മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-2

Posted by

മരുഭൂമിയിലെ പ്രേതം(HORRORCRIME THRILLER)-2

MARUBHOOMIYILE PRETHAM  PART 2 HORROR & CRIME THRILLER BY SHIYAS

നിങ്ങൾ തന്ന സപ്പോർട്ട് കൊണ്ട് ഞാൻ ഈ നോവൽ മുന്നോട്ടുകൊണ്ട് പോവുകയാണ്…READ PREVIOUS PART

ഒരു ഇളം കാറ്റ് വീശി എന്റെ മുഖത്തേക്ക് അടിച്ചു ശേഷം കുറെ പാല പൂവ് മുകളിൽ നിന്നും തയോട്ട് വീണതും

“അമ്മേ എന്ന ഒരു അലർച്ച കേട്ടു ”

ഞാൻ ശെരിക്കും പേടിച്ചു…

ഇരുട്ടിന്റെ നിഗൂഢതയെ നിലാ വെളിച്ചം മറച്ചത് കൊണ്ട് ഞാൻ അവന്റെ നിലവിളി കേട്ട ഇടത്തെക്ക് നീങ്ങി….

അവിടെ കണ്ട കായ്ച്ചകണ്ട് ഞാനും ഒരു നിമിഷം ഞെട്ടി….

” ഒരു സർപ്പം പത്തി വിടർത്തി അവന്റ മുൻപിൽ നിൽക്കുന്നു… അവൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ ഉരുകി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. “”

ഞാൻ : ഡാ നീ അതിനെ നോക്കി
മെല്ലെ കാലുകൾ പിറകോട്ടു വച്ചു കുറച്ചു മാറി വാ….. !!!

” അവൻ ഒരു കാൽ പിറകോട്ടു വച്ചതും നിലാവെളിച്ചം ഇരുണ്ട മേഘങ്ങൾ കൊണ്ട് മാറി ഒളിച്ചതും പരസ്പരം ഒന്നും കാണാൻ പറ്റാത്ത ഒരു ഇരുട്ട് അവിടെ നിറഞ്ഞു… ”

പത്തി വിടർത്തിയ സർപ്പത്തിനെ നഗ്നനേത്രം കൊണ്ട് കാണാൻ പറ്റുന്നില്ലെങ്കിലും അതിന്റെ നാവു പുറത്തേക്കു നീട്ടുന്ന ആ “സസ്സ്സ് ” ഉള്ള ശബ്ദം മാത്രം ശ്രേവിക്കാൻ പറ്റുന്നുണ്ട്…

ഞാൻ: ഡാ നീ എവിടെയാ.. ?
അവൻ : എടാ പാമ്പ് പോയോ ഇവിടെ മൊത്തം ഇരുട്ട് ആണ്… !!

Leave a Reply

Your email address will not be published. Required fields are marked *