സീതക്കുട്ടിയോ. ഇതെന്തേ ഈ നേരത്ത് കുളക്കടവിൽ”?
അമ്പലത്തിനടുത്തു തന്നെയാണ് പോസ്റ്റ് മാസ്റ്റർ വാസുവേട്ടൻ്റെ വീട് അങ്ങേരുടെ ഒരേ ഒരു മോളാണ് സീതാലക്ഷ്മി എന്ന സീതക്കുട്ടി പത്തിലാണ് ഇകൊല്ലം. വീട്ടിൽ ഇടക്കു വരാറുണ്ട് കണക്കിനു ട്യൂഷന്, അമ്മ കണക്കിൽ പുലിയാണ്.
“ഒന്നുല്യ ഉണ്ണ്യേട്ടാ ദേ ഇവൾക്ക് ആമ്പൽപൂ വേണമെന്ന് ഒരേ വാശി. അപ്പഴാ ഉണ്ണ്യേട്ടനിങ്ങോട്ടു വരുന്നത് കണ്ടത്”.

അതിനിടക്കാണ് പച്ച കളർ പട്ടുപാവാടയും ചുവന്ന ബ്ലൗസുമിട്ട ഒരു പെൺകുട്ടി കടന്നു വന്നത്.
ഒരു നിമിഷം നോക്കി നിന്നു പോയി.
അരകെട്ടിനൊപ്പം വരുന്ന മുടി മെടഞ്ഞിട്ടിരിക്കുന്നു, കൺമഷിയോ ഐലൈനറോ എന്തോ വച്ച് എഴുതിയ നീളമേറിയ കണ്ണുകൾ അതിനൊത്ത നാസിക വരച്ചു വച്ചതു പോലെയുള്ള അധരങ്ങൾ ആ പട്ടുപാവാടയിലും ബ്ലൗസിലും അവളുടെ ഉയർച്ചതാഴ്ച്ചകളും ആകാര വടിവും വ്യക്തമായി കാണിച്ചു തരുന്നു.

“ഇതാരാ സീതേ..”?
“അമ്മാവൻ്റെ മോളാ.., വിരുന്നു വന്നതാ”.
“ആഹാ, അതു ശരി”. എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും. എന്തോ അവളുടെ കണ്ണുകൾക്ക് ഒരുവല്ലാത്ത ആകർഷണീയത.
“ഉണ്ണ്യേട്ടാ.. ഒന്നു വേഗം അവിടെല്ലാരും ഊണുകഴിക്കാൻ കാത്തിരിക്കുവാ..”

Leave a Reply

Your email address will not be published. Required fields are marked *