മേൽവിലാസം 1 [സിമോണ]

Posted by

ഭാഷയിലും എഴുത്തിന്റെ രീതികളിലും ഒരല്പം അച്ചടക്കം കൊണ്ടുവന്ന് വീണ്ടും നിങ്ങൾക്കായി പുനരാവിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു… പൂർണമായും മാറ്റങ്ങളില്ല എന്ന് പറഞ്ഞുകൂടാ… ചില കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഭൂതകാലങ്ങളുമെല്ലാം പുതിയതായി ആഡ് ചെയ്തിട്ടുണ്ട്… എത്രകണ്ട് അതിൽ വിജയിച്ചു എന്നെനിക്കറിയില്ല.. എങ്കിലും നിങ്ങളിഷ്ടപ്പെട്ട ഈ കഥ വീണ്ടും ഇവിടെ റീ പബ്ലിഷ് ചെയ്യുന്നു… നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതിക്കൊണ്ടുതന്നെ…

പുതിയതായി ആരെങ്കിലും വായിക്കുന്നെങ്കിൽ ഒരു ചെറിയ മുന്നറിയിപ്പ്…. ഇതൊരു വെറും ഫാന്റസി കഥ മാത്രമാണ്… യാഥാർഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത, ഒരിക്കലും നടക്കാൻ യാതൊരുവിധ സാധ്യതകളുമില്ലാത്ത, പല സന്ദര്ഭങ്ങളും ഈ കഥയിലെ എല്ലാ പാര്ട്ടുകളിലും അങ്ങിങ്ങായി കടന്നുവന്നുകൊണ്ടേ ഇരിക്കുന്നുണ്ട്….അതൊരുപക്ഷേ പലർക്കും ഒട്ടും സ്വീകാര്യമായില്ലെന്നും വന്നേക്കാം… എങ്കിലും ഈ കഥയെ അതേപോലെ ഇഷ്ടപ്പെട്ടിരുന്ന, ഇതിനുവേണ്ടി ഒരുപാടുതവണ അഭിപ്രായം പേജിലും എന്റെ മറ്റുകഥകളുടെ വാളിലുമായി സ്ഥിരം റിക്‌സ്റ്റ് ചെയ്തിരുന്ന പ്രിയ വായനക്കാരെ കരുതി ഇതിലെ യാതൊരു വിധ സന്ദര്ഭങ്ങളെക്കുറിച്ചും ഒരു പുനര്ചിന്തനം നടത്താൻ ഞാൻ ഒരുക്കമല്ലെന്ന് വിനീതമായി അറിയിക്കുന്നു…. ക്ഷമിക്കുക…
സസ്നേഹം
സിമോണ.

മേൽവിലാസം (ഭാഗം ഒന്ന്)

സുരേഷേട്ടനും ഞാനുമായുള്ള അടുപ്പവും, ഞങ്ങളുടെ വീടുകൾ തമ്മിലുള്ള ബന്ധവും തുടങ്ങിയിട്ടിപ്പോൾ വർഷങ്ങളായിരിക്കുന്നു…

എന്നുപറഞ്ഞാൽ, ഞങ്ങളുടെ തറവാട് വീടിന്റെ ഭാഗം നടന്നപ്പോൾ പപ്പയുടെ പേരിൽ ലഭിച്ച ഷെയർ വിറ്റ് ടൗണിലേക്ക് മാറി ഒരു നല്ല വീടുവെച്ച് ക്യാനഡയിൽനിന്ന് ഞാനും ചേച്ചിയും മമ്മിയും കൂടി ഇങ്ങോട്ടു മാറിയത് തൊട്ട് തുടങ്ങിയ പരിചയം എന്നുപറയാം… അത് ഞാൻ മൂന്നിലോ നാലിലോ മറ്റോ പഠിക്കുമ്പോഴാണെന്നാണ് എന്റെ ഓർമ്മ….
ഒരേ കൗമ്പൗണ്ടിനുള്ളിലായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും വീടുകൾ… യഥാർത്ഥത്തിൽ സുരേഷേട്ടന്റെ അച്ഛന്റെ ഒരു സഹോദരന്റെ സ്ഥലമായിരുന്നു ഞങ്ങൾ വാങ്ങിയത്.

അന്നുമുതലേ പരസ്പരം ഏറെ സൗഹൃദത്തിലും സ്നേഹത്തിലും കഴിഞ്ഞുകൂടുന്നവരാണ് ഞങ്ങളുടെ വീട്ടുകാർ… വർഷങ്ങൾ കഴിയും തോറും ആ ബന്ധം കൂടുതൽ കൂടുതൽ സുദൃഢമായതല്ലാതെ ഒരിക്കൽ പോലും ഞങ്ങളുടെ വീട്ടുകാർ തമ്മിൽ ഒരു അസ്വാരസ്യത്തിനുമുള്ള ഒരു സന്ദർഭം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ, അത് ഒട്ടും അതിശയോക്തിയാവില്ല. അത്രയധികം പരപ്സര സ്നേഹവും വിശ്വാസവും എന്റെ വീട്ടുകാർക്ക് സുരേഷേട്ടനോടും ഏട്ടന്റെ മാതാപിതാക്കളോടും ഉണ്ടായിരുന്നു.
അവർക്ക് തിരിച്ചു ഞങ്ങളോടും.

അതുകൊണ്ടുതന്നെ എന്റെ കൗമാരകാലത്തിന്റെ നല്ലൊരു പങ്കും ഞാൻ കഴിച്ചുകൂട്ടിയത് സുരേഷേട്ടന്റെ വീട്ടിലായിരുന്നുവെന്നു പറയാം. ഒരേ

Leave a Reply

Your email address will not be published. Required fields are marked *