“അതിങ്ങള് പറഞ്ഞത് ശെരീന്നെ…….. മുല്ലക്കെലെ കാര്യസ്ഥപ്പണി കിട്ടിയാത്തന്നെ ഞ്ഞമ്മളെ പോലുളൊരിക്ക് സുഗായി…” പുകയിലക്കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു കൊണ്ട് പരീതും അമ്മാവന്റെകൂടെ കൂടി.
പരീതിന്റെ അഭിപ്രായം കേട്ട് അമ്മാവന്റെ മുഖത്ത് ഒരു ചിരി പടർന്നു
“എന്നാല്ലും മേന്ന്നെ ഇന്നത്തെക്കാലത്ത് കുട്ട്യോള് രണ്ടക്ഷരം പഠിക്കണതല്യെ നന്ന്.” നംഭൂരി വിടാൻ ഭാവമില്ല
ഉണ്ണി നന്ദിയോടെ നംഭൂതിരിയെ നോക്കി.
“ഒന്നും വേണ്ട…. എത്രയായാലും തറവാടിന്റെ അന്തസ്സ് കളയുന്ന ഒരു പരിപാടിക്കും ഈ മേന്ന്നെ കിട്ടില്ല.”
നംഭൂതിരിയുടെ മറുപടിക്ക് കാത്തുനില്ക്കാതെ, ഉണ്ണിയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് മാധവമേനോൻ നടന്നു… പിന്നാലെ മരവിച്ച മനസ്സുമായി രാമനുണ്ണിയും.
ജീർണ്ണിച്ച തറവാട്ടു മഹിമയുടെയൂം പാരമ്പര്യത്തിന്റെയും പേരിൽ സ്വന്തം ഭാവി കുഴിച്ചു മൂടപ്പെടുന്നത് കണ്ടു നിസ്സഹായനായി നിൽക്കാനേ അവനു കഴിഞ്ഞുള്ളൂ.
സർവനാശത്തിന്റെ പടിക്കലെത്തിനിൽക്കുന്ന ഈ വീട്ടില്നിന്നും എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലപ്രാവശ്യം അതിനു ശ്രമിച്ചതുമാണ്. പക്ഷെ ഒരിക്കലും തനിക്കത്തിനു കഴിയില്ലെന്ന് ഉണ്ണിക്കു അറിയാം. അവനെ ആ മണ്ണിൽ തളച്ചിരിക്കുന്ന കണ്ണികൾ പലതാണ്.
തനിക്കും അനിയത്തിക്കും വേണ്ടി മാത്രം ജീവിക്കുന്ന അമ്മ, എല്ലാവരിലും സന്തോഷത്തിന്റെ പൂമ്പൊടി വിതറി ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന കുഞ്ഞനിയത്തി ലക്ഷ്മിക്കുട്ടി, ഗ്രാമത്തിൻറെ ശാലീനതയും കൈകുഞ്ഞിന്റെ നിഷ്കളങ്കതയും മാതാവിൻറെ വാത്സല്യവുമായി നളിനി അമ്മായി, പരിചയസമ്പന്നമായ കരങ്ങൾകൊണ്ട് തന്നിലെ മൃദുല വികാരങ്ങളെ തഴുകിയുണർത്തിയ അടിച്ചുതളിക്കാരി ജാനു, താമരപ്പൂവിന്റെ ഗന്ധവും കാർമേഘത്തിന്റെ നിറവുമുള്ള അവരുടെ മകൾ താമര………..അങ്ങനെ അഭേദ്യമായ എത്രയെത്ര കണ്ണികൾ. എല്ലാത്തിനുമുപരി തന്റെ മുറപ്പെണ്‍ ഉഷ. തൻറെ ഉള്ളിലെ വിവർണ്ണ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവൾ,