ഞാൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുനിന്നതിനുശേഷം മനസ്സില്ലാ മനസ്സോടെ പറഞ്ഞു… അത് കേട്ടപ്പോൾ അവരുടെ മൂവരുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽനിന്ന് അവർക്കെന്റെ മനസ്സ് നന്നായറിയാമെന്ന് എനിക്ക് മനസ്സിലായിരുന്നു…
“ഇങ്ങു വാടി പാറൂ…. അവളുടെ ഒരു നാണം.. നിന്റെ മമ്മി അവിടന്ന് ഭീഷണിപ്പെടുത്തിയിട്ടാവും ഇങ്ങോട്ടു വിട്ടതെന്ന് ഞങ്ങൾക്കൊക്കെ അറിയാം.. ഇവിടന്ന് ഒരിത്തിരി ചോറുണ്ടെന്നുവെച്ച് നീയങ്ങു തടിച്ചുകൊഴുത്തൊരു കുട്ടിയാന ആവുന്നെങ്കിൽ ആവട്ടെ.. അവള് നിന്നെ വീട്ടീന്ന് പുറത്താക്കിയാൽ നീ ഇങ്ങു പോരെ… പൊന്നുപോലെ നോക്കിക്കോളാം ഞങ്ങള്… അത് പോരെ.. ഇങ്ങുവന്നിരിക്ക് നീയ്..”
ആന്റിയുടെ വാക്കുകൾ കേട്ട ഞാൻ ആകെ വിളറിവയ്യാതായിപ്പോയി… അങ്കിളും ഏട്ടനും അത് കേട്ട് പൊട്ടിച്ചിരിച്ചു…
“അയ്യേ.. ഈ ആന്റി പിന്നേം!!…”
ഞാൻ കെറുവിച്ചുകൊണ്ട് മുഖം കനപ്പിച്ചുപിടിച്ചു…
ആന്റി പലപ്പോഴും എന്നെ പാറുവെന്നും പെണ്ണെന്നുമൊക്കെ വിളിക്കും.. മറ്റാരെങ്കിലും അങ്ങനെ വിളിച്ചാൽ ദേഷ്യവും അരിശവും സങ്കടവുമെല്ലാം തോന്നാറുണ്ടെങ്കിലും ആന്റി മാത്രം അങ്ങനെ വിളിക്കുമ്പോൾ എനിക്കെന്തോ… ഒരു വിഷമവും തോന്നാറില്ല.. എന്നല്ല.. അവരങ്ങനെ വിളിക്കുന്നത് രഹസ്യമായി എനിക്കിഷ്ടവുമാണ്…
ഒരു പെൺകുട്ടി വേണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നത്രെ ആന്റിക്ക്. പക്ഷെ ആദ്യത്തെ കുട്ടി ആണായതോടെ അങ്കിൾ രണ്ടാമതൊരെണ്ണത്തിനെ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു… ഉള്ള ഒരെണ്ണത്തിനെ നന്നായി വളർത്തിയാൽ മതിയെന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ എന്റെ പെണ്കുട്ടികളുടേതിന് സമാനമായ മുഖവും ശരീരപ്രകൃതിയും കൊണ്ടാവണം ആന്റിക്ക് എന്നെ ഇത്രയധികം പ്രിയപ്പെട്ടതായതും എന്നെനിക്ക് തോന്നാറുണ്ട്. സത്യത്തിൽ എനിക്കും ആന്റി അങ്ങനെ വിളിക്കുന്നതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല.. എന്നാലും ആന്റിയോട് അങ്ങനെ തമാശക്ക് കെറുവിക്കാൻ രസമാണ്.. കെട്ടിപിടിച്ച് ഒരുപാട് ഉമ്മയൊക്കെ തരും…
“നീ അതിനെയൊന്ന് ദേഷ്യം പിടിപ്പിക്കാതെന്റെ രതീ… അവൻ വന്നു ഭക്ഷണം കഴിച്ചോട്ടെ… ഇങ്ങു വാടാ കുഞ്ഞുമോനെ… ചോറ് വേണ്ടെങ്കിൽ വേണ്ട.. ഒരു മൂന്നാലു കരിമീൻ എടുത്തു തിന്നേ…അല്ലെങ്കി ഇതൊക്കെ ബാക്കിയാവും.. നീ വരുമെന്ന് പറഞ്ഞത് കാരണാ വാങ്ങീത് ഇതൊക്കെ… വാ….”
അങ്കിൾ സ്നേഹത്തോടെ വിളിച്ചപ്പോൾ ഞാൻ ആന്റിയെയും ചേട്ടനെയും നോക്കി ചുണ്ടു കോട്ടിക്കൊണ്ട് അങ്കിളിന്റെ അരികിലുള്ള ചെയറിലേക്കമർന്നു… ചേട്ടൻ ചിരിച്ചുകൊണ്ട് പ്ളേറ്റും കരിമീന്റെ പാത്രവും എനിക്കരികിലേക്ക് നീക്കിവെച്ച് എടുത്തു തട്ടിക്കോളാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… നാണിച്ചുകൊണ്ട് ഞാൻ രണ്ടുകഷ്ണം കരിമീൻ പാത്രത്തിലേക്ക് വെച്ച് കഴിക്കാൻ തുടങ്ങി… ആന്റീടെ കൈപ്പുണ്യത്തെ കുറിച്ച് ഞാൻ നേരത്തെ