പ്രണയം 4

Posted by

അവസാനം കാശിക്ക് പോയ പോലെ വെറും കയ്യോടെ തിരിച്ചു വന്നാൽ ഞാൻ കളിയാക്കും ഇപ്പോയെ പറഞ്ഞേക്കാം..
ഹംന പറഞ്ഞു

അവനിക്ക് എങ്ങനെ കുട്ടിക്കാലം തൊട്ടുണ്ടായ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് അറിയണം ഹംന..

അതറിഞ്ഞിട്ട് ഇനി എന്തിനാ അനു .
എന്റെ ഇത്ത അനുഭവിച്ച വേദന അപമാനം ഒന്നും അയാൾക്ക് തിരിച്ചെടുക്കാൻ ആവില്ല…,,

പ്രണയം എന്നത് രണ്ടു മനസ്സുകൾ കൈ കോർത്ത് പിടിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ്..
ആ കൈകൾ എന്ന് അഴിയുന്നുവോ അന്ന് ആ ഹൃദയവും പൂർണ്ണമല്ലാത്ത രൂപത്തിൽ ആവും..
എന്റെ ഇത്തയെ പോലെ ,,

അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴാണ് അൻവറിന്റെയും രാഹുലിന്റെയും സംസാരത്തിന് വിലക്കുമായി സൂപ്രണ്ട് കടന്നു വന്നത് ,,

അയാളുടെ സ്ഥിരം കേട്ടാൽ അറയ്ക്കുന്ന തെറി വാക്കോടെ ഉറങ്ങാനുള്ള കല്പന …

അതും പറഞ്ഞ്‌ അയാൾ സെല്ലിന് പുറത്തു തന്നെ നിന്നു

രാഹുൽ സൂപ്രണ്ടിനെ മനസ്സാ പ്രാകികൊണ്ട് കണ്ണടച്ചു .

അൻവർ ആ നിഴൽ രൂപത്തെ മിഴി ചിമ്മാതെ നോക്കി കിടന്നത്.

രാഹുലോ സുപ്രണ്ടോ കണ്ടില്ല….!!!

****** ******* *********

എന്താ.. ചന്ദ്രേട്ടാ ഇന്ന് ഞായറാഴ്ച്ച ആയിട്ട് ലീവ് ഇല്ലെ ?..
ചായ കൈമാറി കൊണ്ട് കടക്കാരൻ ചോദിച്ചു..

ഇന്നലെ പെട്ടെന്ന് പൂട്ടിയിട്ട് പോയതാണ് ഒന്ന് അടിച്ചു തൂത്തു വാരിയിടാൻ വന്നതാണ് ,,

അതിന് ഇന്ന് വക്കീലാഫീസ് അവധി അല്ലെ ,ചന്ദ്രേട്ടാ
ഈ വയസ്സാൻ കാലത്ത് ഒരു ദിവസമെങ്കിലും വിശ്രമിച്ചൂടെ ,,,

ആറടി മണ്ണിൽ വിശ്രമിക്കാനുള്ള യോഗമേ എനിക്കൊക്കെ ഉള്ളൂ ബാലാ
അതും പറഞ്ഞു കൊണ്ട് ദീർഘനിശ്വാസം വലിച്ച്‌ ചന്ദ്രേട്ടൻ ഓഫീസിലേക്ക് നടന്നു ,,,,

ഓഫീസിന്റെ വാതിൽ തുറക്കുമ്പോഴാണ് ആ വിളി കേട്ടത്

ചന്ദ്രേട്ടാ,,,

ആ വൃദ്ധൻ തിരിഞ്ഞു നോക്കി .

ഇന്നലെ വന്ന സാറല്ലെ ഇത് ,,

ആഹാ.. ചന്ദ്രേട്ടന് നല്ല മെമ്മറി പവർ ആണല്ലോ ,

സാറെന്താ വീണ്ടും വന്നത് ഇന്ന് വക്കിലന്മാര് ഒന്നും ഇല്ലല്ലോ ?.. ചന്ദ്രേട്ടൻ ചോദിച്ചു ,,

ആ… ആഗതൻ ചെറു പുഞ്ചിരിയോടെ ഇത്തിരി ഗൗരവം കലർത്തി പറഞ്ഞു .

ഞാൻ വന്നത് ചന്ദ്രേട്ടനെ കാണാൻ വേണ്ടി മാത്രമാണ് . വീട്ടിൽ പോയിരുന്നു അപ്പോഴാ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത് ,,,

Leave a Reply

Your email address will not be published. Required fields are marked *