പട്ടാളത്തിലായിരുന്ന തൻ്റെ അച്ഛൻ അവിടെവച്ചുണ്ടായ ഏതോ അപകടത്തിൽ പെട്ട് മരിച്ചു എന്നത് അമ്മ പറഞ്ഞുള്ള അറിവാണ്. രാമനുണ്ണിയുടെ അമ്മ പാറുക്കുട്ടിയമ്മയുടെ നേരെ താഴെയുള്ള സഹോദരൻ മാധവമേനോൻ ആയിരുന്നു അന്ന് തറവാട്ടിലെ കാരണവർ. സ്നേഹത്തെക്കാൾ കൂടുതൽ ശാസനയും ശിക്ഷയും നിറഞ്ഞതായിരുന്നു തറവാട്ടിലെ കുട്ടിക്കാലം. അമ്മാവനെ കുറിച്ചോർക്കുമ്പോൾത്തന്നെ അവൻറെ ഉള്ളിലൊരു കാളലാണ്. തന്നിഷ്ട്ടക്കാരനും കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടനുമായ മാധവമേനോനെതിരെ രഹസ്യമായി പലരും മുറുമുറുത്തെന്ക്കിലും പരസ്യമായി അയാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ എതിർക്കാൻ തറവാട്ടിലെ അംഗ്ങ്ങൾക്കാർക്കും ധൈര്യമില്ലയിരുന്നു. തറവാട്ടിലെ മൂത്ത സന്തതിയായ പാറുക്കുട്ടിയമ്മ പോലും അയാളുടെ സുഗ്രീവാഛ്ഞകൾക്ക് മുന്നിൽ പകച്ചു നിന്നതേയുള്ളു.
താൻ ഈ ലോകത്തേറ്റവും ഭയപ്പെട്ടിരുന്നതും വെറുത്തിരുന്നതും വലിയമ്മവനെയാണെന്ന് രാമനുണ്ണി ഓർത്തു.
തന്റെ ജീവിതം ഈനിലയിലാക്കിയ ദുഷ്ടനാണയാൾ. അമ്മാവന്റെ രണ്ടു മക്കൾ അപ്പുവും ഉഷയും, മദ്രാസ്സില്ലും, പാലക്കാട്ടും ഉള്ള കോളേജുകളിൽ പഠിച്ചപ്പോൾ പറമ്പിലെ അടക്കയുടെയും തേങ്ങയുടെയും കണക്കു നോക്കാനായിരുന്നു തൻറെ വിധി. എട്ടാം ക്ലാസ്സ് പാസ്സയിക്കഴിഞ്ഞ് അപ്പുവിന്റെയും ഉഷയുടെയും ഒപ്പം ഹൈസ്കൂളിൽ ചേരണമെന്ന് താൻ ആവശ്യപ്പെട്ടപോൾ എന്തൊക്കെ പുകിലുകളാണ് ഉണ്ടായതു. “പട്ടാളത്തിൽ പോയി കണ്ടവന്റെ ഉണ്ടകേറി ചത്ത നിൻറെ തന്ത ഇവിടെ ഉണ്ടാകി വെച്ചിട്ടുണ്ടോടാ” എന്ന് അലറിക്കൊണ്ട് തൻറെ നേരെ ഒരു ചാട്ടമായിരുന്നു. അതിൽപിന്നെ ഒരിക്കലും ആ ആവശ്യവുമായി അമ്മാവന്റെ മുന്നിൽ പോയിട്ടില്ല.
ഒരിക്കൽ മനക്കലെ നംഭൂതിരി അങ്ങാടിയിൽ വച്ച് കണ്ടപ്പോൾ ചോദിച്ചു…….?
“എന്തേ ഉണ്ണി ഇപ്പോൾ ഉസ്ക്കൂളിലൊന്നും പോണില്യേ……?”
അങ്ങാടിയിലെ മൊത്തക്കച്ചവടക്കാരൻ പരീതുമായി തലേന്ന് വിറ്റ അടക്കയുടെ കണക്കു സംസാരിച്ചു നില്ക്കുകയായിരുന്ന അമ്മാവൻ തിരിഞ്ഞു നോക്കി.
“അതിപ്പോ മുല്ലക്കലെ കുട്ടിയെന്തിനാ നംഭൂരിശ്ശാ ഉസ്കൂളി പോണേ…. പഠിച്ചു വലിയ ഉദ്യോഗം നേടാനാ….?? തറവാട്ടു വകകള് നേരാംവണ്ണം നോക്കി നടത്തിയപ്പോരെ……., മൂന്ന് നേരം സുഭിഷ്ട്ടായിട്ടു കഴിയാനോള്ളത് കിട്ടില്ലേ.” അമ്മാവന്റെ മറുപടി കേട്ടു ഉണ്ണിയുടെ മുഖമിരുണ്ടു.