ഏയ്.ഇല്ല അങ്ങിനെയാണെങ്കിൽ രാധേച്ചി ഒച്ച വച്ചേനേ ഇനി ഏതെങ്കിലും രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്തതാണോ? ഇല്ല അതിനും സാധ്യതയില്ല കാരണം പട്ടാളം ദിവാകരേട്ടൻ്റെ ഭാര്യയെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള അണ്ടിക്കുറപ്പൊന്നും ഈ നാട്ടിലെ ആണുങ്ങൾക്കില്ല.പിന്നെ എന്തായിരിക്കും?
മനസിനെ കലുഷമാക്കുന്ന ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് ഉറക്കം കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി.
രാവിലെ നെറ്റിയിൽ അമ്മയുടെ വിരലുകളുടെ സ്പർശനമാണ് എന്നെ ഉണർത്തിയത്
“തലവേദന മാറീല്യേ ? ഇന്നു നീ കോളേജിൽ പോണുണ്ടോ”?
കുളി കഴിഞ്ഞു തലയിൽ ചുറ്റിയ തോർത്ത് അഴിച്ചു കൊണ്ട് അമ്മ ചോദിച്ചു
“തലവേദനയൊന്നുമില്ല ,പക്ഷെ ഇന്നു കോളേജിൽ പോകുന്നില്ല. നാളെ തൊട്ടു ക്ലാസുമില്ലല്ലോ ,അമ്മക്കിനിയെന്നാ ഒഴിവ്”?
“എനിക്കു മറ്റന്നാൾ ക്രിസ്തുമസിൻ്റന്നു മാത്രേ ലീവുളൂ പിന്നെ രണ്ടാം ശനിയും ഞായറും വരുന്നതു കൊണ്ട് അടുപ്പിച്ച് 3 ദിവസം ഒഴിവു കിട്ടും”.
“നീ കോളേജിൽ പോകുന്നില്ലേ വേണ്ട വാ എണീറ്റ് ചായ കുടിക്ക്”..
ചായ കുടി കഴിഞ്ഞ് ഞാൻ വീണ്ടും മുറിയിൽ ചടഞ്ഞുകൂടി ഒന്നിനും ഒരു ഉഷാറു തോന്നിയില്ല ,9.00 മണി ആയപ്പോൾ ജോലിക്കു പോവാനായി അമ്മ ഇറങ്ങി ,ബസ്സ് സ്റ്റോപ്പിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്
“ദേ ഉച്ചക്കു ചോറെടുത്ത് ഉണ്ടോണം, കറി വേണേൽ ഒന്നു ചൂടാക്കിക്കോ” അതും പറഞ്ഞ് അമ്മ ധൃതിയിൽ നടന്നു.
അമ്മ പടികടന്നതും ദേ വരുന്നു വിഷ്ണു
“നീ എന്താടാ ഇന്നു കോളേജിലേക്ക് വരുന്നില്ലേ”?
ബൈക്ക് സ്റ്റാൻറിലിട്ട് ഇറങ്ങുന്നതിനിടയിൽ
അവൻ ചോദിച്ചു
ഉമ്മറപടിയിൽ ഇരിക്കുകയായിരുന്നു ഞാൻ
“ഇല്ലെടാ നീ പൊയ്ക്കോ ,എനിക്കു നല്ല സുഖമില്ല എന്തായാലും ഇന്നു കാര്യമായിട്ടു ക്ലാസൊന്നും ഉണ്ടാവില്ലല്ലോ”
“എന്നാ പിന്നെ ഞാനും പോകുന്നില്ല, നീ ഉണ്ടല്ലോ എന്നു വിചാരിച്ചാ ഞാനും ഇന്നു പോകാമെന്നു വച്ചത്”
“അല്ലെടാ അപ്പൊ നിനക്ക് വൈകീട്ട് അമൃതയെ കാണാൻ പോകണ്ടേ”?
“അതു വൈകിട്ടല്ലേ ,ആ സമയമാവുമ്പോ പോയാ മതിയല്ലോ.നീ ഇന്നെന്താ പരിപാടി”
“ഓ ഒന്നുമില്ല കുറച്ചു നേരം കൂടി പോയി കിടക്കട്ടെ”
“എന്നാ നി എൻ്റെ വീട്ടിലേക്കു വരുന്നോ
മുത്തച്ചൻ വീട്ടലില്ല ഞാൻ ഇന്നലെ പറഞ്ഞ