വീട്ടിൽ. മറ്റാർക്കും അവനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു …,
ഹംനയുടെ വീട്ടിലുംപ്പോയി പത്ര വാർത്ത പോലെ ഫ്ലാറ്റിൽ അല്ലായിരുന്നു അവരുടെ താമസം ,, കുറച്ചു ബുദ്ധിമുട്ടി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ട അവരെ കാണാൻ ,,
പക്ഷെ ഇത്തിരി ഇല്ലാത്ത വാടക വീട്ടിൽ കഴിയുന്ന ഉമ്മയും രണ്ടു പെൺമക്കൾക്കും മുന്നിൽ ഒന്നും ചോദിക്കാൻ തോന്നിയില്ല ,,
കേട്ടറിവ് വെച്ച് ഒരു നുണ പറഞ്ഞു , ഹംന ജോലി ചെയ്ത കംബ്യുട്ടർ സെന്ററിലെ മുതലാളി ആണെന്ന് ,,
അത് പറഞ്ഞപ്പോൾ തന്നെ ആ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞു ,
വേദനിക്കുന്നവരെ കുത്തി നോവിക്കാൻ മനസ്സ് വരാത്തൊണ്ട് ,
കുറച്ചു പൈസ കയ്യിൽ വെച്ച് കൊടുത്തു ആ പടി ഇറങ്ങി ഞാൻ…
ആ സമയം ഒന്നുറപ്പായിരുന്നു ലക്ഷങ്ങൾ ഫീസ് കൊടുത്ത് ഒരു വക്കീലിനെ വെക്കാൻ ആ ഉമ്മയ്ക്ക് സാധിക്കില്ലെന്ന്
അതൊരു സാധു സ്ത്രീ ആയിരുന്നു ,,,,,,
അറിയാൻ ഉണ്ട് എനിക്ക് ഇനിയും കാര്യങ്ങൾ അതൃശ്യമായ എന്തോ ഒന്ന് എന്നെ അതിനായി പ്രേരിപ്പിക്കും പോലെ ..
അയാൾ പേന ഡയറിക്കുള്ളിൽ വെച്ച് ഷെൽഫിൽ ഇട്ട് പൂട്ടി .
വസ്ത്രം മാറി കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി ,,
******* ******** *******
ദൈവത്തിന് നന്ദി ഇങ്ങനെ മഴ പെയ്യിക്കുന്നത് കൊണ്ട് ഒരു ദിവസം എങ്കിലും വിശ്രമിക്കാൻ പറ്റുന്നുണ്ടല്ലോ രാഹുൽ ഇരുമ്പഴിക്കുള്ളിൽ നിന്ന് ആകാശം നോക്കി പറഞ്ഞു ….
രാഹുലേട്ടൻ ജാമ്യത്തിന് ഒന്നും ശ്രേമിച്ചില്ലെ ഇത് വരെ
അൻവർ ചോദിച്ചു…,
പുറത്ത് ഇറങ്ങിയിട്ട് ആരെ കാണനാ ഭായ് ,,
എന്റെ ആഗ്രഹം ഇതിനുള്ളിൽ കിടന്ന് തീർന്നാ മതി എന്ന ..
പുറം ലോകത്തെ കുറിച്ച് ചിന്തിക്കാറെ ഇല്ല ഭായ് …
ഭായ് ഒന്ന് ചോദിച്ചാൽ സത്യം പറയാമോ ?….
രാഹുൽഏട്ടൻ ചോദിക്കാൻ ഉദ്ദേശിച്ചത് എന്താന്ന് എനിക്ക് ഊഹിക്കാം ..,
ഇനിയും ഒരു വിശദികരണം നടത്തി കഥ പാതിയിൽ നിർത്തുന്നില്ല ഞാൻ …
അത്കൊണ്ട് ചുരുക്കി പറയാം ,
ഹംനയുടെ ജേഷ്ട്ടത്തിയുടെ ആ കളിക്കൂട്ട്ക്കാരനെ ഞാൻ പോയി കണ്ടു ,,
അവനോട് സംസാരിച്ചതിൽ
എനിക്ക് മനസ്സിലായി
അവനിക്ക് ഇഷ്ട്ടം ഉണ്ട് ഇത്തയോട് എന്ന് .. ഉപ്പയെയും ഉമ്മാനെയും ധിക്കരിക്കാൻ ഉള്ള ധൈര്യം ഇല്ല ,,,,, അതാണ് പ്രശ്നം
ഹംനയുടെ ഉമ്മയെയും കൂട്ടി ഞാൻ അവന്റെ ഉപ്പയെയും ഉമ്മയെയും കണ്ടു സംസാരിച്ചു ,,
സ്ത്രീധനം ഇല്ലാത്തത് കൊണ്ട് ഫ്ലാറ്റ് ഇത്തയുടെ പേരിൽ എഴുതണം .
അതായിരുന്നു അവരുടെ ഡിമാന്റ് ,,,,,
ഹംനയുടെ ബാപ്പ ഉള്ള പൈസ മുക്കാലും മുടക്കി സ്വന്തമാക്കിയതാണ് ആ ഫ്ലാറ്റ് ,